3.2 കിലോമീറ്റര്‍ നീളത്തില്‍ ഇരട്ടപ്പാത; സൗദിയിലെ ഏറ്റവും വലിയ കടല്‍പാലം ഉദ്ഘാടനം ചെയ്തു
ദമ്മാം: സൗദി അറേബ്യയിലെ ഏറ്റവും നീളമുള്ള കടല്‍പ്പാലം ഉദ്ഘാടനം ചെയ്തു. കിഴക്കന്‍ പ്രവിശ്യയിലെ ഖത്തീഫിലെ സ്വഫ്‌വയെയും റാസ് തന്നൂറയെയും ബന്ധിപ്പിക്കുന്ന സ്വഫ്വ - റഹീമ റോഡ് (Safwa–Rahima Road) കിഴക്കന്‍ പ്രവിശ്യ ഗവര്‍ണര്‍ സൗദ് ബിന്‍ നായിഫ് രാജകുമാരന്‍ ആണ് നാടിനായി സമര്‍പ്പിച്ചത്. 15 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റോഡില്‍ 3.2 കിലോമീറ്റര്‍ നീളമുള്ള ഇരട്ട കടല്‍പാലമുണ്ട്. യാത്രാ സമയം കുറയ്ക്കുന്നതിനും തിരക്ക് ലഘൂകരിക്കുന്നതിനും മേഖലയിലെ വളരുന്ന സാമ്പത്തിക, ലോജിസ്റ്റിക് പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതിനും രൂപകല്‍പ്പന ചെയ്ത ഈ പദ്ധതി, രാജ്യത്തെ ഏറ്റവും നീളമുള്ള കടല്‍പാലമായാണ് അറിയപ്പെടുന്നത്.
യാത്രാ സമയം കുറക്കും
പുതിയ കടല്‍പാലം സ്വഫ്‌വക്കും റാസ് തന്നൂറക്കുമിടയില്‍ യാത്രാ സമയം ഗണ്യമായി കുറക്കും. ഇതുവഴിയുള്ള ഗതാഗതം കൂടുതല്‍ മെച്ചപ്പെടുകയും ചെയ്യും. ഇതോടൊപ്പം അഞ്ച് പാലങ്ങള്‍, പുതിയ ലൈറ്റിംഗുകള്‍, മെച്ചപ്പെട്ട മഴവെള്ള ഡ്രെയിനേജ് എന്നിവ ഉള്‍ക്കൊള്ളുന്ന ധഹ്‌റാന്‍ - ബുഖായിഖ് - അബു ഹദ്രിയ ഹൈവേയിലെ നവീകരിച്ച കവലകളും സൗദ് രാജകുമാരന്‍ ഉദ്ഘാടനം ചെയ്തു. പുതിയ റോഡും ഇന്റര്‍ചേഞ്ച് നവീകരണവും ഗതാഗതം വര്‍ദ്ധിപ്പിക്കുമെന്നും റോഡ് സുരക്ഷ മെച്ചപ്പെടുത്തുമെന്നും ജീവിതനിലവാരം ഉയര്‍ത്തുമെന്നും രാജകുമാരന്‍ പറഞ്ഞു. ചടങ്ങില്‍ ഗതാഗത, ലോജിസ്റ്റിക് സേവന മന്ത്രി സാലിഹ് അല്‍ ജാസര്‍, ജനറല്‍ അതോറിറ്റി ഫോര്‍ റോഡ്‌സ് എന്‍ജിന്റെ ആക്ടിങ് സിഇഒ എന്നിവര്‍ പങ്കെടുത്തു.
പുതുതായി ഉദ്ഘാടനം ചെയ്ത കടല്‍ പാലം റാസ് തനുറ തുറമുഖത്തേക്ക് നേരിട്ടുള്ളതും അധികവുമായ പ്രവേശന പോയിന്റ് നല്‍കുന്നുവെന്നും ഇത് വിതരണ ശൃംഖലയുടെ കാര്യക്ഷമതയും വിശ്വാസ്യതയും വര്‍ദ്ധിപ്പിക്കുന്നുവെന്നും ഗതാഗത മന്ത്രി അല്‍ ജാസര്‍ പറഞ്ഞു.
ഈ പാലം ശക്തമായ സാമ്പത്തികവും സാമൂഹികവുമായ വരുമാനം നല്‍കുന്നുവെന്നും ഊര്‍ജ്ജ മേഖലയെ സേവിക്കുന്നുവെന്നും ജനസാന്ദ്രതയുള്ളതും വ്യാവസായികമായി സജീവവുമായ രണ്ട് മേഖലകള്‍ തമ്മിലുള്ള ചലനാത്മകത മെച്ചപ്പെടുത്തുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Eastern Province emir Prince Saud bin Nayef on Sunday inaugurated the Safwa–Rahima Road, a new 15-kilometer route linking Safwa in Qatif with Ras Tanura. The project includes a 3.2-kilometer twin sea bridge — one of the longest of its kind in Saudi Arabia — designed to shorten travel times, ease congestion, and support the region’s growing economic and logistics activity.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."