കോഴിക്കോട് ഓമശ്ശേരിയിൽ കലാശക്കൊട്ടിനിടെ സംഘർഷം: യുഡിഎഫ് പ്രവർത്തകർക്ക് നേരെ കത്തിയുമായി ആക്രോശിച്ച് സിപിഎം പ്രവർത്തകൻ; ദൃശ്യങ്ങൾ പുറത്ത്
കോഴിക്കോട്: കോഴിക്കോട് ഓമശ്ശേരിയിൽ തദ്ദേശ തെരഞ്ഞെടുപ്പിന്റെ കലാശക്കൊട്ടിനിടെയുണ്ടായ സംഘർഷത്തിൽ യുഡിഎഫ് പ്രവർത്തകർക്ക് നേരെ കത്തിയുമായി ആക്രോശിച്ച് സിപിഎം പ്രവർത്തകൻ. ഓമശ്ശേരി സ്വദേശിയായ സലാം എന്നയാളാണ് കത്തിയുമായി രംഗത്തെത്തിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.
യുഡിഎഫ്, എൽഡിഎഫ് പ്രവർത്തകർ തമ്മിലുണ്ടായ വാക്കുതർക്കമാണ് സംഘർഷത്തിലേക്ക് വഴിവെച്ചത്. ഇതിനിടെയാണ് സിപിഎം പ്രവർത്തകരിൽ ഒരാൾ കത്തിയുമായി യുഡിഎഫ് പ്രവർത്തകരെ ഭീഷണിപ്പെടുത്തിയത്. മറ്റ് സിപിഎം പ്രവർത്തകർ ഉടൻ തന്നെ ഇയാളെ പിടിച്ചുമാറ്റി കൈവശമുണ്ടായിരുന്ന കത്തി വാങ്ങിവെച്ചതിനെ തുടർന്നാണ് കൂടുതൽ അനിഷ്ട സംഭവങ്ങൾ ഒഴിവായത്.
സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെ യുഡിഎഫ് നേതൃത്വം കൊടുവള്ളി പൊലിസിൽ പരാതി നൽകി. എന്നാൽ, സംഭവം ശ്രദ്ധയിൽ പെട്ടിട്ടില്ലെന്നായിരുന്നു ഓമശ്ശേരിയിലെ എൽഡിഎഫ് നേതൃത്വത്തിന്റെ പ്രതികരണം.
സംഭവത്തിൽ പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിവസത്തെ കലാശക്കൊട്ട് അക്രമാസക്തമായത് പ്രദേശത്ത് വലിയ രാഷ്ട്രീയ വാദപ്രതിവാദങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.
a clash erupted between workers of the cpm (communist party of india (marxist)) and the udf (united democratic front) during an election roadshow (known as kalashakottu) in omassery, kozhikode. the situation escalated when a cpm worker, identified as salam, allegedly rushed towards udf activists wielding a knife. other cpm workers intervened quickly to disarm and restrain him, preventing a more serious incident. the udf has filed a complaint with the police, and an investigation is underway, while the ldf leadership in omassery reportedly stated they were unaware of the incident.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."