മെസിക്ക് സൗദി ക്ലബ്ബ് വിലയിട്ടത് 12,000 കോടി രൂപ..! എന്നിട്ടും മനസ്സ് തുറക്കാതെ സൂപ്പര്‍ താരം
റിയാദ്: ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസിയെ സൗദി പ്രോ ലീഗിലേക്ക് എത്തിക്കാനുള്ള നീക്കങ്ങള്‍ വീണ്ടും സജീവമാകുന്നു. മെസിയെ സ്വന്തമാക്കാന്‍ 1.4 ബില്യണ്‍ യൂറോയുടെ (ഏകദേശം 12,000 കോടിയിലധികം രൂപ) വമ്പന്‍ ഓഫര്‍ സൗദി ക്ലബ്ബായ അല്‍ഇത്തിഹാദ് മുന്നോട്ടുവെച്ചതായി ക്ലബ് പ്രസിഡന്റ് അന്‍മര്‍ അല്‍ ഹൈലി സ്ഥിരീകരിച്ചു. പ്രൊഫഷണല്‍ കായിക ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന തുകയാണിത്. നിലവിലെ ലോക ചാംപ്യന്‍മാരായ അര്‍ജന്റൈന്‍ നായകനെ തങ്ങളുടെ മഞ്ഞയും കറുപ്പും കലര്‍ന്ന ജേഴ്‌സിയില്‍ കാണാന്‍ പണം ഒരു തടസ്സമല്ലെന്ന് അല്‍ ഹൈലി വ്യക്തമാക്കി. മെസി സമ്മതം മൂടുകയാണെങ്കില്‍ ശമ്പളവും കരാര്‍ കാലാവധിയും അദ്ദേഹത്തിന് തന്നെ തീരുമാനിക്കാമെന്നും, ക്ലബ്ബുമായി ഒരു 'ലൈഫ് ടൈം' കരാറിന് പോലും തങ്ങള്‍ തയ്യാറാണെന്നും അദ്ദേഹം അറിയിച്ചു. 'സാമ്പത്തിക നേട്ടം എനിക്ക് ഒന്നുമല്ല; ചരിത്രത്തിലെ ഏറ്റവും മികച്ച താരമായതുകൊണ്ടാണ് എനിക്ക് മെസിയെ വേണ്ടത്,- അല്‍ ഹൈലി വെളിപ്പെടുത്തി.
മുന്‍ ഓഫറും മെസിയുടെ നിലപാടും
പിഎസ്ജി വിട്ട സമയത്താണ് അല്‍ഇത്തിഹാദ് പ്രതിവര്‍ഷം 1.4 ബില്യണ്‍ യൂറോ എന്ന വമ്പന്‍ തുക ആദ്യമായി മെസിക്ക് മുന്നില്‍ വെച്ചത്. എന്നാല്‍ അമേരിക്കയില്‍ തന്റെ കുടുംബത്തിന്റെ സൗകര്യങ്ങള്‍ക്കും സമാധാനത്തിനും മുന്‍ഗണന നല്‍കി മെസി ആ വാഗ്ദാനം നിരസിക്കുകയായിരുന്നു. എങ്കിലും മെസിക്കായി വാതിലുകള്‍ ഇപ്പോഴും തുറന്നുതന്നെയാണെന്നും അദ്ദേഹത്തിന് എപ്പോള്‍ വേണമെങ്കിലും ക്ലബ്ബിലേക്ക് വരാമെന്നും പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.
ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് വിലക്ക് നേരിടേണ്ടി വന്നേക്കാവുന്ന സാഹചര്യത്തില്‍ അല്‍നാസര്‍ പ്രതിസന്ധിയിലായിരിക്കെയാണ്, മെസിയെ ചൊല്ലിയുള്ള ഈ പുതിയ വെളിപ്പെടുത്തലുകള്‍ ഫുട്‌ബോള്‍ ലോകത്ത് ചര്‍ച്ചയാകുന്നത്.
നിലവില്‍ ഇന്റര്‍ മയാമിക്ക് വേണ്ടി കളിക്കുന്ന മെസി, ലോകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന കായികതാരങ്ങളില്‍ ഒരാളാണ്. എങ്കിലും സൗദി ക്ലബ്ബുകള്‍ വാഗ്ദാനം ചെയ്ത തുകയേക്കാള്‍ വളരെ കുറവാണ് അദ്ദേഹത്തിന് മേജര്‍ ലീഗ് സോക്കറില്‍ ലഭിക്കുന്നത്. തന്റെ കരിയറിന്റെ ഈ ഘട്ടത്തില്‍ സാമ്പത്തിക നേട്ടത്തേക്കാള്‍ ഉപരിയായി കുടുംബത്തിനും വ്യക്തിപരമായ താല്‍പ്പര്യങ്ങള്‍ക്കുമാണ് മെസി മുന്‍ഗണന നല്‍കുന്നത് എന്ന് ഈ തീരുമാനം വ്യക്തമാക്കുന്നു. അമേരിക്കയില്‍ തന്റെ കുടുംബത്തോടൊപ്പമുള്ള ജീവിതം താന്‍ ഏറെ ആസ്വദിക്കുന്നതായി മെസി പലപ്പോഴും വെളിപ്പെടുത്തിയിട്ടുണ്ട്.
While the Saudi Pro League deals with the possible four-match suspension of Cristiano Ronaldo, Lionel Messi’s name is once again stealing the spotlight in the Middle East. Anmar Al Haili, president of Al-Ittihad, has reaffirmed his obsession with signing the Argentine, stating that he is willing to offer him an unprecedented contract in the history of professional sports.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."