വാജി വാഹനവും അന്വേഷണ പരിധിയില്‍; തന്ത്രിയുടെ വീട്ടില്‍ നിന്നും കണ്ടെത്തിയതില്‍ കൂടുതല്‍ പരിശോധന നടത്താന്‍ എസ്.ഐ.ടി
തിരുവനന്തപുരം: തന്ത്രി കണ്ഠര് രാജീവരുടെ വീട്ടില്‍ നിന്ന് കഴിഞ്ഞ ദിവസം പ്രത്യേക അന്വേഷണ സംഘം കണ്ടെടുത്ത വാജി വാഹനവും അന്വേഷണപരിധിയില്‍. യാഥാര്‍ഥ വാജിവാഹനമാണോ ഇതെന്ന് എസ്.ഐ.ടി പരിശോധിക്കും.
ഇന്നലെ വാജി വാഹനം കോടതിയില്‍ ഹാജരാക്കിയിരുന്നു. 11 കിലോ തൂക്കം വരുന്ന, സ്വര്‍ണം പൊതിഞ്ഞ പഞ്ചലോഹ വാജിവാഹനം 2017-ലാണ് ശബരിമലയില്‍ നിന്നും അമൂല്യ ശില്പം തന്ത്രി സ്വന്തം വീട്ടിലേക്ക് മാറ്റിയത്. തന്ത്രിയുടെ വീട്ടില്‍ നടത്തിയ റെയ്ഡിലാണ് എസ്.ഐ.ടി ഇത് കണ്ടെടുത്തത്.
വാജിവാഹനം തന്ത്രി വീട്ടില്‍ കൊണ്ടുപോയത് വിവാദമായിരുന്നു. ഇതിന് പിന്നാലെ ഇത് തിരികെ നല്‍കാന്‍ തയ്യാറാണെന്ന് തന്ത്രി ദേവസ്വം ബോര്‍ഡിനെ അറിയിച്ചിരുന്നു. പ്രായര്‍ ഗോപാലകൃഷ്ണന്‍ പ്രസിഡന്റായിരുന്നപ്പോഴാണ് ശബരിമലയില്‍ കൊടിമര പുനര്‍നിര്‍മാണം നടത്തിയത്.
അതേസമയം, ശബരിമലയിലെ ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണക്കൊള്ളയിലും തന്ത്രി കണ്ഠര് രാജീവരെ പ്രതി ചേര്‍ത്തിട്ടുണ്ട്. കൊല്ലം വിജിലന്‍സ് കോടതിയാണ് പ്രതിചേര്‍ക്കാന്‍ പ്രത്യേക അന്വേഷണസംഘത്തിന് അനുമതി നല്‍കിയത്. തന്ത്രിയെ ഈ കേസില്‍ അറസ്റ്റ് ചെയ്യാന്‍ കോടതിയില്‍ നിന്ന് അനുമതി ലഭിച്ചതിനു പിന്നാലെ ജയിലിലെത്തി സൂപ്രണ്ടിന്റെ സാന്നിധ്യത്തില്‍ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് രേഖപ്പെടുത്തിയിരുന്നു.
തന്ത്രി കോടതി കസ്റ്റഡിയിലായതിനാല്‍ മറ്റാെരു കേസില്‍ അറസ്റ്റ് ചെയ്യണമെങ്കില്‍ കോടതിയുടെ അനുമതി വാങ്ങേണ്ടതുണ്ട്. അതിനാലാണ് ദ്വാരപാലക ശില്‍പ കേസില്‍ അറസ്റ്റ് രേഖപ്പെടുത്താന്‍ എസ്.ഐ.ടി കോടതിയുടെ അനുമതി തേടിയത്. കട്ടിളപ്പാളി, ദ്വാരപാലക ശില്‍പം എന്നിവ കൊണ്ടുപോകുമ്പോള്‍ തന്ത്രി സന്നിധാനത്ത് ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ കണ്ഠര് രാജീവരെ കൂടി കേസില്‍ പ്രതിയാക്കണമെന്ന ആവശ്യമാണ് ഇന്നലെ എസ്.ഐ.ടി കോടതിയില്‍ ഉന്നയിച്ചത്.
സ്വര്‍ണപ്പാളി ചെമ്പാക്കി മാറ്റിയ മഹസറിലും ഒപ്പിട്ടതു വഴി തന്ത്രിക്കും ഗൂഢാലോചനയില്‍ പങ്കുണ്ടെന്നാണ് എസ്.ഐ.ടിയുടെ കണ്ടെത്തല്‍. തിരുവിതാംകൂര്‍ ദേവസ്വം മാനുവലിലെ തന്ത്രിയുടെ കടമകള്‍ കട്ടിളപ്പാളി കേസിലെ എസ്.ഐ.ടിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ എടുത്തുപറഞ്ഞിരുന്നു.
തന്ത്രി ദേവസ്വം ബോര്‍ഡില്‍ നിന്നും വാങ്ങുന്ന പ്രതിഫലത്തെ പടിത്തരമെന്നാണ് പറയുന്നത്. പടിത്തരം ദക്ഷിണയല്ല, പ്രതിഫലമാണെന്നാണ് എസ്.ഐ.ടിക്ക് ലഭിച്ച നിയമോപദേശം. അസി.കമ്മിഷണറുടെ അതേ ഉത്തരവാദിത്വങ്ങള്‍ നിര്‍വഹിക്കേണ്ട തന്ത്രി ക്ഷേത്രസ്വത്തുക്കള്‍ സംരക്ഷിക്കാനും ബാധ്യസ്ഥനാണെന്നാണ് എസ്.ഐ.ടിയുടെ നിലപാട്. ഈ ഉത്തരവാദിത്വം മറന്നാണ് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കട്ടിളപ്പാളികള്‍ പുറത്തേക്കു കൊണ്ടുപോകാന്‍ മൗനാനുവാദം നല്‍കിയതെന്നാണ് കണ്ടെത്തല്‍. ഇതിനു പിന്നാലെയാണ് ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണപ്പാളി കവര്‍ന്ന കേസിലും തന്ത്രിയെ പ്രതിചേര്‍ത്തിരിക്കുന്നത്.
അതേസമയം ആദ്യ കേസില്‍ തന്ത്രി കണ്ഠര് രാജീവരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കൊല്ലം വിജിലന്‍സ് കോടതി ഈമാസം 19ലേക്ക് മാറ്റി. കേസില്‍ വിശദമായ വാദം കേള്‍ക്കേണ്ടതുണ്ടെന്ന് എസ്.ഐ.ടി അറിയിച്ചതോടെയാണ് കോടതി ഈ തീരുമാനം കൈക്കൊണ്ടത്. എസ്.ഐ.ടിയുടെ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചശേഷം മാത്രമായിരിക്കും തന്ത്രിയുടെ ജാമ്യാപേക്ഷയില്‍ കോടതി തീര്‍പ്പ് കല്‍പ്പിക്കുക.
The Special Investigation Team (SIT) has brought the Vajji Vahanam seized from the residence of Sabarimala Tantri Kandhar Rajiv under its investigation. The SIT will examine whether the seized item is an original ceremonial Vajji Vahanam or not. The artefact, weighing around 11 kilograms and made of five metals coated with gold, was allegedly shifted from Sabarimala to the Tantri’s residence in 2017.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."