HOME
DETAILS

എസ്.ഐ.ആര്‍; എന്യൂമറേഷന്‍ ഫോം ഓണ്‍ലൈനായും പൂരിപ്പിക്കാം; അറിയേണ്ടതെല്ലാം..

  
November 16, 2025 | 7:53 AM

kerala-sir-2026-online-enumeration-form-how-to-fill-guide

തീവ്രവോട്ടര്‍ പട്ടിക പരിഷ്‌കരണത്തിന്റെ(എസ്.ഐ.ആര്‍) ഭാഗമായുള്ള നടപടിക്രമങ്ങള്‍ കേരളത്തില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ബി.എല്‍.ഒമാര്‍ വീട്ടിലെത്തി എന്യൂമറേഷന്‍ ഫോം നല്‍കിവരികയാണ്. ചിലയിടങ്ങളില്‍ ഫോം ലഭിച്ചിട്ടുണ്ടെങ്കിലും മറ്റുചിലയിടങ്ങളില്‍ എത്തുന്നതേ ഉള്ളൂ. ബി.എല്‍.ഒമാര്‍ വീട്ടിലെത്തി ഫോം നല്‍കിയില്ലെങ്കിലും അവര്‍ വീട്ടിലെത്തുമ്പോള്‍ നിങ്ങള്‍ സ്ഥലത്തില്ലെങ്കിലും പേടിക്കേണ്ടതില്ല. നിങ്ങള്‍ക്ക് ഓണ്‍ലൈനായി തന്നെ എന്യൂമറേഷന്‍ ഫോം പൂരിപ്പിക്കാവുന്നതാണ്. 

പ്രവാസികള്‍ക്കും വീട്ടില്‍ സ്ഥിരമായി ഇല്ലാത്തവര്‍ക്കും വേണ്ടിയാണ് തെരഞ്ഞെടുപ്പ് കമ്മിഷന്‍ ഈ സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

voters.eci.gov.in  എന്ന വെബ്‌സൈറ്റ് മുഖാന്തരം  ഓണ്‍ലൈന്‍ എന്യൂമറേഷന്‍ ഫോം പൂരിപ്പിക്കാം. അതിനായി നിങ്ങളുടെ വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിച്ചിട്ടുള്ളവര്‍ക്കാണ് ഈ സൗകര്യം ലഭ്യമാകുക. 

form.jpg

വെബ്സൈറ്റിലെ എസ്.ഐ.ആര്‍ 2026 ലെ ഫില്‍ എന്യുമറേഷന്‍ ഫോം എന്ന ലിങ്കില്‍ പ്രവേശിച്ചാണ് ലോഗിന്‍ ചെയ്യേണ്ടത്. 

മൊബൈല്‍ നമ്പറും ക്യാപ്‌ച്ചെയും നല്‍കുമ്പോള്‍ നിങ്ങളുടെ ഫോണിലേക്ക് വരുന്ന ഒ.ടി.പി നല്‍കി വ്യക്തികള്‍ക്ക് ലോഗിന്‍ ചെയ്യാന്‍ സാധിക്കും. നിങ്ങള്‍ നേരത്തെ സൈന്‍ ഇന്‍ ചെയ്തിട്ടില്ലെങ്കില്‍ അപ്പോള്‍ അതിനുള്ള നിര്‍ദ്ദേശം ലഭിക്കുന്നതാണ്. 

എന്‍.ആര്‍.ഐ വോട്ടര്‍മാരാണെങ്കില്‍ ഇ-മെയില്‍ വിലാസം നല്‍കി ഇന്ത്യന്‍ ഓവര്‍സീസ് ഇലക്ടര്‍ എന്ന ഭാഗമാണ് ലോഗിന്‍ ചെയ്യേണ്ടത്.

ഫില്‍ എന്യുമറേഷന്‍ ഫോമില്‍ ക്ലിക്ക് ചെയ്തതിന് ശേഷം സംസ്ഥാനവും തെരഞ്ഞെടുപ്പ് വോട്ടര്‍ ഐഡി നമ്പറും നല്‍കുക. 

g;''l.jpg

പേര്, സീരിയല്‍ നമ്പര്‍ തുടങ്ങിയ അടിസ്ഥാനവിവരങ്ങള്‍ ലഭ്യമായ ഫോം ലഭിക്കും. മൊബൈല്‍ നമ്പറും ഒടിപിയും നല്‍കി അനുയോജ്യമായ കാറ്റഗറി സെലക്റ്റ് ചെയ്ത് ആവശ്യമായ വിവരങ്ങള്‍ നല്‍കിയാല്‍ എന്യുമറേഷന്‍ ഫോം ലഭിക്കും. ഇത് പൂരിപ്പിച്ചതിന് ശേഷം സബ്മിറ്റ് ചെയ്താല്‍ മതി.

ഓണ്‍ലൈനായാണ് ഫോം സബ്മിറ്റ് ചെയ്യുന്നതെങ്കില്‍ ഡൗണ്‍ലോഡ് ചെയ്ത് പ്രിന്റ് എടുക്കേണ്ട ആവശ്യമില്ല. ഇതില്‍ വിവരങ്ങള്‍ ടൈപ്പ് ചെയ്താല്‍ മതി. 2002 ലെ എസ്.ഐ.ആര്‍ വിവരങ്ങള്‍ ഫോമിനുള്ളില്‍ തന്നെ സെര്‍ച്ച് ചെയ്ത് കണ്ടുപിടിക്കാവുന്നതാണ്. ഫോട്ടോ മാറ്റേണ്ടവര്‍ക്ക് അത് അപ്ലോഡ് ചെയ്യാനുള്ള സൗകര്യവുമുണ്ട്. 

2002 ലെ വിവരങ്ങള്‍ എങ്ങനെ ലഭിക്കും?

വോട്ടേര്‍സ് സര്‍വീസ് പോര്‍ട്ടലില്‍ തന്നെ ഇതിനായുള്ള സംവിധാനമുണ്ട്. സെര്‍ച്ച് യുവര്‍ നെയിം ഇന്‍ ലാസ്റ്റ് എസ്.ഐ.ആര്‍ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് സംസ്ഥാനം തെരഞ്ഞെടുത്ത ശേഷം, എപിക് ഐഡി അല്ലെങ്കില്‍ പേര് ഉപയോഗിച്ച് സെര്‍ച്ച് ചെയ്യാവുന്നതാണ്. ജില്ല, നിയമസഭാ മണ്ഡലം, പോളിങ് സ്‌റ്റേഷന്‍ എന്നിവ അനുസരിച്ചും നിങ്ങള്‍ക്ക് സെര്‍ച്ച് ചെയ്യാവുന്നതാണ്. ഇനി വോട്ടറുടെ പേര് കഴിഞ്ഞ എസ്.ഐ.ആര്‍ ലിസ്റ്റില്‍ ഇല്ലെങ്കില്‍ അവരുടെ രക്ഷിതാക്കളുടേയോ ബന്ധുക്കളുടേയോ വിവരങ്ങള്‍ ഇതില്‍ നിന്നും കണ്ടെത്താവുന്നതാണ്. 

നിങ്ങളുടെ ബി.എല്‍.ഒമാരെ എങ്ങനെ കണ്ടെത്താം?

തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദ്ദേശ പ്രകാരം ഒരു ബി.എല്‍.ഒ വോട്ടര്‍മാരെ മൂന്ന് തവണ ബന്ധപ്പെടേണ്ടതാണ്. 

നിങ്ങളുടെ EPIC നമ്പര്‍ ഉപയോഗിച്ച് തിരയുകയാണെങ്കില്‍ ECINET ആപ്പിലും EC-യുടെ വെബ്സൈറ്റിലും ബി.എല്‍.ഒയുടെ വിശദാംശങ്ങള്‍ ലഭിക്കും.

ശ്രദ്ധിക്കുക:

വോട്ടര്‍ ഐഡി മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ചവര്‍ക്ക് മാത്രമാണ് ഈ സൗകര്യം ലഭ്യമാവുക.  ലിങ്ക് ചെയ്തിട്ടില്ലെന്ന സന്ദേശമാണ് കാണിക്കുന്നതെങ്കില്‍ വെബ്സൈറ്റിലെ ഫോം 8 ഫില്‍ ചെയ്ത് ഇക്കാര്യം പൂര്‍ത്തിയാക്കാം.

ഓണ്‍ലൈന്‍ അപേക്ഷ നല്‍കുന്നവരുടെ ആധാറിലേയും വോട്ടര്‍ ഐഡിയിലേയും പേരും ഒന്നായിരിക്കണം.

പ്രവാസികള്‍ക്ക് ഹെല്‍പ് ലൈന്‍ സൗകര്യം

പ്രവാസി വോട്ടര്‍മാര്‍ക്ക് എസ്.ഐ.ആര്‍ ഫോം പൂരിപ്പിക്കുന്നതുമായി ബന്ധപ്പെട്ടുള്ള സംശയങ്ങള്‍ക്ക് 0471 2551965 എന്ന ഹെല്‍പ് ലൈന്‍ നമ്പറില്‍ വിളിക്കാവുന്നതാണ്. രാവിലെ 9 മുതല്‍ വൈകീട്ട് 7 മണിവരെ വിളിച്ച് സംശയനിവാരണം നടത്താവുന്നതാണ്. [email protected]  എന്ന ഇ-മെയില്‍ ഐ.ഡി വഴിയും ബന്ധപ്പെടാവുന്നതാണ്. 

 

English summary: Kerala’s Special Intensive Revision (SIR) of the voter list is progressing, and citizens can now fill the enumeration form online if they have not received the form from the Booth Level Officer (BLO) or were not at home when the BLO visited. The Election Commission has introduced this facility especially for NRIs and those who are frequently away from home. kerala-sir-2026-online-enumeration-form-how-to-fill-guide



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'ഇത് മോശമാണ് സി.എമ്മേ.. ദേശാഭിമാനിയുടേയും കൈരളിയുടേയും ചോദ്യങ്ങള്‍ക്ക് മാത്രം മറുപടി പോരാ..'; മുഖ്യമന്ത്രിയും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ വാക്കേറ്റം

Kerala
  •  6 days ago
No Image

കുവൈത്തിലെ ജലശുദ്ധീകരണ പ്ലാന്റിന് നേരെയുണ്ടായ ആക്രമണത്തില്‍ കൊല്ലപ്പെട്ടത് തമിഴ്‌നാട് സ്വദേശി 

Kuwait
  •  6 days ago
No Image

പിണറായി- സതീശന്‍ സംവാദത്തിന് കളമൊരുങ്ങുന്നു; മുഖ്യമന്ത്രി പറയുന്ന സ്ഥലത്ത് സമയത്ത് താനെത്തുമെന്ന് വി.ഡി സതീശന്‍

Kerala
  •  6 days ago
No Image

സഖ്‌ലൈനെ സിക്സറിന് പറത്തി 300 കടന്ന മാന്ത്രിക നിമിഷം; ഇന്ത്യൻ ക്രിക്കറ്റിലെ ആ 'വീരു' ഗാഥയ്ക്ക് 22 വയസ് പിന്നിടുമ്പോൾ; In-Depth Story

Cricket
  •  6 days ago
No Image

25 കോടിയുടെ 'ഓൾറൗണ്ടർ' എന്തുകൊണ്ട് പന്തെറിയുന്നില്ല? രഹാനെയുടെ വിമർശനത്തിന് മറുപടിയുമായി ക്രിക്കറ്റ് ഓസ്‌ട്രേലിയ

Cricket
  •  6 days ago
No Image

സ്‌കൂളുകള്‍ക്കും കോടതികള്‍ക്കും നിരന്തരം ബോംബ് ഭീഷണി: മൈസൂര്‍ സ്വദേശി ശ്രീനിവാസ് അറസ്റ്റില്‍, മാനസിക പ്രശ്‌നമെന്ന് പൊലിസ് 

National
  •  6 days ago
No Image

വിധിയെഴുതാന്‍ ഇനി 10 നാള്‍: രാഹുല്‍ ഗാന്ധി ഇന്ന് പത്തനംതിട്ടയിലും കോട്ടയത്തും

Kerala
  •  6 days ago
No Image

 'റിപ്പോര്‍ട്ട് കാര്‍ഡ് റെഡി, സംവാദത്തിന് തയ്യാറാണോ?'; വി.ഡി സതീശന് മുഖ്യമന്ത്രിയുടെ മറുപടി

Kerala
  •  6 days ago
No Image

മോട്ടോർ വാഹന വകുപ്പിൽ വൻ അഴിമതി; പണിതീരാത്ത ബസുകൾക്ക് 70,000 രൂപ മുതൽ ഒരു ലക്ഷം രൂപ വരെ കൈക്കൂലി വാങ്ങി രജിസ്ട്രേഷൻ

crime
  •  6 days ago
No Image

കണക്കുകളിൽ രാജസ്ഥാൻ മുന്നിൽ; അവസാന അഞ്ച് കളിയിൽ നാലിലും ജയം; സിഎസ്കെയ്ക്ക് ഇന്ന് അഗ്നിപരീക്ഷ

Cricket
  •  6 days ago