HOME
DETAILS

'ഞങ്ങളെയോര്‍ത്ത് കരയേണ്ട',  ഇടതില്‍ തുടരും; കേരള കോണ്‍ഗ്രസ് നിലപാട് ഉറച്ചതെന്ന് ജോസ് കെ മാണി

  
Web Desk
January 14, 2026 | 6:55 AM

kerala-congress-m-to-remain-with-ldf-jose-k-mani-statement

കോട്ടയം: കേരള കോണ്‍ഗ്രസ് എമ്മിന്റെ മുന്നണിമാറ്റങ്ങള്‍ സംബന്ധിച്ചുള്ള അഭ്യൂഹങ്ങളില്‍ നിലപാട് വ്യക്തമാക്കി പാര്‍ട്ടി ചെയര്‍മാന്‍ ജോസ് കെ മാണി. എല്‍.ഡി എഫില്‍ തന്നെ ഉറച്ച് നില്‍ക്കുമെന്നും തങ്ങളെയോര്‍ത്ത് ആരും കരയേണ്ടെന്നും അദ്ദേഹം കോട്ടയത്ത് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

പാര്‍ട്ടിയില്‍ ഭിന്നതയില്ല. കേരള കോണ്‍ഗ്രസ് എന്ത് തീരുമാനമെടുക്കുന്നുവോ അതിനൊപ്പം അഞ്ച് എം.എല്‍.എമാരുമുണ്ടാവും. കേരള കോണ്‍ഗ്രസ് എവിടെയുണ്ടോ അവിടെ ഭരണവുമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. പലയിടങ്ങളില്‍ നിന്നും ക്ഷണം വരുന്നുണ്ട്. എല്ലാ ദിവസവും നിലപാട് വിശദീകരിക്കേണ്ടതില്ലെന്നും ജോസ് കെ മാണി പറഞ്ഞു. 

സുഹൃത്തായ രോഗിയെ സന്ദര്‍ശിക്കാനാണ് ദുബൈയിലേക്ക് പോയത്. ഇക്കാര്യം മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു. തിങ്കളാഴ്ച്ച എല്‍.ഡി.എഫ് സത്യാഗ്രഹത്തില്‍ പാര്‍ട്ടിയുടെ മുഴുവന്‍ എം.എല്‍.എമാരും പങ്കെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

ഇടതുമുന്നണിക്കൊപ്പമെന്ന് കഴിഞ്ഞ ദിവസം ജോസ് കെ മാണി ഫേസ്ബുക്കില്‍ പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ നടക്കുന്ന ചര്‍ച്ചകള്‍ക്ക് പാര്‍ട്ടിയുമായി യാതൊരു ബന്ധമില്ലെന്നും കേരള കോണ്‍ഗ്രസ് എം ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്നും കുറിപ്പില്‍ പറഞ്ഞിരുന്നു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ പാലായിലടക്കം കേരള കോണ്‍ഗ്രസിന് തിരിച്ചടി നേരിട്ടതോടെയാണ് മുന്നണി മാറ്റ ചര്‍ച്ചകള്‍ വീണ്ടും സജീവമായത്. 
മുന്നണിമാറ്റ അഭ്യൂഹങ്ങള്‍ക്കിടെ 16 ന് കേരള കോണ്‍ഗ്രസ് എം സ്റ്റിയറിങ്ങ് കമ്മിറ്റി യോഗം വിളിച്ചിരിക്കുന്നത്. യു.ഡി.എഫ് മനസുള്ള പാര്‍ട്ടിയാണ് കേരള കോണ്‍ഗ്രസെന്ന് ഒരു വിഭാഗത്തിന്റെ നിലപാട്. ഇടതിനൊപ്പം നിന്നാല്‍ ഒരു സീറ്റും കിട്ടില്ലെന്നും ജോസ് വിഭാഗം പാര്‍ട്ടിക്കുള്ളില്‍ അഭിപ്രായപ്പെട്ടെന്നാണ് സൂചന. സി.പി.എം സഹായിച്ചില്ലെന്ന് വരെ ജോസ് പറഞ്ഞെന്നാണ് വിവരം. 

 

Kerala Congress (M) chairman Jose K. Mani has firmly dismissed speculation about a possible change in political alliances, stating that the party will continue with the Left Democratic Front (LDF). Speaking to the media in Kottayam, he made it clear that Kerala Congress (M) is standing firmly with the LDF and that there is no question of switching fronts.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എ.ഐ ഉണ്ടാക്കുന്ന അനിശ്ചിതത്വം: യുഎഇ തൊഴില്‍ വിപണിയില്‍ 72% ജീവനക്കാരും പുതിയ ജോലി തേടുന്നു

Abroad-career
  •  6 hours ago
No Image

സ്കൂൾ വിദ്യാർത്ഥികളെ തട്ടിക്കൊണ്ടുപോയ പ്രതി ബൈക്ക് അപകടത്തിൽ കുടുങ്ങി; കുട്ടികൾ സുരക്ഷിതർ, പ്രതി പിടിയിൽ

crime
  •  6 hours ago
No Image

പ്രായമായ മാതാപിതാക്കളെ സംരക്ഷിക്കാത്ത സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളത്തില്‍ നിന്ന് 15 ശതമാനം 'കട്ട്' ചെയ്യും; പുതിയ നിയമവുമായി തെലങ്കാന സര്‍ക്കാര്‍ 

National
  •  6 hours ago
No Image

റൊണാൾഡോയ്ക്ക് പഴയ വേഗതയില്ല, ഉടൻ സബ്സ്റ്റിറ്റ്യൂട്ട് ചെയ്യണമായിരുന്നു; അൽ-നാസറിന്റെ തോൽവിക്ക് പിന്നാലെ വിമർശനവുമായി മുൻ താരം

Football
  •  7 hours ago
No Image

മുസ്‌ലിം ബ്രദര്‍ഹുഡ് ശാഖകളെ ഭീകരപട്ടികയില്‍പ്പെടുത്തിയ ട്രംപിന്റെ നടപടി സ്വാഗതംചെയ്ത് യു.എ.ഇ

uae
  •  7 hours ago
No Image

മുന്നണിമാറ്റ ചര്‍ച്ചകള്‍ക്ക് വിരാമമിടാന്‍ കേരള കോണ്‍ഗ്രസ് എം; ജോസ് കെ മാണി ഇന്ന് മാധ്യമങ്ങളെ കാണും

Kerala
  •  7 hours ago
No Image

ദുബൈയിലെ റിയല്‍ എസ്റ്റേറ്റ് ഇടപാടുകള്‍ 917 ബില്യണ്‍ ദിര്‍ഹമിലെത്തി ചരിത്ര നേട്ടം സ്വന്തമാക്കി

uae
  •  7 hours ago
No Image

മോഷണക്കുറ്റം ആരോപിച്ച് ഭിന്നശേഷിക്കാരന് ക്രൂരമർദനം; കോഴിക്കോട് ട്രെയിനിങ് സെന്ററിലെ അധ്യാപകനെതിരെ കേസ്

Kerala
  •  7 hours ago
No Image

ആശുപത്രിയിൽ വെച്ച് ഗുണ്ടയെ വെട്ടിക്കൊലപ്പെടുത്തി; പ്രസവിച്ചു കിടന്ന യുവതിയെ കാണാനെത്തിയപ്പോൾ ആക്രമണം, ഭർത്താവും സംഘവും ഒളിവിൽ

crime
  •  8 hours ago
No Image

ബംഗാളിൽ നിപ ഭീതി: രണ്ട് നഴ്സുമാർക്ക് രോഗം സ്ഥിരീകരിച്ചു; 120 പേർ നിരീക്ഷണത്തിൽ, ഉറവിടം തേടി ആരോഗ്യവകുപ്പ്

National
  •  8 hours ago