ഖത്തർ ദേശീയ ദിനം: ഡിസംബർ 18 ന് ദോഹ കോർണിഷിൽ ഗംഭീര പരേഡ്; പ്രഖ്യാപനവുമായി ഖത്തർ സാംസ്കാരിക മന്ത്രാലയം
ദോഹ: ഡിസംബർ 18ന് ഖത്തർ ദേശീയ ദിനം ആഘോഷിക്കുകയാണ്. ഇത്തവണ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി നാഷണൽ ഡേ പരേഡ് സംഘടിപ്പിക്കും. അതേസമയം, മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ഖത്തറിൽ വീണ്ടും ദേശീയ ദിന പരേഡ് സംഘടിപ്പിക്കുന്നത്.
വ്യാഴാഴ്ച (2025 ഡിസംബർ 4) ഖത്തർ സാംസ്കാരിക മന്ത്രാലയമാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഈ അറിയിപ്പ് പ്രകാരം, 2025 ഡിസംബർ 18-ന് ദോഹ കോർണിഷിൽ വെച്ച് അതിഗംഭീരമായ രീതിയിൽ നാഷണൽ ഡേ പരേഡ് നടക്കും.
سعادة الشيخ عبدالرحمن بن حمد آل ثاني، رئيس اللجنة المنظمة لاحتفالات اليوم الوطني للدولة ووزير الثقافة: بعد انقطاع دام ثلاث سنوات، يعود المسير الوطني هذا العام ليُجسد مظاهر التكاتف والولاء ويُعزّز مشاعر الفخرِ والاعتزاز بروح الوحدة الوطنيّة. pic.twitter.com/Cgp2w4WrtF
— وزارة الثقافة (@MOCQatar) December 4, 2025
ഖത്തറിൻ്റെ സ്ഥാപകനായ ശൈഖ് ജാസിം ബിൻ മുഹമ്മദ് ബിൻ താനി 1878 ഡിസംബർ 18 ന് ഖത്തറിനെ ഏകീകരിച്ചതിൻ്റെ ഓർമ്മ പുതുക്കുന്ന ദിവസമാണ് ഖത്തർ ദേശീയ ദിനം. ആധുനിക ഖത്തർ രാഷ്ട്രത്തിൻ്റെ നിയമങ്ങൾ സ്ഥാപിച്ചത് ശൈഖ് ജാസിമാണ്. അദ്ദേഹത്തിൻ്റെ ഭരണകാലത്താണ് ഖത്തർ ഒരു സ്വതന്ത്ര രാജ്യമായി മാറിയത്.
2007ൽ അന്നത്തെ കിരീടാവകാശിയും ഇപ്പോഴത്തെ അമീറുമായ ശൈഖ് തമീം ബിൻ ഹമദ് അൽതാനിയാണ് എല്ലാ വർഷവും ഡിസംബർ 18 ഔദ്യോഗിക അവധിയായി പ്രഖ്യാപിക്കാൻ തീരുമാനിച്ചത്. 2007 ജൂൺ 21-ന് പുറത്തിറക്കിയ ഡിക്രി നമ്പർ (11) പ്രകാരമാണ് ഇത് പ്രാബല്യത്തിൽ വന്നത്.
Qatar is gearing up to celebrate its National Day on December 18 with a grand parade, marking the country's unification under Sheikh Jassim bin Mohammed bin Thani. The event will showcase the nation's rich heritage and achievements, with various activities and festivities planned across the country.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."