സമസ്ത 100-ാം വാർഷിക ഒമാൻ തല പ്രചരണ സമ്മേളനം വിജയിപ്പിക്കും: മസ്കറ്റ് റെയ്ഞ്ച്
മസ്കറ്റ് : ആദർശ വിശുദ്ധി നൂറ്റാണ്ടുകളിലൂടെ എന്ന പ്രമേയത്തിൽ ഫെബ്രുവരി 4 മുതൽ 8 വരെ കാസർകോട് കുണിയയിൽ വെച്ച് നടക്കുന്ന സമസ്ത നൂറാം വാർഷിക അന്താരാഷ്ട്ര മഹാ സമ്മേളനത്തിന്റെ പ്രചരണാർത്ഥം നവംബർ 27 വ്യാഴാഴ്ച രാത്രി 7:30ന് ഖദറയിൽ വച്ച് നടക്കുന്ന സമസ്ത ഒമാൻ തല പ്രചാരണ സമ്മേളനം വിജയിപ്പിക്കുവാൻ മസ്കറ്റ് റേഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ പ്രവർത്തകസമിതി തീരുമാനിച്ചു.
പരിപാടിയുടെ വിജയത്തിനുവേണ്ടി കർമ്മ രംഗത്തിറങ്ങാനും എല്ലാ മദ്രസ ഏരിയകളിലും സമ്മേളനത്തിന്റെ പ്രചരണം എത്തിക്കാനും കഴിയുന്നത്ര ആളുകളെ പങ്കെടുപ്പിക്കാനും മസ്കറ്റ് റെയ്ഞ്ചിലെ മുഴുവൻ മദ്രസ മാനേജ്മെൻറ് ഭാരവാഹികളോടും മുഅല്ലിമുകളോടും അഭ്യർത്ഥിച്ചു.
മസ്കറ്റ് റെയ്ഞ്ച് പ്രസിഡൻ്റ് സയ്യിദ് ഷംസുദ്ദീൻ തങ്ങൾ സോഹാർ അധ്യക്ഷത വഹിച്ചു. വർക്കിംഗ് പ്രസിഡണ്ട് യൂസുഫ് മുസ്‌ലിയാർ സീബ് ഉദ്ഘാടനം ചെയ്തു. ഇമ്പിച്ചി അലി മുസ്‌ലിയാർ, മുഹമ്മദലി ഫൈസി റൂവി, സഈദ് അലി ദാരിമി, സക്കീർ ഹുസൈൻ ഫൈസി റൂവി, റഫീഖ് നിസാമി ബറക്ക, മോയിൻ ഫൈസി ബൗഷർ, സുബൈർ ഫൈസി അസൈബ, അബ്ദുള്ള യമാനി മത്ര,ഷംസുദ്ദീൻ ബാഖവി ഇബ്ര, മുഹമ്മദ് അസ്അദി, അബ്ദുല്ലത്തീഫ് ജീനാനി കാബൂറ, ഷാഹിദ് ഫൈസി, ഷബീർ ഫൈസി ഖദറ, മുഹമ്മദ് ബയാനി, അബൂബക്കർ ഫൈസി ബഹല, അസീസ് നുജൂമി സീബ്, അസീസ് അസഹരി, ഉവൈസ് വഹബി, അഷ്റഫ് ഫൈസി തർമ്മത്ത് എന്നിവർ സംസാരിച്ചു.
ജനറൽ സെക്രട്ടറി അബ്ദുല്ലത്തീഫ് ഫൈസി സലാല സ്വാഗതവും വർക്കിംഗ് സെക്രട്ടറി മുസ്തഫ നിസാമി സിനാവ് നന്ദിയും പറഞ്ഞു.
The Muscat Range Jamiyyathul Muallimin working committee has decided to participate in the Samastha Centenary International Conference, scheduled to take place from February 4-8, 2026, in Kasargod, Kuniya. A promotional meeting will be held on November 27 at 7:30 pm in Khadar to mobilize support for the event.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."