വിമാനത്താവളം: റണ്‍വേ നീളംകൂട്ടാന്‍ സര്‍വേ ഉടന്‍
മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളത്തിന്റെ റണ്‍വേയുടെ നീളം 3500 നിന്നു 4000 ആക്കി വര്‍ധിപ്പിക്കുന്നതിന് ആവശ്യമായ ഭൂമി ഏറ്റെടുക്കല്‍ നടപടി ഉടന്‍ ആരംഭിക്കും. റണ്‍വെ നാലായിരം മീറ്ററാക്കി ഉയര്‍ത്തുന്നതിന് ആവശ്യമായ ഭൂമി ഏറ്റെടുക്കുന്നതിന് വ്യാഴാഴ്ച തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന വിമാനത്താവള കമ്പനിയുടെ യോഗത്തില്‍ തീരുമാനിച്ചിരുന്നു. 75 ഏക്കര്‍ ഭൂമിയാണ് ഏറ്റെടുക്കേണ്ടത്. ഇതിനായുള്ള സര്‍വേ നടപടി ഉടന്‍ ആരംഭിക്കും. റണ്‍വെയുടെ നീളംകൂട്ടാനായി നേരത്തെ യു.ഡി.എഫ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ കണ്ടെത്തിയ ഭൂമിയില്‍ നിരവധി വീടുകളുണ്ട്. കുടിയിറക്കിനെതിരെ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് നടപടി നിര്‍ത്തിവയ്ക്കുകയായിരുന്നു. വീണ്ടും വിവാദമാക്കാതെ ഭൂമിക്കു നല്ല വില നല്കാന് പ്രത്യേക പാക്കേജ് പ്രഖ്യാപിക്കാനും സര്‍ക്കാര്‍ ആലോചനയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."