HOME
DETAILS

'അവനങ്ങനെ കുറ്റൊന്നും ചെയ്യൂല്ല...' ഹാനി ബാബുവിന്റെ ഉമ്മയുടെ ഉറപ്പ് ഒരിക്കല്‍ കോടതി അംഗീകരിക്കും; ജാമ്യം ലഭിച്ചത് 1,955 ദിവസങ്ങള്‍ക്ക് ശേഷം; ആക്ടിവിസ്റ്റുകളെ വേട്ടയാടിയ ഭീമ കൊറേഗാവ് കേസ്

  
കെ. ഷബാസ് ഹാരിസ്
December 04, 2025 | 2:25 PM

hany babu bail after 1955 days bhima koregaon case

'പോയി ജഡ്ജിനോട് പറ ബാബു നല്ല മനുഷ്യനാണെന്ന്. വക്കീലിനോട് പറ അവന്‍ നല്ല മനുഷ്യനാണെന്ന്, അവനങ്ങനെ കുറ്റൊന്നും ചെയ്യൂല്ലാന്ന്. അവരോട് പറ ഒരു ഉമ്മ ഇവിടെ ആ മോനെയും കാത്ത് നില്‍പ്പുണ്ടെന്ന്' പ്രൊഫ. ഹാനി ബാബുവിന്റെ ജയില്‍ വാസം വിചാരണ പോലും തുടങ്ങാതെ നീണ്ടു പോയ സമയത്ത് ഹാനിയുടെ ഉമ്മ, അദ്ദേഹത്തിന്റെ ഭാര്യ ജെനിയോട് പറഞ്ഞ വാക്കുകളാണിത്. 
പരപ്പനങ്ങാടിയിലെ സകരിയ്യയുടേത് തൊട്ട് അതേ മലപ്പുറം ജില്ലയില്‍നിന്നുള്ള ഹാനിയുടെയും ഇന്ത്യയിലെ പതിനായിരം കണക്കിന് രാഷ്ട്രീയ തടവുകാരുടെയും ഉമ്മമാര്‍ പറഞ്ഞിട്ടുള്ള, ഇപ്പോഴും പറഞ്ഞു കൊണ്ടിരിക്കുന്ന അതേ വാക്കുകള്‍.
അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം, കൃത്യമായി പറഞ്ഞാല്‍ 1,955 ദിവസങ്ങള്‍ക്ക് ശേഷം ബോംബെ ഹൈക്കോടതി ഹാനി ബാബുവിന് ജാമ്യം അനുവദിച്ചിരിക്കുകയാണ്. അനാവശ്യമായ വൈകിപ്പിക്കല്‍ ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യം നല്‍കിയിരിക്കുന്നത്. അഞ്ച് വര്‍ഷം വേണ്ടി വന്നു, കോടതിക്ക് പോലും അനാവശ്യമായ കാലതാമസം കേസില്‍ സംഭവിക്കുണ്ടെന്ന് തിരിച്ചറിയാന്‍!

ഹാനി ബാവുവിന്റെ ഉമ്മ
ഹാനി ബാവുവിന്റെ ഉമ്മ
 

ആരാണ് ഹാനി ബാബു

കേരളത്തിലെ മലപ്പുറം ജില്ലയില്‍ ജനിച്ച ഹാനി തന്റെ ഡിഗ്രി, പി.ജി വിദ്യാഭ്യാസത്തിന് ശേഷം ഇംഗ്ലീഷ് ആന്‍ഡ് ഫോറിന്‍ ലേങ്കുവേജ് യൂണിവേഴ്സിറ്റിയില്‍ (ഇഫ്‌ലു) നിന്നാണ് പി.എച്ച്.ഡി പൂര്‍ത്തീകരിക്കുന്നത്. പഠന സമയത്ത് തന്നെ പിന്നാക്ക സമുദായത്തിലെ കുട്ടികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി നിലകൊണ്ടു അദ്ദേഹം. പിന്നീട് ഡല്‍ഹി സര്‍വ്വകലാശലയിലെ (ഡി.യു)  ഇംഗ്ലീഷ് ഡിപ്പാര്‍ട്‌മെന്റില്‍ അസി. പ്രൊഫസറായി ജോലി ചെയ്യുന്നതിനിടയിലാണ് ഭീമാ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട് 2020 ജൂലൈ 28ന് എന്‍.ഐ.എ അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നത്. ഈ കേസില്‍ അറസ്റ്റിലാകുന്ന പന്ത്രണ്ടാമത്തെ വ്യക്തിയാണ് ഹാനി ബാബു. ഒട്ടാകെ പതിനാറ് പേരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്. ഡല്‍ഹി സര്‍വ്വകലാശാലയിലെ തന്നെ പ്രൊഫസറും, ആക്റ്റിവിസ്റ്റുമായിട്ടുള്ള ജെനി റോവേനയാണ് ഹാനിയുടെ ജീവിത പങ്കാളി. ഒരു മകളുണ്ട്.

Jenny Rowena
Jenny Rowena
 

ഇന്ത്യയിലെ ആക്ടിവിസ്റ്റുകള്‍ വേട്ടയാടപ്പെട്ട ഭീമ കൊറേഗാവ് കേസ്

1818ല്‍ മഹാരാഷ്ട്രയിലെ പൂനെ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഭീമ കൊറേഗാവ് എന്ന പ്രദേശത്ത് വെച്ച് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയും, പെശ്വ ബജി റാവുയിന്റെ കീഴിലെ മറാത്ത സാമ്രാജ്യവും പരസ്പരം ഏറ്റുമുട്ടുന്നുണ്ട്. അന്ന് മഹര്‍ സമുദായത്തില്‍ പെട്ട ദളിത് ജനത ബ്രിട്ടീഷുകാരോടൊപ്പം നിന്ന് സവര്‍ണ്ണ മറാത്ത സാമ്രാജ്യത്തിന് എതിരെ യുദ്ധം ചെയ്തു. യുദ്ധത്തിനൊടുവില്‍ വിജയം വന്നെത്തിയത് ഈസ്റ്റ് ഇന്ത്യ കമ്പനിക്കാണ്. ബ്രിട്ടീഷുകാര്‍ ആ വിജയത്തിന്റെ സ്മാരകമെന്നോണം അവിടെ ഒരു 'വിജയ്സ്ഥമ്പ്' (വിജയ സ്മാരക സ്ഥൂപം) പണി കഴിപ്പിക്കുകയും ചെയ്തു. 1918ല്‍ യുദ്ധത്തിലെ മഹര്‍ സമുദായത്തിന്റെ പങ്കിനെ അനുസ്മരിച്ചു കൊണ്ട് അംബേദ്കര്‍ ആ സ്ഥൂപം സന്ദര്‍ശിച്ചു. പിന്നീട് ഇങ്ങോട്ട് എല്ലാ വര്‍ഷവും ജനുവരി ഒന്നിന് ദളിത് ജന വിഭാഗം ആ സ്ഥലം സന്ദര്‍ശിക്കുന്നത് പതിവാക്കി.

2025-12-0419:12:80.suprabhaatham-news.png
 
 

എല്‍ഗര്‍ പരിഷത്തും, തുടര്‍ന്നുണ്ടായ അക്രമ പരമ്പരയും

2017 ഡിസംബര്‍ 31ന് സാമൂഹിക രാഷ്ട്രീയ സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ ചേര്‍ന്ന് പൂനെയിലെ ശനിവര്‍വട എന്ന പ്രദേശത്ത് ഭീമ കോറേഗാവിന്റെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ച് 'എല്‍ഗര്‍ പരിഷത്ത്' എന്ന തലക്കെട്ടില്‍ വലിയൊരു സാംസ്‌കാരിക പരിപാടി സംഘടിപ്പിച്ചു. മുഖ്യമായും ദളിത് ജീവിതത്തിലെ പ്രശ്‌നങ്ങളും, അതിന്റെ ഭാവിയുമൊക്കെ ചര്‍ച്ച ചെയ്തായിരുന്നു പരിപാടി അവസാനിച്ചത്. പിറ്റേന്ന് ജനുവരി ഒന്നിന് എല്ലാ വര്‍ഷത്തെയും പോലെ ദളിത് ജന വിഭാഗം ഭീമ കൊറേഗാവില്‍ ഒരുമിച്ച് കൂടി. അവിടേക്ക് കൂട്ടമായി എത്തിയ തീവ്ര ഹിന്ദുത്വ അക്രമിക്കൂട്ടം ആദ്യം ഭീമ കോരേഗാവിലെത്തിയ ദളിതര്‍ക്ക് നേരെ കല്ലുകള്‍ എറിഞ്ഞു. പിന്നീട് അത് ഭീകരമായ മര്‍ദ്ദനങ്ങള്‍ക്ക് വഴിയൊരുക്കുകയും ഒരാള്‍ മരണപ്പെടുകയും ചെയ്തു.
ജനുവരി 2, 2018ന് കലാപത്തിന് ഉത്തരവാദികളായ ആര്‍.എസ്സ്.എസ്സ് പ്രവര്‍ത്തകരായ സമ്പാജി ബിഡെ അയാളുടെ സഹായി മിലിന്റ് എക്‌ബോത്തെ എന്നിവര്‍ക്കെതിരെ പോലീസ് കേസ് ചാര്‍ജ് ചെയ്തു. പിന്നീട് ഇവര്‍ക്കെതിരെ കാര്യമായ നിയമ നടപടികളൊന്നും സ്വീകരിച്ചുമില്ല. എന്നാല്‍ പരിപാടിക്കെത്തിയ ആക്ടിവിസ്റ്റുകളെ പിന്നീട് ഭരണകൂടം വേട്ടയാടുന്നതാണ് കണ്ടത്.

2025-12-0419:12:11.suprabhaatham-news.png
 
 

പെട്ടെന്ന് മാറി മറിഞ്ഞ നറേഷന്‍

ജനുവരി 8, 2018ന് പോലീസ് രണ്ടാമത് ഒരു എഫ്.ഐ.ആര്‍ കൂടി ഫയല്‍ ചെയ്തു. തുഷാര്‍ തംഗുഡെ എന്നയാളുടെ പരാതി പ്രകാരം എല്‍ഗര്‍ പരിഷത്തിന്റെ നടത്തിപ്പുകാര്‍ക്ക് എതിരെയാണ് ഇത്തവണ പോലീസ് കേസെടുത്തത്. പരിപാടിയിലെ സംഘാടകര്‍ക്ക് മാവോയിസ്റ്റുകളുമായി ബന്ധമുണ്ടെന്നും, പരിപാടിയിലെ പ്രസംഗങ്ങളും, മുദ്രവാക്യങ്ങളുമാണ് ഭീമാ കൊറേഗാവിലെ അക്രമത്തിന് പിന്നിലെ യഥാര്‍ത്ഥ കാരണം എന്നുമുള്ള പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു കേസ്. ഇതോട് കൂടി കലാപത്തിന് നേതൃത്വം കൊടുത്തതിന് പോലീസ് ആദ്യം എഫ്.ഐ.ആര്‍ ഫയല്‍ ചെയ്ത സംഘപരിവാര്‍കാരുടെ കേസ് ഒന്നുമല്ലാതാവുകയും, ഈ പരാതിയുടെ അടിസ്ഥാനത്തിലുള്ള പുതിയ കേസ് പ്രധാന്യമുള്ളതായി തീരുകയും ചെയ്തു.
ഈയൊരു കേസിന്റെ പേരില്‍ രാജ്യത്തിന്റെ പല ഭാഗത്തുള്ള ബുദ്ധിജീവികളെയും, ആക്റ്റിവിസ്റ്റുകളെയും അര്‍ബണ്‍ നക്‌സല്‍ എന്ന പേരില്‍ പോലീസും, ഭരണകൂടവും അറസ്റ്റ് ചെയ്യാന്‍ തുടങ്ങി. ഏപ്രില്‍ 17, 2018ന് പൂനെ പോലീസ് റോണാ വില്‍സന്റെ ഡല്‍ഹിയിലെ വസതിയിലും, സുധീര്‍ ദവാലെയുടെ മുംബൈയിലെ വസതിയിലും റെയിഡ് നടത്തി.
2018 മെയ് 17ന് യുഎപിഎ കൂടി ചേര്‍ത്തിയതോടെ കേസിന്റെ സ്വഭാവം മാറി. പ്രതിചേര്‍ക്കപ്പെട്ടതൊക്കെയും ഇന്ത്യയിലെ അറിയപ്പെട്ട ആക്ടിവിസ്റ്റുകളും എഴുത്തുകാരും സാമൂഹിക പ്രവര്‍ത്തകരും.

2025-12-0419:12:77.suprabhaatham-news.png
 
 

അറസ്റ്റ് തുടരുന്നു

2018 ജൂണ്‍ 6ന് പൂനെ പോലീസ് മലയാളിയായ റോണാ വില്‍സന്‍, സുധീര്‍ ദവാലെ, സുരേന്ദ്ര ഗാഡ്‌ലിംഗ്, ഷോമ സെന്‍ എന്നിവരെ അറസ്റ്റ് ചെയ്തു. ഓഗസ്റ്റ് 18, 2018ല്‍ ആക്റ്റിവിസ്റ്റ് അരുണ്‍ ഫെറേറ, വിപ്ലവ കവി വരവറ റാവു എന്നിവരടങ്ങുന്ന കുറച്ച് പേര്‍ കൂടി അറസ്റ്റ് ചെയപ്പെട്ടു. ജനുവരി 24, 2020ല്‍ കേസ് എന്‍.ഐ.എ ഏറ്റെടുത്തു. ജൂലൈയില്‍ ഹാനി ബാബുവിനെയും, ഒക്ടോബറില്‍ വയോധികനായ സ്റ്റാന്‍ സാമിയെയും എന്‍.ഐ.എ അറസ്റ്റ് ചെയ്തു.
ഇന്ത്യയുടെ പല ഭാഗങ്ങളില്‍ നിന്നായി പതിനാറു പേരെ പോലീസും, എന്‍.ഐ.എയും ചേര്‍ന്ന് പലപ്പോഴായി ഈ കേസില്‍ പ്രതി ചേര്‍ത്ത് അറസ്റ്റ് ചെയ്യുന്നുണ്ട്. ഈ പതിനാര്‍ പേരും എഴുത്തുകാരോ, ആക്റ്റിവിസ്റ്റുകളോ ആയിരുന്നു. എന്നാല്‍ പിടിക്കപ്പെട്ടവരില്‍ ആര്‍ക്കും തന്നെ ഭീമാകോറേഗാവുമായോ, എല്‍ഗര്‍ പരിഷത്തുമായോ ബന്ധവുമുണ്ടായിരുന്നില്ലെങ്കിലും, പിന്നീട് അറസ്റ്റുകളെ ന്യായീകരിക്കുന്ന വിധത്തിലുള്ള വാര്‍ത്തകള്‍ പ്രത്യക്ഷപ്പെട്ട് തുടങ്ങി.
ഈ കൂട്ടര്‍ക്ക് പ്രധാന മന്ത്രി നരേന്ദ്ര മോദിയെ വധിക്കാന്‍ പ്ലാനുണ്ടായിരുന്നുവെന്നും അതിനുള്ള തെളിവുകള്‍ ഇവരുടെ ഇലക്ട്രോണിക്ക് ഉപകരണങ്ങളില്‍ നിന്നും അന്വേഷണ സംഘം കണ്ടെത്തിയെന്നുമുള്‍പ്പെടെ പോലീസിനെ ഉദ്ധരിച്ച് വാര്‍ത്തകള്‍ വന്നു തുടങ്ങി.
ഈ പിടിക്കപ്പെട്ടവരില്‍ വറവറ റാവും, സ്റ്റാന്‍ സ്വാമിയും എമ്പത് വയസ്സിന് അടുത്ത് പ്രായമുള്ളവരായിരുന്നു. ജാമ്യം ലഭിക്കുന്നതിന് മുന്നേ തന്നെ മതിയായ ആരോഗ്യ പരിചരണം ലഭിക്കാത്ത കാരണത്താല്‍ സ്റ്റാന്‍ സ്വാമി 2021 ജൂലൈ 5ന് തന്റെ എമ്പത്തി നാലാമത്തെ വയസ്സില്‍ കസ്റ്റഡിയില്‍ വെച്ച് മരണപ്പെട്ടു. പിന്നീട് കേസില്‍ പലര്‍ക്കും പലപ്പോഴായി ജാമ്യം ലഭിച്ചു തുടങ്ങി. ഈ കേസില്‍ ഒമ്പതാമത് ജാമ്യം ലഭിക്കുന്ന വ്യക്തിയാണ് പ്രൊഫ ഹാനി ബാബു.

ഹാനി ബാബുവിലേക്ക് കേസ് എത്തുന്നത്

2014ല്‍ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് അറസ്റ്റ് ചെയ്യപ്പെടുകയും, 2017ല്‍ സെഷന്‍സ് കോടതി ശിക്ഷ വിധിക്കുകയും, എന്നാല്‍ 2024ല്‍ ഹൈ കോടതി വിമുക്തനാക്കുകയും ചെയ്തിട്ടുള്ള ഭിന്നശേഷിക്കാരനായ ഡി.യു മുന്‍ പ്രൊഫസര്‍ ജി.എന്‍ സായിബാബയെ പോലീസ് അറസ്റ്റ് ചെയ്ത നാള്‍ തൊട്ട് അദ്ദേഹത്തിന് വേണ്ടി എപ്പോഴും നിലനിന്നിരുന്ന മനുഷ്യനായിരുന്നു പ്രൊഫ ഹാനി ബാബു. അദ്ദേഹത്തിന്റെ ഭാര്യ ജെനി തന്നെ പറയുന്നുണ്ട്, പലരും സായി ബാബയെ സഹായിക്കാന്‍, അല്ലെങ്കില്‍ അദ്ദേഹത്തിന് വേണ്ടി നിലകൊള്ളാന്‍ മടിച്ചപ്പോള്‍ ഹാനി അദ്ദേഹത്തിന് ഒപ്പം ഒരു ഭയവുമില്ലാതെ നിലകൊണ്ടിരുന്നു എന്ന്. ഒപ്പം തന്നെ കോളേജിലെ സംവരണവുമായി ബന്ധപ്പെട്ട വിഷയങ്ങളിലും, വിദ്യാര്‍ത്ഥി പ്രശ്‌നങ്ങളിലും നിരന്തരം ഇടപെടുകയും കൂടി ചെയ്തയാളായിരുന്നു ഹാനി ബാബു. അങ്ങനെയിരിക്കെയാണ് 2019 സെപ്തംബര്‍ 10ന് പോലീസ് ഹാനി ബാബുവിന്റെ വീട് റെയ്ഡ് ചെയ്യുന്നത്. ഭീമാ കൊരേഗാവ് കേസിന്റെ പേരിലാണ് റെയ്ഡ്.
 ആ നിമിഷങ്ങളെ അദ്ദേഹത്തിന്റെ ഭാര്യ ജെനി പിന്നീട് ഒരു അഭിമുഖത്തില്‍ ഓര്‍ത്തെടുക്കുന്നുണ്ട്. പോലീസ് വന്ന നിമിഷം തൊട്ട് മണിക്കൂറുകളോളം ചെലവഴിച്ചത് ഹാനി ബാബുബിന്റെ പുസ്തക ശേഖരണത്തിലായിരുന്നു. ഒപ്പം പോലീസുകാരില്‍ ഒരാള്‍ നിങ്ങള്‍ എന്തിനാണ് മുസ്ലിമിനെ വിവാഹം കഴിച്ചതെന്ന വംശീയത നിറഞ്ഞ ചോദ്യവും ജെനിയോട് ചോദിക്കുന്നുണ്ടത്രെ. ഹാനി ബാബുവിന്റെ ലാപ്പ് ടോപ്പ് അടങ്ങുന്ന ഇലക്ട്രോണിക്ക് ഡിവൈസുകള്‍ അന്ന് പോലീസ് പിടിച്ചെടുത്തു കൊണ്ടുപോകുകയും ചെയ്തു.

ഹാനി ബാവുവിന്റെ കുടുംബം
ഹാനി ബാവുവിന്റെ കുടുംബം
 

അറസ്റ്റും ജയില്‍ ജീവിതവും:

കോവിഡിനെ തുടര്‍ന്ന് രാജ്യം മുഴുവനും ലോക്ക് ഡൗണിലേക്ക് കടന്ന സമയം. ജൂലൈ 24ന് എന്‍.ഐ.എ ചോദ്യം ചെയ്യാന്‍ വേണ്ടി പ്രൊഫ ഹാനി ബാബുവിനെ മുംബൈയില്‍ വരുത്തിക്കുന്നു. 5 ദിവസത്തെ നീണ്ട ചോദ്യം ചെയ്യലുകള്‍. ജൂലൈ 28ന് എന്‍.ഐ.എ അറസ്റ്റ് രേഖപ്പെടുത്തുകയും മുംബയിലെ തലോജ ജയിലിലേക്ക് മാറ്റുകയും ചെയ്യുന്നു.
ഹാനി ബാബുവിന്റെ അറസ്റ്റിന് ശേഷം മകള്‍ മാനസികപരമായി തളര്‍ന്നതിനെ കുറിച്ച് ജെനി മാധ്യമങ്ങളോട് വിവരിക്കുന്നുണ്ട്. ഹാനിയെ കാണാന്‍ വേണ്ടി എല്ലാ മാസവും മകളോടൊപ്പം ഡല്‍ഹിയില്‍ നിന്ന് മുംബൈ വരെ സഞ്ചരിക്കുന്നതും, മണിക്കൂറുകള്‍ നീണ്ട വരി നിന്നതിന് ശേഷം ഹാനിയെ കണ്ടു മുട്ടുന്നതും, പുസ്തകങ്ങളെ കുറിച്ചും വായനയെ കുറിച്ചും പരസ്പരം സംസാരിക്കുന്നതിനെ പറ്റി ജെനി പറഞ്ഞു വെക്കുന്നുണ്ട്.
ജയിലിന്റെ അകത്ത് പോലും ആക്റ്റിവിസം അവസാനിപ്പിക്കാന്‍ ഹാനി ബാബു തയ്യാറായിരുന്നില്ല. അതിനകത്തെ ജനങ്ങള്‍ക്ക് ഇംഗ്ലീഷ് പഠിപ്പിച്ചു കൊടുക്കാനും, അവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ ചെയ്തു കൊടുക്കാനും ഹാനി ബാബുവിന് സാധിക്കുന്നുണ്ട്. ഇതിനിടയില്‍ ജയിലില്‍ വെച്ച് കോവിഡും, കണ്ണിന് ഇന്‍ഫക്ഷനും പിടിപെട്ടു. പക്ഷെ, നിശ്ചയദാര്‍ഢ്യം കൊണ്ട് ഇതിനൊക്കെയും മറികടക്കാന്‍ അദ്ദേഹത്തിന് സാധിച്ചു എന്നതാണ്. 2023ല്‍ ജയിലില്‍ കഴിയുന്ന പ്രൊഫ ഹാനി ബാബുവിന് ബല്‍ജിയത്തിലെ ഗെന്റ് സര്‍വ്വകലാശലയുടെ ഹോണററി ഡിഗ്രിയും ലഭിക്കുന്നുണ്ട്.
പല വിദേശ മാധ്യമങ്ങളും, സ്വതന്ത്ര അന്വേഷകരും ചൂണ്ടി കാട്ടുന്നത് പ്രതികളുടെ ഇലക്ട്രോണിക് ഡിവൈസുകളില്‍ നിന്ന് പിടിച്ചെടുത്തു എന്ന് പറയപ്പെടുന്ന തെളിവുകള്‍ കെട്ടിച്ചമച്ചതാണെന്നാണ്. അത് തെളിയണമെങ്കില്‍ വിചാരണ കാലം വരെയും കാത്ത് നില്‍ക്കേണ്ടി വരും.

Professor Hany Babu, a Delhi University academic and long-time advocate for marginalized communities, was granted bail by the Bombay High Court after spending 1,955 days in jail without trial in the Bhima Koregaon case—an investigation widely criticized for targeting activists across India. Arrested by the NIA in July 2020, Babu was accused of links to Maoist groups based on allegedly fabricated electronic evidence, even as no direct connection to the Elgar Parishad event or the Bhima Koregaon violence was ever established. His mother’s unwavering belief in his innocence echoed the sentiments of thousands of families of political prisoners across the country, and the court finally acknowledged the “unreasonable delay” in prosecution. Babu’s journey—from an English professor and social justice advocate to one of the most prominent detainees in a controversial case—highlights deep concerns about due process, political repression, and the prolonged incarceration of intellectuals, activists, and human rights defenders.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉമീദ് പോർട്ടൽ രജിസ്ട്രേഷൻ; കേരളത്തിൽ പൂർത്തിയായത് 17000 വഖ്ഫ് സ്വത്തുക്കൾ മാത്രം

Kerala
  •  3 hours ago
No Image

സർക്കാർ തിയറ്ററുകളിലെ സി.സി.ടി.വി ദൃശ്യങ്ങൾ അശ്ലീല വെബ്‌സൈറ്റുകളിൽ; അന്വേഷണം ആരംഭിച്ചു; ജീവനക്കാർക്ക് പങ്കുണ്ടെങ്കിൽ കർശന നടപടിയെന്ന് എം.ഡി

Kerala
  •  3 hours ago
No Image

വളവുകൾ വീതികൂട്ടുന്നതിന് മരം മുറിക്കുന്നു; താമരശ്ശേരി ചുരത്തിൽ ഗതാഗത നിയന്ത്രണം

Kerala
  •  3 hours ago
No Image

വഖഫ് രജിസ്ട്രേഷൻ; അവസാന തീയതി ഇന്നോ, നാളെയോ? ഉമീദ് പോർട്ടലിൽ ആശയക്കുഴപ്പം

National
  •  4 hours ago
No Image

അതിർത്തി തർക്കം: കമ്പിവടി കൊണ്ട് തലയ്ക്കടിയേറ്റ കർഷകൻ മരിച്ചു; പ്രതി റിമാൻഡിൽ

Kerala
  •  11 hours ago
No Image

വിദേശതാരങ്ങൾ ഇന്ത്യൻ ഫുട്ബോൾ ടീമിന്റെ രക്ഷകരാകുമോ? ഓസ്‌ട്രേലിയൻ താരത്തിന് പിന്നാലെ കനേഡിയൻ സ്ട്രൈക്കറും; OCI/PIO നയം പുതിയ ചരിത്രമെഴുതുന്നു

Football
  •  11 hours ago
No Image

വളർത്തു മൃ​ഗങ്ങളുടെ വാണിജ്യ ഇറക്കുമതി നിരോധിച്ച് കുവൈത്ത്

uae
  •  12 hours ago
No Image

സൗഹൃദം നടിച്ച് വിശ്വാസം നേടി, 5 ലക്ഷം രൂപയുടെ ഗാഡ്‌ജറ്റുകൾ മോഷ്ടിച്ച് മുങ്ങി: ഹോസ്റ്റൽ മോഷണത്തിൽ പൊട്ടിക്കരഞ്ഞ് കണ്ടന്റ് ക്രിയേറ്റർ തന്മയ്; പൊലിസ് സഹായിക്കുന്നില്ലെന്ന് ആരോപണം

crime
  •  12 hours ago
No Image

'പ്രീമിയർ ലീഗ് സ്വപ്നം കാണാൻ സാധിക്കും'; രണ്ട് വർഷത്തിനുള്ളിൽ കിരീട നേടുമെന്ന് യുണൈറ്റഡ് സൂപ്പർ താരങ്ങൾ

Football
  •  12 hours ago
No Image

ലാന്റിംഗിനിടെ അപകടം; ഫ്ലൈദുബൈ വിമാനത്തിന് കേടുപാട് സംഭവിച്ചു

uae
  •  12 hours ago