HOME
DETAILS

അനധികൃത യാത്രാ സേവനങ്ങള്‍: സൗദി പൊലിസിന്റെ റെയ്ഡില്‍ 1,278 പേര്‍ അറസ്റ്റില്‍; പിന്നാലെ കര്‍ശന മുന്നറിയിപ്പ്

  
December 08, 2025 | 5:13 AM

1278 people arrested for operating illegal ride last week in Saudi

റിയാദ്: സൗദി അറേബ്യയില്‍ കഴിഞ്ഞ ആഴ്ച നടത്തിയ അനധികൃത യാത്രകള്‍ക്കെതിരായ കര്‍ശന പരിശോധനയില്‍ 1,278 പേര്‍ അറസ്റ്റിലായി. ശനിയാഴ്ച മുതല്‍ വെള്ളിയാഴ്ച വരെ രാജ്യത്താകമാനമായി ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി(ടിജിഎ) മറ്റ് സര്‍ക്കാര്‍ ഏജന്‍സികളുമായി ചേര്‍ന്ന് നടത്തിയ പരിശോധനയിലാണ് അറസ്റ്റുകള്‍.

ടിജിഎയുടെ കണക്കുകള്‍ അനുസരിച്ച്, ലൈസന്‍സില്ലാത്ത 586 പേര്‍ തങ്ങളുടെ സ്വകാര്യ വാഹനങ്ങളില്‍ യാത്രക്കാരെ അനധികൃതമായി റെയ്ഡ് നടത്താന്‍ ശ്രമിക്കവെ പിടിയിലായി. കൂടാതെ 692 പേര്‍ ലൈസന്‍സ് ഇല്ലാതെ സ്വകാര്യ കാറുകളില്‍ യാത്രക്കാരെ കയറ്റി കൊണ്ടുപോകുന്നതിനിടയില്‍ അറസ്റ്റിലായി.
നിയമലംഘകര്‍ക്കെതിരെ വാഹനം പിടിച്ചെടുക്കല്‍, കനത്ത പിഴകള്‍ എന്നിവ ഉള്‍പ്പെടെ കര്‍ശന നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. യാത്രക്കാരുടെ സുരക്ഷയ്ക്കും യാത്ര സുഖകരമാക്കുന്നതിനുമുളള നടപടിയുടെ ഭാഗമാണിത്.
പുതിയ റോഡ് ട്രാന്‍സ്‌പോര്‍ട്ട് നിയമമനുസരിച്ച് ലൈസന്‍സ് ഇല്ലാതെ യാത്ര നടത്തുന്നത് കര്‍ശനമായി നിരോധിച്ചിരിക്കുകയാണ്. അനധികൃത യാത്രയ്ക്ക് മറ്റുളളവരെ നിര്‍ബന്ധിച്ചാല്‍ 11,000 സൗദി റിയാല്‍ വരെ പിഴയും വാഹനം 25 ദിവസം വരെ പിടിച്ചുവെക്കുകയും ചെയ്യും. എന്നാല്‍ ലൈസന്‍സില്ലാതെ യാത്ര നടത്തിയാല്‍ 20,000 സൗദി റിയാല്‍ വരെ പിഴയും വാഹനം 60 ദിവസം വരെ പിടിച്ചുവെക്കുകയും കുറ്റം ആവര്‍ത്തിച്ചാല്‍ വാഹനം പൊതു ലേലത്തില്‍ വിറ്റഴിക്കുകയും ചെയ്യുമെന്ന് ടിജിഎ വ്യക്തമാക്കി. വിദേശികള്‍ ഇത്തരം നിയമ ലംഘനങ്ങള്‍ ആവര്‍ത്തിച്ചാല്‍ നാടുകടത്തപ്പെടും. ഇത്തരം നിയമനടപടികളിലൂടെ യാത്രക്കാരുടെ സുരക്ഷയാണ് ലക്ഷ്യമിടുന്നതെന്ന് ട്രാന്‍സ്‌പോര്‍ട്ട് ജനറല്‍ അതോറിറ്റി(ടിജിഎ) അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബ്രൂക്കിന്റെ ചിറകിലേറി ഇംഗ്ലണ്ട് സെമിയിലേക്ക്; തകർന്നുവീണത് 13 വർഷത്തെ ചരിത്രം

Cricket
  •  8 days ago
No Image

മത്സ്യതൊഴിലാളി പുനർഗേഹം പദ്ധതി; ഫ്ലാറ്റ് സമുച്ചയത്തിന്റെ ശിലാഫലകം നീക്കം ചെയ്തത് ഗുരുതര വീഴ്ച: വിമർശനവുമായി ജി സുധാകരൻ

Kerala
  •  8 days ago
No Image

ചരിത്രത്തിലേക്ക് ഇംഗ്ലീഷ് ക്യാപ്റ്റൻ; ഇങ്ങനെയൊരു സെഞ്ച്വറി ടി-20 ലോകകപ്പിൽ ആദ്യം

Cricket
  •  8 days ago
No Image

കൊച്ചി കായലിൽ കണ്ടെത്തിയത് പെൺകുഞ്ഞിന്റെ മൃതദേഹം; ഒരുദിവസത്തെ പഴക്കം, തലയിൽ മുറിവുണ്ടെന്നും റിപ്പോർട്ട് 

Kerala
  •  8 days ago
No Image

ആറ്റുകാല പൊങ്കാല ഡ്യൂട്ടികളുമായി സഹകരിക്കും: തീരുമാനം മാറ്റി കെജിഎംഒഎ

Kerala
  •  8 days ago
No Image

മഴ മുന്നറിയിപ്പിൽ മാറ്റം; രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്; ജാ​ഗ്രത നിർദേശം 

Kerala
  •  8 days ago
No Image

റമദാന്‍ മാസത്തില്‍ നോമ്പ് തുറക്കാന്‍ സൗകര്യം ചോദിച്ച കശ്മീരി വിദ്യാര്‍ഥികളെ അധിക്ഷേപിച്ചു; സി.ടി യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സിലറെ പുറത്താക്കി 

National
  •  8 days ago
No Image

സൂപ്പർതാരം നാട്ടിലേക്ക് മടങ്ങി; ലോകകപ്പിൽ ഇന്ത്യക്ക് കനത്ത തിരിച്ചടി

Cricket
  •  8 days ago
No Image

ഭാവിയിൽ ആരംഭിക്കുന്ന സർക്കാർ ഉടമസ്ഥതയിലുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനും മതാധിഷ്ഠിത പേര് നൽകാൻ പാടില്ല; മന്ത്രിസഭായോഗത്തിൽ തീരുമാനം

Kerala
  •  8 days ago
No Image

സമുദ്ര അതിര്‍ത്തി വിഷയത്തില്‍ കുവൈത്തിന് പിന്തുണ; ഔദ്യോഗിക നിലപാട് വ്യക്തമാക്കി ഒമാന്‍

oman
  •  8 days ago