The 1947 Mushawara of Samastha Kerala Jamiyyathul Ulama, held at Meenchanda Jumu’a Masjid under Maulana Abdul Bari, addressed vital religious and educational issues—Arabic khutbah practice, unified madrasa syllabus, opposition to Wahhabi publications, and government education reforms—reaffirming Samastha’s role as Kerala’s foremost Sunni scholarly authority and community guardian.
HOME
DETAILS
MAL
1947 - സമസ്തയുടെ സഹകരണത്തോടെയല്ലാതെ മത വിദ്യാഭ്യാസ പരിഷ്കരണത്തിന് പുതിയ നിമയമമുണ്ടാക്കരുതെന്ന് ഗവൺമെന്റിനോട് സമസ്ത
Web Desk
November 23, 2025 | 11:04 PM
1947 മാർച്ച് 15-ന് ശനിയാഴ്ച രാത്രി 8 മണിക്ക് കോഴിക്കോട് മീഞ്ചന്ത ജുമുഅത്ത് പള്ളിയിൽ അബുൽ ഹഖ് ജനാബ് മൗലാനാ അബ്ദുൽ ബാരിയുടെ അദ്ധ്യക്ഷതയിൽ കൂടിയ മുശാവറയുടെ യോഗതീരുമാനങ്ങൾ.
1. ജുമുഅയുടെ ഖുതുബയിൽ അറബിയല്ലാതെ മറ്റു ഭാഷകൾ ഉപയോഗിക്കുന്നത് നല്ലതല്ലാത്തതും മുൻകറത്തായ ബിദ്അത്തുമാണെന്ന് ഉണർത്തി.
2. കേരളത്തിലെ പ്രാഥമിക മദ്റസകൾക്ക് ശരിയായ ഒരു പാഠ്യപദ്ധതി ഇല്ലാത്തതിനാൽ അഹ്ലുസുന്നത്തി വൽ ജമാഅത്തിന്റെ യഥാർത്ഥ വിശ്വാസങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള "സിലബസ്' തയ്യാറാക്കി അതനുസരിച്ചുള്ള പാഠപുസ്തകങ്ങൾ സമസ്ത കേരള ജംഇയ്യത്തുൽ ഉലമ മുഖേന വിതരണം ചെയ്യാനും തീരുമാനിച്ചു.
4. കേരള ജംഇയ്യത്തുൽ ഉലമാ എന്ന വഹാബീ സംഘടന പ്രസിദ്ധം ചെയ്ത അൽമുർശിദ്, അദ്ദുആവൽ, ഇബാദഃ തുടങ്ങിയുള്ള പ്രസിദ്ധീകരണങ്ങളിൽ സുന്നത്ത് ജമാഅത്തിനെതിരിൽ പലതുമുണ്ടെന്നും മുസ്ലിം സഹോദരങ്ങൾ അതിൽ വഞ്ചിതരാകരുതെന്നും ഉദ്ബോധിപ്പിച്ചു.
5. മതവിദ്യാഭ്യാസത്തിൽ പരിഷ്കരണങ്ങൾ വരുത്താനും അതിന് പ്രത്യേക നിയമമുണ്ടാക്കി നടപ്പിൽ വരുത്താനും എം.എൽ.എ.മാർ ശ്രമിച്ചുവരുന്നതായി അറിഞ്ഞപ്പോൾ കേരളത്തിലെ ബഹുഭൂരിപക്ഷം മുസ്ലിംകളുടെയും ആധികാരിക സംഘടനയായ സമസ്തയുടെ സഹകരണത്തോടെയല്ലാതെ മത വിദ്യാഭ്യാസ പരിഷ്കരണത്തിന് പുതിയ നിമയമമുണ്ടാക്കരുതെന്ന് ഗവൺമെന്റിനോട് അഭ്യർത്ഥിച്ചു.
6. ഫറോക്കിൽവെച്ച് നടന്ന ആറാം വാർഷിക സമ്മേളനത്തിൽ ഐക്യകണ്ഠേന പാസ്സാക്കിയ എട്ടാം പ്രമേയം (വഹാബികളുമായി ബന്ധം പാടില്ലെന്ന) വീണ്ടും പൊതുജനങ്ങളുടെ ശ്രദ്ധയിൽപെടുത്താൻ തീരുമാനിച്ചു. പ്രസ്തുത പ്രമേയം പിറ്റെ ദിവസം നടക്കുന്ന പതിനേഴാം വാർഷിക റിപ്പോർട്ടിൽ പ്രസിദ്ധപ്പെടുത്താൻ തീരുമാനിച്ചു.
(ഈ തീരുമാനങ്ങളെല്ലാം പിറ്റെ ദിവസം (1947 മാർച്ച് 16-ന് ഞായറാഴ്ച) മീഞ്ചന്തയിൽ ചേർന്ന പതിനേഴാം വാർഷിക സമ്മേളനത്തിൽ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.)
9. സുപ്രസിദ്ധ പണ്ഡിതനും സമസ്തയുടെ പ്രസിഡണ്ടുമായിരുന്ന മൗലാനാ നാലാങ്കൽ എ.പി. അഹമ്മദ് കുട്ടി മുസ്ലിയാരു(പാങ്ങ്)ടെയും കണ്ണൂർ- അറക്കൽ അലി രാജാ സുൽത്താൻ അബ്ദുർറഹ്മാൻ അവർകളുടെയും കോഴിക്കോട് ഖാസിയും സമസ്ത മുശാവറ അംഗവും കോഴിക്കോട് തർബിയത്തുൽ ഇസ്ലാം സഭ പ്രസിഡണ്ടും സ്ഥാപകനുമായ സയ്യിദ് അലിയ്യുബ്നു സയ്യിദ് ഹുസൈൻ ശിഹാബുദ്ദീൻ ഇമ്പിച്ചിക്കോയ തങ്ങൾ അവർകളുടെയും മൗലാനാ പി.കെ. മുഹമ്മദ് മീറാൻ മൗലവി അവർകളുടെയും നിര്യാണത്തിൽ അനുശോചിക്കുകയും അവരുടെ പരലോക മോക്ഷത്തിന് പ്രാർത്ഥിക്കുകയും ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."