ശബരിമല സ്വര്‍ണക്കൊള്ള: മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യമില്ല
കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാറിന് ജാമ്യമില്ല. കട്ടിളപ്പാളി കേസില്‍ പത്മകുമാര്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷ കൊല്ലം വിജിലന്‍സ് കോടതിയാണ് തള്ളിയത്. ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പാളികള്‍ കൈമാറിയതില്‍ ബോര്‍ഡിലെ എല്ലാ അംഗങ്ങള്‍ക്കും കൂട്ടുത്തരവാദിത്തം ഉണ്ടെന്നാണ് ജാമ്യ ഹരജിയില്‍ പറയുന്നത്. എന്നാല്‍ പത്മകുമാറിന് സ്വര്‍ണക്കൊള്ളയില്‍ നിര്‍ണായക പങ്കുണ്ടെന്നാണ് പ്രോസിക്യൂഷന്‍ വാദം. ഇതിന്റെ അടിസ്ഥാനത്തിലാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.
ഇതിനിടെ ജാമ്യാപേക്ഷയുമായി മേല്‍ക്കോടതിയെ സമീപിക്കാന്‍ പത്മകുമാര്‍ നീക്കം നടത്തിയതായാണ് സൂചന.
അതേസമയം, സ്വര്‍ണക്കൊള്ള കേസില്‍ ഒന്നാം പ്രതി ഉണ്ണിക്കൃഷ്ണന്‍ പോറ്റിയും കൊല്ലം വിജിലന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. ഡിസംബര്‍ 18നാണ് പോറ്റിയുടെ ജാമ്യഹരജി കോടതി പരിഗണിക്കുക. ആദ്യമായാണ് ഉണ്ണികൃഷ്ണന്‍ പോറ്റി ജാമ്യാപേക്ഷ സമര്‍പ്പിക്കുന്നത്.
The Kollam Vigilance Court has denied bail to former Travancore Devaswom Board president A. Padmakumar in the Sabarimala gold smuggling case related to the Kattilapalli incident. Padmakumar argued in his bail plea that all board members share collective responsibility in handing over the gold plates to Unnikrishnan Potti. However, the prosecution claimed that Padmakumar played a key and active role in the gold theft, which led the court to reject the bail request.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."