അടിവസ്ത്രത്തിൽ കൃത്രിമം; അതിബുദ്ധിക്ക് വലിയ പിഴ
തിരുവനന്തപുരം: തൊണ്ടിമുതൽ മാറ്റി പ്രതിയെ രക്ഷപ്പെടാൻ സഹായിക്കുന്ന സംഭവങ്ങൾ വിരളം. അങ്ങനെ സംഭവിച്ച കേസുകളിൽ പിന്നീട് പിടിക്കപ്പെടുന്നതിൽ ഒരുപക്ഷേ ആദ്യ സംഭവമാകും ആന്റണി രാജു കുടുങ്ങിയ കേസ്. പ്രതികൾ രക്ഷപ്പെടാൻ ഇടയാക്കിയ സംഭവങ്ങൾ പുറത്തുപറയാറില്ലെങ്കിലും ആൻഡ്രൂ സാൽവദോർ സർവേലിക്കുണ്ടായ നാക്കുപിഴ രക്ഷകനെ തന്നെ കുരുക്കുന്നതായി.
തിരുവനന്തപുരം വിമാനത്താവളത്തിൽ 61 ഗ്രാം ഹാഷിഷ് അടിവസ്ത്രത്തിൽ ഒളിപ്പിച്ച സാൽവദോറിനെ പൊലിസ് പിടികൂടിയത് വ്യക്തമായ തെളിവുകളോടെ. തെളിവായ അടിവസ്ത്രം ഊരിവാങ്ങി തൊണ്ടിയായി ഫയൽ ചെയ്തിരുന്നു. തെളിവുകളുടെ അടിസ്ഥാനത്തിൽ കോടതി പ്രതിയെ ശിക്ഷിച്ചു. എന്നാൽ വിചാരണയ്ക്കിടെ പ്രതിയ്ക്ക് സ്വകാര്യ വസ്തുക്കൾ തിരികെ നൽകണമെന്ന വ്യവസ്ഥയിൽ ബന്ധുവെന്ന് അവകാശപ്പെട്ടെത്തിയ പോൾ എന്ന വിദേശി വഴി ലഭിച്ച അടിവസ്ത്രം വെട്ടി ചെറുതാക്കി മടക്കി തൊണ്ടിമുതലായി തിരികെയെത്തിച്ചപ്പോൾ അപ്പീൽ പോകാനാണെന്ന വ്യവസ്ഥ വച്ചു. സെൽവദോറിന് 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും തിരുവനന്തപുരം സെഷൻസ് ജഡ്ജി കെ.വി ശങ്കരനാരായണൻ ശിക്ഷ വിധിച്ചിരുന്നു.
ഹൈക്കോടതിയിൽ കുഞ്ഞിരാമമേനോനായിരുന്നു പ്രതിയുടെ അഭിഭാഷകൻ. വാദത്തിനു മുമ്പ് ഒരു ബോംബു പൊട്ടുമെന്ന് ആന്റണി രാജു അന്വേഷണ ഉദ്യോഗസ്ഥനോട് പറഞ്ഞത് സംശയത്തിനിടയാക്കി. പ്രതി രക്ഷപ്പെടാതിരിക്കാൻ പ്രധാന തെളിവായ അടിവസ്ത്രം പരിശോധിക്കാൻ പൊലിസ് ആണ് പറഞ്ഞത്. കോടതി അത് പരിശോധിച്ച് പ്രതിക്ക് ധരിക്കാനാവുന്നില്ലെന്ന് കണ്ടെത്തി. ഒരുപക്ഷേ സാൽവദോർ പോലും അത്ഭുതപ്പെട്ട നിമിഷമായിരുന്നിരിക്കുമതെന്നാണ് നിയമവിദഗ്ധർ പറയുന്നത്. സാൽവദോർ കുറ്റവിമുക്തനായി രാജ്യം വിട്ടു.
എന്നാൽ തെളിവ് നഷ്ടപ്പെട്ടെന്ന് മനസിലായ അന്വേഷണോദ്യോഗസ്ഥൻ ജയമോഹനൻ കോടതിയിൽ നിന്നാകും തൊണ്ടി മാറിയതെന്ന് സംശയിച്ച് കോടതിയെ അക്കാര്യം ധരിപ്പിച്ചു. കോടതി പരിശോധനയ്ക്ക് നിർദേശം നൽകി. തൊണ്ടിമുതൽ മാറിയെന്നായിരുന്നു വിജിലൻസ് റിപ്പോർട്ട്. എന്നാൽ എങ്ങനെയെന്ന് കണ്ടെത്താനായില്ല. കുറ്റവാളിക്കെതിരായ തെളിവ് ഒരിക്കൽ പുറത്തുവരുമെന്ന് പറയുന്നത് സത്യമാകുന്ന കാഴ്ചയായിരുന്നു പിന്നീട് കണ്ടത്. കൊലക്കേസിൽ ഓസ്‌ട്രേലിയയിൽ അറസ്റ്റിലായ പ്രതി സാൽവദോർ സഹതടവുകാരനോട് വീരഗാഥ പോലെ അടിവസ്ത്രം മാറ്റി വക്കീൽ തന്നെ രക്ഷിച്ചകാര്യം അടിച്ചുവിട്ടു. അത് ജയിൽ അധികൃതരുടെ കാതിലെത്തി. ഒടുവിലാണ് ഇപ്പോൾ നിർണായക വിധി വന്നിരിക്കുന്നത്. അത് ആന്റണിരാജുവിന്റെ എം.എൽ.എ സ്ഥാനം തെറിപ്പിക്കുകയും തെരഞ്ഞെടുപ്പ് മോഹങ്ങൾക്ക് തിരശ്ശീലയിടുകയുമായിരുന്നു.
Former Kerala Transport Minister Antony Raju has been convicted of tampering with evidence in a 1990 drug seizure case, a rare instance of such a crime being punished. Raju, then a junior lawyer, allegedly altered evidence to help his client, an Australian national, escape conviction
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."