പ്രൈമറി സ്കൂളുകളില്ലാത്ത പ്രദേശങ്ങളിൽ ഉടൻ പുതിയ വിദ്യാലയങ്ങൾ സ്ഥാപിക്കണം; സംസ്ഥാന സർക്കാരിന് നിർദേശം നൽകി സുപ്രിംകോടതി
ന്യൂഡൽഹി: കേരളത്തിൽ ലോവർ പ്രൈമറി (എൽ.പി), അപ്പർ പ്രൈമറി (യു.പി) സ്കൂളുകളില്ലാത്ത പ്രദേശങ്ങളിൽ ഉടൻ പുതിയ സ്കൂളുകൾ സ്ഥാപിക്കാൻ സംസ്ഥാന സർക്കാരിന് സുപ്രിംകോടതി നിർദ്ദേശം നൽകി. ഒരു കിലോമീറ്റർ ചുറ്റളവിൽ എൽ.പി സ്കൂളുകളോ മൂന്ന് കിലോമീറ്റർ ചുറ്റളവിൽ യു.പി സ്കൂളുകളോ ഇല്ലാത്ത എല്ലാ പ്രദേശങ്ങളിലും സ്കൂളുകൾ ആരംഭിക്കാനാണ് കോടതിയുടെ കർശന നിർദ്ദേശം വിദ്യാഭ്യാസ അവകാശം (ആർ.ടി.ഇ. ആക്റ്റ്, 2009) ഭൂമിശാസ്ത്രപരമോ സാമ്പത്തികമോ ആയ കാരണങ്ങളാൽ നിഷേധിക്കപ്പെടരുതെന്നും കോടതി വ്യക്തമാക്കി.
ജസ്റ്റിസ് സൂര്യകാന്ത്, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ചാണ് നിർണ്ണായക ഉത്തരവ് പുറപ്പെടുവിച്ചത്. 3-4 കിലോമീറ്റർ ചുറ്റളവിൽ സ്കൂളുകളില്ലെങ്കിൽ പ്രദേശത്ത് സ്കൂൾ സ്ഥാപിക്കണമെന്ന കേരള ഹൈക്കോടതിയുടെ ഉത്തരവ് ശരിവച്ചാണ് സുപ്രിംകോടതി നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്. ഇത് പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സംസ്ഥാനത്തിന് മൂന്ന് മാസത്തെ സമയവും അനുവദിച്ചു. "2009-ലെ നിയമപ്രകാരം സർക്കാർ പ്രൈമറി സ്കൂളുകൾ പ്രവർത്തിക്കാത്ത എല്ലാ പ്രദേശങ്ങളിലും സർക്കാർ പ്രൈമറി സ്കൂളുകൾ സ്ഥാപിക്കുന്നതിന് കേരള സംസ്ഥാനം സമഗ്രമായ തീരുമാനം എടുക്കണം എന്നും ബെഞ്ച് വ്യക്തമാക്കി.
മലപ്പുറം ജില്ലയിലെ മഞ്ചേരി എളമ്പ്രയിൽ അടിയന്തരമായി ഗവൺമെന്റ് എൽ.പി സ്കൂൾ ആരംഭിക്കാനും സർക്കാരിനോട് സുപ്രിംകോടതി ഉത്തരവിട്ടു. സ്വന്തമായി കെട്ടിടം ലഭ്യമല്ലെങ്കിൽ വാടകക്കെട്ടിടത്തിൽ മൂന്ന് മാസത്തിനുള്ളിൽ സ്കൂളിന്റെ പ്രവർത്തനം ആരംഭിക്കണമെന്നും ഉത്തരവിൽ കോടതി വ്യക്തമാക്കിയിട്ടുണ്ട്.
വിദ്യാഭ്യാസ അവകാശം ലംഘിക്കപ്പെടുന്ന സാഹചര്യങ്ങൾ ഉണ്ടാകരുത് എന്നും, പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങളിലെ കുട്ടികൾക്ക് പോലും വിദ്യാഭ്യാസം നിഷേധിക്കപ്പെടരുതെന്നും കോടതി നിരീക്ഷിച്ചു. സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്ന് ഇക്കാര്യത്തിൽ അടിയന്തര നടപടി ഉണ്ടാകണം.
എളമ്പ്രയിലെ 350 ഓളം വരുന്ന കർഷകത്തൊഴിലാളികളുടെയും ചുമട്ടുതൊഴിലാളികളുടെയും കുട്ടികൾക്ക് മൂന്നോ നാലോ കിലോമീറ്റർ അകലെയുള്ള സ്കൂളുകളെ ആശ്രയിക്കേണ്ടി വന്നതിനെത്തുടർന്നാണ് ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചിരുന്നു. ഹൈക്കോടതി നിർദ്ദേശത്തെ ചോദ്യം ചെയ്ത് സംസ്ഥാന സർക്കാർ സമർപ്പിച്ച ഹരജി പരിഗണിക്കവെയാണ് സുപ്രിംകോടതി എളമ്പ്രയിൽ അടിയന്തരമായി ഗവൺമെന്റ് എൽ.പി സ്കൂൾ ആരംഭിക്കാനും നിർദ്ദേശം നൽകിയത്. ഇതിനായി പ്രദേശവാസികൾ സ്കൂളിനായി ഒരു ഏക്കർ സ്ഥലം വാങ്ങി നൽകുകയും മുനിസിപ്പാലിറ്റി കെട്ടിടം വാഗ്ദാനം ചെയ്യുകയും ചെയ്തിരുന്നു.
സ്വന്തമായി കെട്ടിടം ലഭ്യമല്ലെങ്കിൽ വാടകക്കെട്ടിടത്തിൽ മൂന്ന് മാസത്തിനുള്ളിൽ സ്കൂളിന്റെ പ്രവർത്തനം ആരംഭിക്കണമെന്നും ഉത്തരവിൽ കോടതി വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇത് അനിശ്ചിതമായി തുടരരുതെന്നും, സ്ഥിരമായ സ്കൂൾ അടിസ്ഥാന സൗകര്യങ്ങൾക്കായി ഉചിതമായ ബജറ്റ് വിഹിതം അനുവദിക്കണമെന്നും സുപ്രിംകോടതി നിർദ്ദേശിച്ചു.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുന്നതിനായി ലഭ്യമായ എല്ലാ സ്ഥല-വിവരങ്ങളും സർക്കാരിന് നൽകാൻ ഗ്രാമപഞ്ചായത്തുകൾക്ക് കോടതി നിർദ്ദേശം നൽകിയിട്ടുണ്ട്. കൂടാതെ, സ്ഥിരം അധ്യാപകരെ നിയമിക്കുന്നത് വരെ അക്കാദമിക് പ്രവർത്തനങ്ങൾ തടസ്സപ്പെടാതിരിക്കാൻ വിരമിച്ച അധ്യാപകരെ നിയമിക്കാനും കോടതി അനുമതി നൽകി. സ്കൂളുകൾ തുറക്കാൻ ചാരിറ്റബിൾ സ്ഥാപനങ്ങളെ സമീപിക്കാനുള്ള സ്വാതന്ത്ര്യവും സർക്കാരിനുണ്ട്. എന്നാൽ, "ഒരു സ്വകാര്യ വ്യക്തിയെയും ഈ നിർദ്ദേശങ്ങളുടെ പ്രയോജനം നേടാൻ അനുവദിക്കരുത്" എന്ന് കോടതി വ്യക്തമാക്കി.
The Supreme Court has issued a directive to the state government, instructing them to immediately establish new primary schools in regions that currently lack such educational institutions. Supreme Court directs the state government to immediately establish new primary schools in areas currently lacking them, ensuring access to fundamental education for all children. Supreme Court, primary schools, education access, state government, school establishment, fundamental rights, underserved areas, judicial directive.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."