HOME
DETAILS

സമയം തീരുന്നു; പ്ലാനിങ് ബോര്‍ഡില്‍ സ്ഥിര ജോലി; അപേക്ഷ ഡിസംബര്‍ 31 വരെ

  
December 25, 2025 | 7:02 AM

kerala state planning board programmer recruitment application ends on december 31

കേരള സംസ്ഥാന ആസൂത്രണ ബോർഡിന് കീഴിൽ അസിസ്റ്റന്റ് പ്രോഗ്രാമർ റിക്രൂട്ട്‌മെന്‍റിലേക്ക് അപേക്ഷിക്കാനുള്ള തീയതി ഡിസംബർ 31ന് അവസാനിക്കും . ആകെയുള്ള ഒരു ഒഴിവിലേക്ക് സ്ഥിര നിയമനമാണ് നടക്കുക. ഇതുവരെ അപേക്ഷിക്കാത്തവർ യോഗ്യത വിവരങ്ങള്‍ വായിച്ച് മനസിലാക്കി എത്രയും പെട്ടെന്ന് അപേക്ഷ നൽകണം.

തസ്തികയും ഒഴിവുകളും

കേരള സംസ്ഥാന ആസൂത്രണ ബോർഡിന് കീഴിൽ അസിസ്റ്റന്റ് പ്രോഗ്രാമർ. ആകെ ഒഴിവുകൾ 01.

തസ്തിക Assistant Programmer
സ്ഥാപനം Kerala State Planning Board
കാറ്റഗറി നമ്പർ 442 /2025 
അപേക്ഷ തീയതി 31.12.2025 ബുധന്‍

ശമ്പളം

തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 56,500 രൂപമുതൽ 1,18,100 രൂപവരെ ശമ്പളമായി ലഭിക്കും. 

പ്രായപരിധി

22നും 40നും ഇടയിൽ പ്രായമുള്ളവർക്ക് അപേക്ഷിക്കാം. 

ഉദ്യോഗാർത്ഥികൾ 02.01.1985-നും 01.01.2003-നും ഇടയിൽ ജനിച്ചവരായിരിക്കണം. മറ്റു പിന്നോക്ക വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും, പട്ടികജാതി/പട്ടികവർഗ്ഗ വിഭാഗത്തിൽ ഉൾപ്പെട്ടവർക്കും നിയമാനുസൃത ഇളവുണ്ടായിരിക്കും.

യോഗ്യത

അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുളള കമ്പ്യൂട്ടർ സയൻസിലോ ഇൻഫർമേഷൻ ടെക്നോളജിയിലോ ഉള്ള ബി.ടെക് 

അല്ലെങ്കിൽ ഒരു അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുളള കമ്പ്യൂട്ടർ സയൻസിലുള്ള എം.എസ് സി

അല്ലെങ്കിൽ ഒരു അംഗീകൃത യൂണിവേഴ്സിറ്റിയിൽ നിന്നുളള മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (എം.സി.എ)

പ്രൊബേഷൻ

നിയമിക്കപ്പെടുന്നയാൾ ഉദ്യോഗത്തിൽ പ്രവേശിക്കുന്ന തീയതി മുതൽ തുടർച്ചയായ മൂന്ന് വർഷക്കാലത്തിനുള്ളിൽ രണ്ടു വർഷക്കാലം പ്രൊബേഷനിലായിരിക്കും.

അപേക്ഷിക്കേണ്ട വിധം

ഉദ്യോഗാർത്ഥികൾ കേരള പബ്ലിക് സർവ്വീസ് കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റായ www.keralapsc.gov.in വഴി 'ഒറ്റത്തവണ രജിസ്ട്രേഷൻ' പ്രകാരം രജിസ്റ്റർ ചെയ്ത ശേഷമാണ് അപേക്ഷിക്കേണ്ടത്. രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ user ID യും password ഉം ഉപയോഗിച്ച് login ചെയ്ത ശേഷം സ്വന്തം profile ലൂടെ അപേക്ഷിക്കേണ്ടതാണ്. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുമ്പോഴും പ്രസ്തുത തസ്തികയോടൊപ്പം കാണുന്ന Notification Link-ലെ Apply Now -ൽ മാത്രം click ചെയ്യേണ്ടതാണ്. അപേക്ഷാ ഫീസ് നൽകേണ്ടതില്ല. ഓരോ തസ്തികയ്ക്ക് അപേക്ഷിക്കുന്നതിന് മുൻപും തന്റെ പ്രൊഫൈലിൽ ഉൾക്കൊള്ളിച്ചിരിക്കുന്ന വിവരങ്ങൾ ശരിയാണെന്ന് ഉദ്യോഗാർത്ഥി ഉറപ്പുവരുത്തേണ്ടതാണ്.

അപേക്ഷ: https://thulasi.psc.kerala.gov.in/thulasi/                      

വിജ്ഞാപനം:  CLICK 

kerala state planning board programmer recruitment application ends on december 31



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സൈനികര്‍ക്ക് ഇനി ഇന്‍സ്റ്റഗ്രാം, എക്‌സ് അക്കൗണ്ടുകള്‍ ഉപയോഗിക്കാം; സോഷ്യല്‍ മീഡിയ ഗൈഡ്‌ലൈനുകളില്‍ മാറ്റം വരുത്തി സേന

National
  •  15 hours ago
No Image

വയനാട്ടിൽ ആദിവാസിയായ മാരനെ കടിച്ചുകൊന്ന കടുവയെ പിടികൂടി 

Kerala
  •  15 hours ago
No Image

മുംതാസിനെ ആദ്യം അടക്കിയത് മറ്റൊരിടത്ത്; ശേഷം ക്ഷേത്രം പണിയുന്ന സ്ഥലത്തേക്ക് മാറ്റി; അവിടെയാണ് താജ്മഹലുണ്ടാക്കിയത്; ലോകാത്ഭുതത്തെ ലക്ഷ്യം വെച്ച് ഹിന്ദുത്വ ആക്രമണം തുടരുന്നു

National
  •  16 hours ago
No Image

ബഹ്റൈനില്‍ പുതുവത്സര അവധി പ്രഖ്യാപിച്ചു

bahrain
  •  16 hours ago
No Image

കോർപ്പറേഷൻ, മുനിസിപ്പാലിറ്റികളിലേക്കുള്ള അധ്യക്ഷ തെരഞ്ഞെടുപ്പ് ഇന്ന്; നാല് കോർപ്പറേഷനുകളിൽ അധികാരമുറപ്പിച്ച് യുഡിഎഫ്

Kerala
  •  16 hours ago
No Image

കോഴിക്കോട് റെയിൽവേ ഗേറ്റ് കീപ്പർക്ക് മർദനം: യുവാവ് കസ്റ്റഡിയിൽ

Kerala
  •  a day ago
No Image

ആശംസയോ അതോ ആക്രമണമോ? ക്രിസ്മസ് സന്ദേശത്തിലും രാഷ്ട്രീയ പോരിനിറങ്ങി ഡോണൾഡ് ട്രംപ്

International
  •  a day ago
No Image

ഗർഭിണിയായ ഭാര്യയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച സംഭവം; കോടതിയിലേക്ക് പോകുമ്പോൾ കൂസലില്ലാതെ ചിരിച്ചും കൈവീശിയും പ്രതി; റിമാൻഡിൽ

Kerala
  •  a day ago
No Image

കോട്ടയം ജില്ലാ പഞ്ചായത്ത്: ജോഷി ഫിലിപ്പ് അധ്യക്ഷനാകും; കേരള കോൺഗ്രസിന് ഒരു വർഷം

Kerala
  •  a day ago
No Image

ഷൊർണൂരിൽ ട്വിസ്റ്റ്; വിമതയായി ജയിച്ച സ്ഥാനാർഥി ചെയർപേഴ്‌സണാകും; സിപിഎമ്മിൽ നേതാക്കൾക്കിടയിൽ അതൃപ്തി

Kerala
  •  a day ago