വീണ്ടും അമ്പരിപ്പിക്കുന്ന ലോക റെക്കോർഡ്; ഫുട്ബോളിൽ പുതു ചരിത്രമെഴുതി മെസി
എംഎൽഎസ് കോൺഫറൻസ് സെമി ഫൈനലിൽ മിന്നും വിജയമാണ് ഇന്റർ മയാമി സ്വന്തമാക്കിയത്. സിൻസിനാറ്റിക്കെതിരെ എതില്ലാത്ത നാലു ഗോളുകൾക്കായിരുന്നു ഇന്റർ മയാമിയുടെ വിജയം. മത്സരത്തിൽ ഒരു ഗോളും ഹാട്രിക് അസിസ്റ്റും നേടി മിന്നും പ്രകടനമാണ് മെസി നടത്തിയത്.
ഇതോടെ ഫുട്ബോളിന്റെ ചരിത്രത്തിൽ ഒരു താരത്തിനും അവകാശപ്പെടാൻ സാധിക്കാത്ത ഒരു റെക്കോർഡും മെസി സ്വന്തമാക്കി. ഫുട്ബോളിൽ 1300 ഗോൾ കോൺട്രിബ്യുഷൻസ് സ്വന്തമാക്കുന്ന ആദ്യ താരമായാണ് മെസി മാറിയത്. ഇതുവരെ 1134 മത്സരങ്ങളിൽ നിന്നും 896 ഗോളുകളും 404 അസിസ്റ്റുകളുമാണ് മെസി നേടിയിട്ടുള്ളത്.
ഇതിനു മുമ്പ് തന്നെ നിലവിൽ കളിച്ചുകൊണ്ടിരുന്ന താരങ്ങളിൽ 400 അസിസ്റ്റുകൾ സ്വന്തമാക്കുന്ന ആദ്യ താരമായും മെസി മാറിയിരുന്നു. ഇപ്പോൾ മൂന്ന് അസിസ്റ്റുകൾ കൂടി നേടിയതോടെ ഫെറങ്ക് പുസ്കാസിൻറെ 404 അസിസ്റ്റുകൾ എന്ന റെക്കോർഡിനൊപ്പവും മെസി എത്തിയിരിക്കുകയാണ്. ഒരു അസിസ്റ്റ് കൂടി നേടിയാൽ പുസ്കസിനെ മറികടക്കാൻ മെസിക്ക് സാധിക്കും.
ബാഴ്‌സലോണയ്ക്ക് വേണ്ടിയാണ് മെസി ഏറ്റവും കൂടുതൽ അസിസ്റ്റുകൾ സ്വന്തമാക്കിയിട്ടുള്ളത്. 269 അസിസ്റ്റുകളാണ് മെസി സ്പാനിഷ് ടീമിന് വേണ്ടി നേടിയത്. അർജന്റീന ദേശീയ ടീമിനായി 60 തവണയാണ് മെസി സഹതാരങ്ങൾകൊണ്ട് ഗോൾ അടിപ്പിച്ചത്. പിഎസ്ജിക്കായി 34 അസിസ്റ്റുകളും മെസി സ്വന്തമാക്കി. ഇന്റർ മയാമിക്കൊപ്പം ഇതുവരെ 42 അസിസ്റ്റുകളും മെസി നേടി.
HEADING TO THE FINAL 🤩 pic.twitter.com/zxpddBHgFg
— Inter Miami CF (@InterMiamiCF) November 24, 2025
അതേസമയം മത്സരത്തി മെസിക്ക് പുറമെ ഇന്റർ മയാമിക്കായി ടാഡിയോ അല്ലെൻഡെ ഇരട്ട ഗോൾ നേടിയും മാറ്റിയോ സിൽവെറ്റി ഒരു ഗോളും നേടി വിജയത്തിൽ നിർണായകമായ പങ്കാണ് വഹിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."