HOME
DETAILS

തളിക്കുളത്ത് യഥാർത്ഥ വോട്ടർ എത്തിയപ്പോൾ വോട്ട് മറ്റൊരാൾ ചെയ്തു; പോളിങ് ഉദ്യോഗസ്ഥർക്ക് ഗുരുതര വീഴ്ച 

  
December 11, 2025 | 4:26 PM

kallavottu scandal hits thalikkulam real voters ballot cast by another serious negligence by polling officials alleged

തളിക്കുളം: തളിക്കുളം ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാർഡിൽ നടന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ കള്ളവോട്ട് നടന്നതായി പരാതി. യഥാർത്ഥ വോട്ടറായ മൊഹ്സിന എന്നയാൾ വോട്ട് ചെയ്യാനെത്തിയപ്പോഴാണ് തൻ്റെ വോട്ട് മറ്റൊരാൾ നേരത്തേ ചെയ്തതായി അറിയുന്നത്. പോളിങ് ഉദ്യോഗസ്ഥരുടെയും സ്ഥാനാർഥികളുടെ ഏജൻ്റുമാരുടെയും ഭാഗത്ത് ഗുരുതരമായ വീഴ്ച സംഭവിച്ചതായി ആരോപണമുയർന്നിട്ടുണ്ട്.

ബൂത്ത് നമ്പർ 2-ലാണ് സംഭവം. അറക്കവീട്ടിൽ സക്കീറിൻ്റെ ഭാര്യയായ മൊഹ്‌സിന രാവിലെ എട്ടരയോടെ വോട്ട് ചെയ്യാനായി പോളിങ് ബൂത്തിലെത്തി. എന്നാൽ, അതിന് മുമ്പ് തന്നെ ഇവരുടെ വോട്ട് മറ്റൊരു വ്യക്തി ചെയ്ത് മടങ്ങിയെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. കള്ളവോട്ട് ചെയ്ത വ്യക്തിയെ പിടികൂടാൻ ഇതുവരെ സാധിച്ചില്ല.

സംഭവത്തെ തുടർന്ന് ബൂത്തിൽ ഏറെനേരം അനിശ്ചിതത്വം നിലനിന്നു. വോട്ടർമാരെ തിരിച്ചറിയാൻ കഴിവുള്ളവരല്ല സ്ഥാനാർഥികളുടെ പോളിങ് ഏജൻ്റുമാരായി ഉണ്ടായിരുന്നതെന്നാണ് ഈ സംഭവം സൂചിപ്പിക്കുന്നത്. കൂടാതെ, പോളിങ് ഉദ്യോഗസ്ഥർ തിരിച്ചറിയൽ രേഖകൾ പരിശോധിക്കുന്നതിൽ കുറ്റകരമായ അനാസ്ഥ വരുത്തിയെന്നും ആരോപണമുണ്ട്.

നീണ്ട നേരത്തെ വാദപ്രതിവാദങ്ങൾക്കും ചർച്ചകൾക്കുമൊടുവിൽ യഥാർത്ഥ വോട്ടറായ മൊഹ്‌സിനക്ക് ബാലറ്റ് പേപ്പർ നൽകി 'ടെൻഡേർഡ് വോട്ട്' രേഖപ്പെടുത്താൻ അവസരം നൽകി. ഈ വോട്ട് പ്രത്യേകം കവറിലാക്കി സൂക്ഷിച്ചിരിക്കുകയാണ്. കൂടുതൽ വോട്ട് ലഭിച്ച രണ്ട് സ്ഥാനാർഥികൾക്ക് തുല്യ വോട്ടുകൾ ലഭിക്കുകയാണെങ്കിൽ മാത്രമേ ഈ കവറിലുള്ള വോട്ട് എണ്ണുകയുള്ളൂ.

തദ്ദേശ തെരഞ്ഞെടുപ്പിൽ തളിക്കുളം മേഖലയിൽ കള്ളവോട്ട് സംഭവം ആവർത്തിക്കുകയാണ്. 2020-ലെ തെരഞ്ഞെടുപ്പിൽ തളിക്കുളം 13-ാം വാർഡിലും സമാനമായ രീതിയിൽ കള്ളവോട്ട് നടന്നിരുന്നു. സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ തുടർ നടപടികൾ സ്വീകരിക്കുമോ എന്ന കാത്തിരിപ്പിലാണ് രാഷ്ട്രീയ പാർട്ടികളും വോട്ടർമാരും.

 

A woman named Mohsina arrived at Booth No. 2 in Ward 3 of Thalikkulam Grama Panchayat to cast her vote, only to discover that another person had already voted using her ballot. This indicates a case of bogus voting (kallavottu). The incident suggests serious negligence on the part of polling officials in verifying identity documents, and also highlights that the polling agents present were unfamiliar with the local voters. Mohsina was eventually allowed to cast a tendered vote, which was sealed separately and will only be counted if there is a tie between the top two candidates. A similar incident was reported in Thalikkulam in the 2020 local body elections.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹൈവേയിൽ സ്ഫോടനവും വെടിവെപ്പും; ഇറ്റലിയെ നടുക്കിയ 'മണി ഹെയ്സ്റ്റ്' മാതൃകയിലുള്ള കവർച്ചാശ്രമം

crime
  •  3 days ago
No Image

ഓട്ടോ ഡ്രൈവറിൽ നിന്ന് 'മുരാരി തന്ത്രി'യിലേക്ക്; പീഡനക്കേസിൽ സോഷ്യൽ മീഡിയ താരം പിടിയിൽ

crime
  •  3 days ago
No Image

റഷ്യൻ എണ്ണ വിവാദം: 'ദേശീയ താൽപര്യം പ്രധാനം'; വിശദീകരണവുമായി വിദേശകാര്യ സെക്രട്ടറി

latest
  •  3 days ago
No Image

കുവൈത്ത് അമീറിനെ സന്ദർശിച്ച് ഖത്തർ പ്രധാനമന്ത്രി; ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താൻ തീരുമാനം

Kuwait
  •  3 days ago
No Image

യുഎഇയിൽ കായിക സ്ഥാപനങ്ങൾക്ക് കോർപ്പറേറ്റ് നികുതിയിൽ ഇളവ്; പുതിയ നിയമവുമായി ധനകാര്യ മന്ത്രാലയം

uae
  •  3 days ago
No Image

ഫെബ്രുവരി 15-ന് കൊളംബോയിൽ തീപാറും; ഇന്ത്യ-പാക് പോരാട്ടത്തിന് പാകിസ്ഥാൻ തയ്യാർ- റിപ്പോർട്ട്

Cricket
  •  3 days ago
No Image

നിയമവിരുദ്ധ മത്സ്യബന്ധനം; സുരക്ഷാ ഉദ്യോഗസ്ഥനെ വാഹനമിടിച്ച് വീഴ്ത്താനും ശ്രമം, കുവൈത്തിൽ മൂന്ന് പേർ പിടിയിൽ

Kuwait
  •  3 days ago
No Image

തൃശൂരിൽ വൻ എംഡിഎംഎ വേട്ട: അരക്കിലോ മയക്കുമരുന്നുമായി രണ്ടുപേർ പിടിയിൽ; സ്കൂൾ കുട്ടികളെ ലക്ഷ്യമിട്ട യുവാവും വലയിലായി

crime
  •  3 days ago
No Image

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഇൻസ്റ്റാഗ്രാമിലൂടെ പിന്തുടർന്ന് ശല്യം ചെയ്തു; കുടുംബത്തിന് വധഭീഷണി; 36കാരൻ പിടിയിൽ

crime
  •  3 days ago
No Image

അനധികൃത പ്രവേശനം തടയാന്‍ നീക്കം; പഴയ മുഹറഖിലെ ഉപേക്ഷിച്ച കെട്ടിടങ്ങള്‍ അടയ്ക്കാന്‍ തീരുമാനം

bahrain
  •  3 days ago