ഇറാനിലെ ഇന്റര്‍നെറ്റ് വിലക്കിന് പിന്നാലെ സൗജന്യ സ്റ്റാര്‍ലിങ്ക് വാഗ്ദാനവുമായി ഇലോണ്‍ മസ്‌ക്
ടെഹ്‌റാന്‍: ഇറാനിലെ ഇന്റര്‍നെറ്റ് വിലക്കിന് പിന്നാലെ സൗജന്യ സ്റ്റാര്‍ലിങ്ക് വാഗ്ദാനവുമായി ഇലോണ്‍ മസ്‌ക് ഇറാനിലുടനീളം സ്റ്റാര്‍ലിങ്ക് ഉപഗ്രഹ ഇന്റര്‍നെറ്റ് സേവനം സൗജന്യമായി നല്‍കാനാണ് മസ്‌കിന്റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സിന്റെ (SpaceX) തീരുമാനം. ഇതോടെ, സര്‍ക്കാരിന്റെ നിയന്ത്രണങ്ങളില്ലാതെ പുറംലോകവുമായി ബന്ധപ്പെടാന്‍ പ്രതിഷേധക്കാര്‍ക്ക് സാധിക്കും.
സ്റ്റാര്‍ലിങ്ക് ഉപയോഗിക്കുന്നതിന് നല്‍കേണ്ട സബ്സ്‌ക്രിപ്ഷന്‍ ഫീസാണ് മസ്‌ക് ഒഴിവാക്കിയത്. അതിനാല്‍, രാജ്യത്ത് റിസീവറുകളുള്ള ആളുകള്‍ക്ക് പണം നല്‍കാതെ തന്നെ സേവനം ആക്സസ് ചെയ്യാന്‍ കഴിയുമെന്ന് ഇറാനികളുമായി ചേര്‍ന്ന് ഇന്റര്‍നെറ്റ് ആക്സസ് ഉറപ്പാക്കാന്‍ പ്രവര്‍ത്തിക്കുന്ന യു.എസ് ഗ്രൂപ്പ് ഹോളിസ്റ്റിക് റെസിലിയന്‍സിന്റെ എക്സിക്യൂട്ടീവ് ഡയറക്ടര്‍ അഹമ്മദ് അഹ്‌മദിയന്‍ പറഞ്ഞു. അതായത് ഇറാനില്‍ നിലവില്‍ സ്റ്റാര്‍ലിങ്ക് റിസീവറുകള്‍ കൈവശമുള്ളവര്‍ക്ക് ഇനി മുതല്‍ പണം നല്‍കാതെ തന്നെ ഹൈ-സ്പീഡ് ഇന്റര്‍നെറ്റ് ഉപയോഗിക്കാം.
ഇന്റര്‍നെറ്റ് പുനഃസ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് ഇലോണ്‍ മസ്‌കുമായി സംസാരിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മസ്‌കിന്റെ നിര്‍ണ്ണായക നീക്കം.
ഇറാനില്‍ സ്റ്റാര്‍ലിങ്ക് ഉപകരണങ്ങള്‍ കൈവശം വെക്കുന്നതും നിരോധിച്ചിട്ടുണ്ട്. എന്നാല്‍ ഏകദേശം 50,000ത്തിലധികം യൂനിറ്റുകള്‍ ഇതിനോടകം രാജ്യത്തേക്ക് കടത്തപ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. റഷ്യയുടെയും ചൈനയുടെയും സഹായത്തോടെ സ്റ്റാര്‍ലിങ്ക് സിഗ്‌നലുകള്‍ ജാം (Jam) ചെയ്യാന്‍ ഇറാന്‍ സൈന്യം ശ്രമിക്കുന്നുണ്ട്. അതേസമയം, സാങ്കേതിക വിദ്യയിലൂടെ ഇതിനെ പ്രതിരോധിക്കാനാണ് മസ്‌കിന്റെ നീക്കം.
നേരത്തെ ഉക്രൈന്‍ യുദ്ധസമയത്തും വെനിസ്വലയിലെ രാഷ്ട്രീയ പ്രതിസന്ധിക്കിടയിലും സമാനമായ രീതിയില്‍ മസ്‌ക് സൗജന്യ ഇന്റര്‍നെറ്റ് സേവനം നല്‍കിയിരുന്നു.
ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഈക്കെതിരെ രാജ്യത്തുടനീളമായി ലക്ഷക്കണക്കിന് ആളുകളാണ് തെരുവിലിറങ്ങിയിരിക്കുന്നത്. രണ്ടാഴ്ചയ്ക്കിടെയുണ്ടായ സംഘര്‍ഷങ്ങളില്‍ രണ്ടായിരത്തിലധികം ആളുകള്‍ കൊല്ലപ്പെട്ടതായാണ് മനുഷ്യാവകാശ സംഘടനകളുടെ റിപ്പോര്‍ട്ട്.
അതിനിടെ, ഇറാനില്‍ പ്രക്ഷോഭം തുടരവെ രാജ്യത്തെ സ്ഥാപനങ്ങള്‍ മുഴുവന്‍ പിടിച്ചെടുക്കാന്‍ പ്രതിഷേധക്കാരോട് ആഹ്വാനം ചെയ്തിരിക്കുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രതിഷേധക്കാര്‍ക്കുള്ള സഹായം വരുന്നുണ്ട് എന്നാണ് ട്രംപിന്റെ വാഗ്ദാനം. ഇറാനിയന്‍ ഉദ്യോഗസ്ഥരുമായുള്ള എല്ലാ കൂടിക്കാഴ്ചകളും റദ്ദാക്കിയതായും യു.എസ് പ്രസിഡന്റ് അറിയിച്ചു. തന്റെ സമൂഹമാധ്യമ പ്ലാറ്റ്ഫോമായ ട്രൂത്ത് സോഷ്യല്‍ വഴിയാണ് ട്രംപിന്റെ അറിയിപ്പ്.
after iran imposed internet restrictions, elon musk’s spacex has decided to provide starlink satellite internet services free of cost across iran, enabling protesters to connect with the outside world despite government controls.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."