HOME
DETAILS

യു.എ.ഇ താമസ നിയമങ്ങള്‍ കടുപ്പിച്ചു, ലംഘിച്ചാൽ 50 ലക്ഷം ദിര്‍ഹം വരെ പിഴ; രാജ്യത്ത് അതിക്രമിച്ചു കടക്കൽ നുഴഞ്ഞുകയറ്റമായി കാണും

  
December 10, 2025 | 3:28 AM

Up to Dh5 million fine for flouting UAE residency rules

അബുദാബി: വിദേശികളുടെ പ്രവേശനവും താമസവും നിയന്ത്രിക്കുന്ന നിയമങ്ങൾ കടുപ്പിച്ചു യുഎഇ. താമസ നിയമങ്ങള്‍ (Residency Law)  ലംഘിക്കുന്നവര്‍ക്ക് 50 ലക്ഷം ദിര്‍ഹം (12.5 കോടി രൂപ) വരെ പിഴ ലഭിക്കുന്ന കുറ്റം ആക്കി. സമൂഹത്തിന്റെ സംരക്ഷണത്തെ സര്‍ക്കാരിന്റെ മുന്‍ഗണനകളിൽ പ്രഥമ സ്ഥാനത്ത് നിര്‍ത്തുകയും രാജ്യത്തെ പ്രവാസി താമസക്കാരും സന്ദര്‍ശകരും യു.എ.ഇയിലെ അവരുടെ സാന്നിധ്യത്തെ നിയന്ത്രിക്കുന്ന നിയമങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയും ചെയ്യുന്ന കര്‍ശനമായ ദേശീയ നയത്തെ ഈ സമീപനം പ്രതിഫലിപ്പിക്കുന്നുവെന്ന് അധികൃതർ അറിയിച്ചു.

നുഴഞ്ഞുകയറ്റക്കാര്‍ക്ക് അഭയവും ജോലിയും നല്‍കുന്നത് താമസവുമായി ബന്ധപ്പെട്ട ഏറ്റവും ഗുരുതരമായ നിയമ ലംഘനങ്ങളില്‍ ഉള്‍പ്പെടുന്നു. പൊതു സുരക്ഷയെ ഭീഷണിപ്പെടുത്തുന്നതോ നിയന്ത്രണ അധികാരികളെ മറികടക്കുന്നതോ ആയ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ നുഴഞ്ഞുകയറ്റക്കാര്‍ ഏര്‍പ്പെട്ടേക്കാം എന്നതിനാല്‍, അത്തരം കുറ്റകൃത്യങ്ങള്‍ കാര്യമായ അപകടസാധ്യതകള്‍ ഉണ്ടാക്കുന്നു. വിദേശികളുടെ പ്രവേശനവും താമസവും സംബന്ധിച്ച 2021 ലെ ഫെഡറല്‍ നിയമം നമ്പര്‍ 29 ഈ കുറ്റകൃത്യത്തിന് കര്‍ശനമായ പിഴകള്‍ ചുമത്തുന്നു. ഇത്തരം കേസുകളില്‍ ഒരു ലക്ഷം ദിര്‍ഹം മുതല്‍ 50 ലക്ഷം ദിര്‍ഹം വരെ പിഴ ചുമത്തുകയും മിനിമം രണ്ടു മാസത്തെ തടവ് ശിക്ഷ നല്‍കുകയും ചെയ്യും. ഒന്നിലധികം കുറ്റവാളികളോ സംഘടിത ശൃംഖലകളോ ഉള്‍പ്പെടുന്ന കേസുകളിലാണ് പരമാവധി തുക പിഴ ചുമത്തുക. നിയമവിരുദ്ധമായി രാജ്യത്ത് തുടരാന്‍ നുഴഞ്ഞുകയറ്റക്കാരെ സഹായിക്കുന്ന നിലക്ക് താമസം, ജോലി, സഹായം എന്നിങ്ങനെയുള്ള ഏതെങ്കിലും തരത്തിലുള്ള പിന്തുണ നല്‍കുന്ന ഏതൊരാള്‍ക്കും ശിക്ഷകള്‍ ബാധകമാണ്.

രാജ്യത്ത് അതിക്രമിച്ചു കടക്കൽ നുഴഞ്ഞു കയറ്റം

ഫെഡറൽ നിയമം 29/2021 പ്രകാരം അതി ഗുരുതരമായ താമസലംഘനങ്ങളിൽ ഒന്നായി കണക്കാക്കുന്നത് അതിക്രമിച്ച് രാജ്യത്ത് പ്രവേശിച്ചവരെ (ഇൻഫിൽട്രേറ്റർമാർ) താമസിപ്പിക്കലോ ജോലി നൽ‌കലോ സഹായം ചെയ്യലോ ആണു. ഇത്തരം പ്രവൃത്തികൾ ഭീഷണി ഉണ്ടാക്കുന്നതും  നിരവധി സുരക്ഷാ അപകടസാധ്യതകൾ ഉണ്ടാക്കുന്നുവെന്നും അധികൃതർ മുന്നറിയിപ്പ് നല്‍കുന്നു. ഈ കുറ്റങ്ങൾക്ക് കുറഞ്ഞത് രണ്ടുമാസത്തെ തടവും 1 ലക്ഷം ദിർഹം മുതൽ 50 ലക്ഷം ദിർഹം വരെയുള്ള പിഴയും വരെ ശിക്ഷ വിധിക്കാനാണ് നിയമ വ്യവസ്ഥ. ഒരിലധികം പ്രതികളോ സംഘടിത കുറ്റകൃത്യങ്ങളിലോ ഉൾപ്പെടുന്ന കേസുകളിൽ ശിക്ഷ കൂടുതൽ കടുപ്പമാകും.

നിയമവിരുദ്ധമായി രാജ്യത്ത് തുടരാൻ സഹായിക്കുന്നതടക്കമുള്ള എല്ലാവരും നിയമപരമായി ഉത്തരവാദികളാകും എന്നതിനാൽ നുഴഞ്ഞു കയറ്റക്കാർക്ക് ഏതുവിധത്തിലുള്ള പിന്തുണ നൽകുന്നതും കുറ്റകരമാണെന്ന് അധികൃതർ വ്യക്തമാക്കുന്നു.

യുഎഇയിൽ ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കാതെ പ്രവേശിക്കുന്നവർ സൃഷ്ടിക്കുന്ന സുരക്ഷാ ഭീഷണികൾ രാഷ്ട്രം ഗൗരവത്തോടെ കാണുന്നുവെന്നും അനധികൃതമായി പ്രവേശിച്ചവരെ തിരിച്ചറിയുന്നതിനും നിരീക്ഷിക്കുന്നതിനും ബുദ്ധിമുട്ട് ഉണ്ടാകുന്നതായി അധികൃതർ ചൂണ്ടിക്കാട്ടുന്നു. 

എന്തുകൊണ്ട് നടപടി കടുപ്പിക്കുന്നു

വിദേശികൾക്കുള്ള വിസ സംവിധാനം വളരെ നിയന്ത്രിതവും വ്യക്തവുമായതിനാൽ വിസയുടെ ഉദ്ദേശത്തിന് വിപരീതമായി ഉപയോഗിക്കൽ (ഉദാഹരണം, സന്ദർശക വിസയിൽ എത്തി ജോലി ചെയ്യൽ) ഗൗരവമായ നിയമലംഘനമാണ്. ഇത്തരക്കാർക്ക് കുറഞ്ഞത് 10,000 ദിർഹം പിഴയും, സാഹചര്യത്തെ ആശ്രയിച്ച് തടവും ലഭിക്കും. താമസ രേഖ കൃത്രിമമായി നിർമ്മിക്കൽ, വ്യാജ രേഖകൾ ഉപയോഗിക്കൽ തുടങ്ങിയവയും ദേശീയ സുരക്ഷയ്ക്ക് നേരിട്ടുള്ള ഭീഷണിയെന്ന നിലയിൽ കണക്കാക്കി 10 വർഷം വരെ തടവും വലിയ പിഴയും നിയമം നൽകുന്നു.

തൊഴിൽ വിപണിയിലെ ശുചിത്വം ഉറപ്പാക്കുകയും സന്ദർശക–ടൂറിസ്റ്റ് വിസകളെ ദുരുപയോഗം ചെയ്ത് നിയമവിരുദ്ധ ജോലിയിലേക്ക് പോകുന്ന പ്രവണത തടയുകയും ചെയ്യുക എന്നതാണ് കർശന നടപടികളുടെ പ്രധാന ലക്ഷ്യം. ഇതിലൂടെ തൊഴിലാളികളുടെ അവകാശ സംരക്ഷണം, സംവേദനാത്മക തൊഴിൽ മത്സര പരിസ്ഥിതി, നിയമപരമായ കരാർ സംവിധാനങ്ങളുടെ സംരക്ഷണം എന്നിവ ഉറപ്പാക്കുന്നതായാണ് സർക്കാർ വ്യക്തമാക്കുന്നത്.

താമസ രേഖകളുടെ വ്യാജനിർമ്മാണം, ദുരുപയോഗം തുടങ്ങിയവയ്ക്കെതിരെ യുഎഇ ഏറ്റവും കടുത്ത നടപടി സ്വീകരിക്കുന്നു. വ്യാജ തിരിച്ചറിയലുകൾ ഉപയോഗിച്ച് നിയമവിരുദ്ധ പ്രവർത്തനങ്ങളിലേർപ്പെടാൻ സാധ്യതയുള്ളതിനാൽ ഇത്തരം പ്രവൃത്തികൾ രാജ്യത്തിന്റെ ഐഡന്റിറ്റി സംവിധാനത്തെയും സുരക്ഷാ ഘടനകളെയും നേരിട്ട് ബാധിക്കുന്നത് ആണെന്നും അധികൃതർ കാണുന്നു.

As part of its ongoing efforts to strengthen security and stability, and safeguard the well-being of society, the UAE continues to enhance the laws regulating the entry and residence of foreigners. The country has increasingly tightened penalties for violations that may pose security risks or disrupt public order.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മുല്ലപ്പെരിയാറിലെ കുമളി പഞ്ചായത്തിലെ പച്ചക്കാനത്ത് വോട്ട് ചെയ്തത് ഒരാള്‍ മാത്രം; പോളിങ് ബൂത്തില്‍ ഏഴ് ഉദ്യോഗസ്ഥരും

Kerala
  •  3 hours ago
No Image

വോട്ടിങ് മെഷിനിലെ എൻഡ് ബട്ടൺ; പ്രിസൈഡിങ് ഓഫിസറും സംശയ നിഴലിലാവും; ഇക്കാര്യം ശ്രദ്ധിക്കണം

Kerala
  •  3 hours ago
No Image

ഫലസ്തീനികൾക്ക് 10 മില്യൺ ഭക്ഷണം: സന്നദ്ധ പ്രവർത്തകർക്ക് നന്ദിയർപ്പിച്ച് ദുബൈ ഭരണാധികാരി

uae
  •  3 hours ago
No Image

 സെമിഫൈനൽ ഒന്നാംഘട്ടം; പോളിങ്ങിൽ ചാഞ്ചാട്ടം; കൂട്ടിയും കിഴിച്ചും മുന്നണികൾ

Kerala
  •  3 hours ago
No Image

വിളിപ്പേര് സിന്ദു, ആരുമറിയാതെ ഒറ്റമുറി വീട്ടിലിരുന്ന് എല്ലാം തയ്യാറാക്കി സ്‌കൂട്ടറിലെത്തിച്ചു കൊടുക്കും; ചാരായവുമായി ഒരാള്‍ പിടിയില്‍ - സ്ഥലം ഉടമയ്ക്കും പങ്ക്

Kerala
  •  3 hours ago
No Image

തൃശൂർ സ്വദേശിയായ യുവാവ് ഒമാനിൽ അന്തരിച്ചു

oman
  •  3 hours ago
No Image

മലയാറ്റൂരിലെ ചിത്രപ്രിയയുടെ മരണം കൊലപാതകമെന്ന് പൊലിസ്; ആണ്‍ സുഹൃത്ത് അറസ്റ്റില്‍; രാത്രി ഒരുമണിക്ക് ബൈക്കില്‍ പോകുന്ന ദൃശ്യങ്ങളും പുറത്ത്

Kerala
  •  3 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: ഏഴു ജില്ലകളിലും പോളിങ് കുറഞ്ഞു; ആദ്യഘട്ടം 70.9%; ജില്ലകളിലെ പോളിങ് ശതമാനം ഇങ്ങനെ

Kerala
  •  4 hours ago
No Image

സംഘർഷം പതിവ്; 82 സ്ഥാനാർഥികൾക്ക് സുരക്ഷയൊരുക്കാൻ ഹെെക്കോടതി നിർദേശം

Kerala
  •  4 hours ago
No Image

തെരഞ്ഞെടുപ്പ് ജോലിയിലുള്ള ഉദ്യോ​ഗസ്ഥരുടെ വേതനം എത്രയെന്നറിയാമോ? 

Kerala
  •  4 hours ago