HOME
DETAILS

സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയില്‍ 124 ട്രെയിനി ഒഴിവുകള്‍; പരിശീലന സമയത്ത് തന്നെ 50,000 ശമ്പളം കിട്ടും; അപേക്ഷ ഡിസംബര്‍ 5 വരെ

  
November 24, 2025 | 12:49 PM

steel authority of india trainee recruitment 124 vacancies salary from 50000 apply before december 5

സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ (SAIL) ല്‍ ജോലി നേടാന്‍ അവസരം. മാനേജ്‌മെന്റ് ട്രെയിനി (ടെക്‌നിക്കല്‍) തസ്തികകളിലേക്കാണ് പുതിയ റിക്രൂട്ട്‌മെന്റ്. ആകെ 124 ഒഴിവുകളാണുള്ളത്. താല്‍പര്യമുള്ളവര്‍ ഒഫീഷ്യല്‍ വെബ്‌സൈറ്റ് മുഖേന ഓണ്‍ലൈന്‍ അപേക്ഷ നല്‍കണം. 

അവസാന തീയതി: ഡിസംബര്‍ 5

തസ്തികയും ഒഴിവുകളും

സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യ- മാനേജ്‌മെന്റ് ട്രെയിനി (ടെക്‌നിക്കല്‍) റിക്രൂട്ട്‌മെന്റ്. ആകെ ഒഴിവുകള്‍ 124.

Post Vacancy
കെമിക്കല്‍  5
സിവില്‍  14
കമ്പ്യൂട്ടര്‍ 4
ഇലക്ട്രിക്കല്‍ 44
ഇന്‍സ്ട്രുമെന്റേഷന്‍ 7
മെക്കാനിക്കല്‍ 30
മെറ്റലര്‍ജി 20

പ്രായപരിധി

28 വയസിന് താഴെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗര്‍ഥികള്‍ 1997 ഡിസംബര്‍ 5നോ അതിന് ശേഷമോ ജനിച്ചവരായിരിക്കണം.

എസ്.സി, എസ്.ടി, ഒബിസി മറ്റ് വിഭാഗക്കാര്‍ക്ക് നിയമാനുസൃത വയസിളവ് ബാധകം. 

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പരിശീലന കാലയളവില്‍ പ്രതിമാസം 50,000 രൂപ ശമ്പളമായി ലഭിക്കും. പരിശീലനം പൂര്‍ത്തിയാക്കുന്നവരെ അസിസ്റ്റന്റ് മാനേജര്‍ തസ്തികയില്‍ നിയമിക്കും. ശമ്പളം 60,000 രൂപയാക്കി ഉയര്‍ത്തും. 

യോഗ്യത

സമാന മേഖലയില്‍ 65 ശതമാനം മാര്‍ക്കോടെ എഞ്ചിനീയറിങ് പൂര്‍ത്തിയാക്കിയരിക്കണം. 

തെരഞ്ഞെടുപ്പ്

ഓണ്‍ലൈന്‍ പരീക്ഷ, ഗ്രൂപ്പ് ചര്‍ച്ച, അഭിമുഖം എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. ആകെ 200 മാര്‍ക്കിന്റെ പരീക്ഷ, രണ്ട് മണിക്കൂറില്‍ പൂര്‍ത്തിയാക്കണം. 

അപേക്ഷ ഫീസ്

ജനറല്‍, ഒബിസി, ഇഡബ്ല്യൂഎസ് വിഭാഗക്കാര്‍ക്ക് 1050 രൂപയും, എസ്.സി, എസ്.ടി, ഭിന്നശേഷിക്കാര്‍ എന്നിവര്‍ക്ക് 300 രൂപയുമായിരിക്കും. 

അപേക്ഷിക്കേണ്ട വിധം

താല്‍പര്യമുള്ള ഉദ്യോഗാര്‍ഥികള്‍ സ്റ്റീല്‍ അതോറിറ്റി ഓഫ് ഇന്ത്യയുടെ ഒഫീഷ്യല്‍ വെബ്‌സൈറ്റ് സന്ദര്‍ശിക്കുക. ശേഷം കരിയര്‍ പേജില്‍ നിന്ന് മാനേജ്‌മെന്റ് ട്രെയിനി റിക്രൂട്ട്‌മെന്റ് തിരഞ്ഞെടുക്കുക. രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കി ലോഗിന്‍ ചെയ്ത് അപേക്ഷ നല്‍കണം. വിശദമായ വിജ്ഞാപനവും, പ്രോസ്‌പെക്ടസും വെബ്‌സൈറ്റില്‍ ലഭ്യമാണ്. 

വെബ്‌സൈറ്റ്: https://sailcareers.com/   

SAIL has announced 124 vacancies for Management Trainee (Technical) posts. Eligible candidates can apply online via the official SAIL website.

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

97 റൺസ് നേടിയിട്ടും 'സെഞ്ച്വറി'; പുത്തൻ നാഴികകല്ലിൽ തിളങ്ങി സഞ്ജു 

Cricket
  •  11 days ago
No Image

പശ്ചിമേഷ്യന്‍ സംഘര്‍ഷം: ഗള്‍ഫിലെ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകള്‍ മാറ്റി

Kerala
  •  11 days ago
No Image

യു.എസ് യുദ്ധവിമാനം വെടിവെച്ചിട്ടു?; തകര്‍ത്തത് F15 യുദ്ധവിമാനം, തകര്‍ന്ന് വീണത് കുവൈത്തില്‍, ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍| Israel, US Attack on Iran Live

International
  •  11 days ago
No Image

ലോകത്തിൽ ഒന്നാമനായി സഞ്ജു; ചരിത്രത്തിന്റെ നെറുകയിലേക്ക് പറന്ന് 'ചേട്ടൻ'

Cricket
  •  11 days ago
No Image

യു.എസുമായി ഇനി ചര്‍ച്ചക്കില്ലെന്ന് ഇറാന്‍; ദോഹയില്‍ വീണ്ടും  ആക്രമണം?, ഒന്നില്‍ കൂടുതല്‍ സ്‌ഫോടനശബ്ദം, കുവൈത്തില്‍ അപകട സൈറണ്‍| Israel, US Attack on Iran Live

International
  •  11 days ago
No Image

എം.എം മണിക്കും എം സ്വരാജിനും സീറ്റില്ല; ഉടുമ്പന്‍ചോലയില്‍ കെ.കെ ജയചന്ദ്രന്‍

Kerala
  •  11 days ago
No Image

ഇന്ത്യക്കായി അരങ്ങേറ്റം കുറിച്ച മുതൽ ഈ ദിവസത്തിന് വേണ്ടിയാണ് ഞാൻ കാത്തിരുന്നത്: സഞ്ജു സാംസൺ

Cricket
  •  11 days ago
No Image

മലയോരത്തേക്ക് മയിലുകള്‍ കുടിയേറുന്നു; പന്നിക്കൊപ്പം ഇനി മയില്‍ ശല്യവും; കണ്ണൂരില്‍ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയില്‍- വരള്‍ച്ചയുടെ സൂചനയോ..?

Kerala
  •  11 days ago
No Image

യുദ്ധം നാലാഴ്ച വരെ നീണ്ടേക്കാമെന്ന് ട്രംപ്; ഇറാന്‍ സൈനിക ആസ്ഥാനം തകര്‍ത്തെന്ന് അവകാശവാദം

International
  •  11 days ago
No Image

പ്രതിരോധതന്ത്രം മാറ്റി ഖത്തര്‍; ജനവാസമേഖല ഒഴിവാക്കാന്‍ പുതിയ നീക്കം; കടലിന് മുകളില്‍ വെച്ച് ഇറാന്റെ മിസൈലുകള്‍ വെടിവെച്ചിടും

qatar
  •  11 days ago