HOME
DETAILS

പൂച്ചയുടെ അസുഖം കണ്ടുപിടിക്കാന്‍ യുവതിക്ക് ചെലവായത് 33,000 രൂപ; രോഗവിവരമറിഞ്ഞ് ഞെട്ടി യുവതി

  
December 27, 2025 | 9:09 AM

pet cat diagnosed with separation anxiety after unusual behavior


 
പൂച്ചകള്‍ മനുഷ്യന്റെ ജീവിതത്തിലേക്ക് കടന്നുവന്നിട്ട് ആയിരക്കണക്കിന് വര്‍ഷങ്ങളായി. സ്വതന്ത്ര സ്വഭാവവും കൗതുകകരമായ പെരുമാറ്റവും സ്‌നേഹവും ഒരുമിച്ച് ചേര്‍ന്ന അപൂര്‍വ്വമായ വളര്‍ത്തുമൃഗങ്ങളാണ് പൂച്ചകള്‍. ചിലപ്പോള്‍ നിശ്ശബ്ദമായി ഒറ്റയ്ക്കിരിക്കാനും ചിലപ്പോള്‍ അപ്രതീക്ഷിതമായി സ്‌നേഹം കാണിക്കാനും കഴിയുന്ന ഇവ, വീട്ടിലെ അന്തരീക്ഷത്തെ തന്നെ മാറ്റിമറിക്കുന്ന സുഹൃത്തുക്കളുമാണ്.

അങ്ങനെയുള്ള ഒരവസ്ഥയാണ് ഈ പൂച്ചയുടെ ഉടമക്കും ഉണ്ടായത്. തന്റെ വളര്‍ത്തുപൂച്ചയുടെ വിചിത്രമായ പെരുമാറ്റത്തിന്റെ കാരണം തേടിയാണ് യുവതി മൃഗഡോക്ടറെ സമീപിച്ചത്.  യുവതിക്ക ലഭിച്ചത് തികച്ചും അപ്രതീക്ഷിതമായ ഒരു ഉത്തരമാണ്. ചികിത്സയ്ക്ക് വേണ്ടി 400 ഡോളര്‍ അതായത്, ഏകദേശം 33,000 ഇന്ത്യന്‍ രൂപ ചെലവാക്കിയ ശേഷമാണ് തന്റെ പൂച്ചയുടെ രോഗം കണ്ടു പിടിക്കുന്നത്.

'സെപ്പറേഷന്‍ ആങ്‌സൈറ്റി' (Separation Anxitey)യാണ് രോഗമെന്നാണ് കണ്ടുപിടിച്ചത്. ഒറ്റയ്ക്കാകുമ്പോഴുള്ള ഉത്കണ്ഠയാണ് ഈ സെപ്പറേഷന്‍ ആങ്‌സൈറ്റി. റെഡ്ഡിറ്റില്‍ 'LilaFowler88' എന്ന യൂസറാണ് ഇതുമായി ബന്ധപ്പെട്ട കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. ഡോക്ടറുടെ മുറിയില്‍ ഭിത്തിയോട് ചേര്‍ന്നിരിക്കുന്ന തന്റെ പൂച്ചയുടെ ചിത്രവും യുവതി പങ്കുവെച്ചിട്ടുണ്ട്.

'400 ഡോളറിന്റെ പരിശോധനകള്‍ക്ക് ശേഷമാണ് മനസ്സിലായത് തന്റെ പൂച്ചയ്ക്ക് സെപ്പറേഷന്‍ ആങ്‌സൈറ്റി ആണെന്ന്' എന്ന തലക്കെട്ടോടെയാണ് യുവതി പോസ്റ്റ് ഷെയര്‍ ചെയ്തിരിക്കുന്നത്. പൂച്ചകള്‍ സാധാരണയായി സ്വതന്ത്രമായി ജീവിക്കാന്‍ ഇഷ്ടപ്പെടുന്നവരാണെന്നാണ് പൊതുവേയുള്ള എല്ലാവരുടെയും ധാരണ. എന്നാല്‍, ഉടമകളില്‍ നിന്നും മാറി നില്‍ക്കുമ്പോള്‍ നായ്ക്കളെപ്പോലെ തന്നെ പൂച്ചകള്‍ക്കും കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവപ്പെടാം എന്നാണ് പറയപ്പെടുന്നത്.

ഇത് തിരിച്ചറിയാനും വിവിധ മാര്‍ഗങ്ങളുണ്ട്. വിശപ്പില്ലായ്മ, അമിതമായി കരയുക, സാധനങ്ങള്‍ കടിച്ചു നശിപ്പിക്കുക, ഒളിച്ചിരിക്കുക, ശരിയായ സ്ഥലത്തല്ലാതെ മലമൂത്രവിസര്‍ജ്ജനം നടത്തുക എന്നിവയാണ് സാധാരണയായി ഇത്തരം പൂച്ചകളില്‍ കണ്ടുവരുന്ന പ്രധാന ലക്ഷണങ്ങള്‍. ഇത് പരിഹരിക്കാനായി  നിങ്ങള്‍ എന്താണ് ചെയ്യേണ്ടത്?

ഭക്ഷണത്തിനും കളിക്കുമായി കൃത്യമായ ഒരു സമയം നിശ്ചയിക്കുക, ഉടമ വീട്ടിലില്ലാത്ത സമയത്ത് പൂച്ചയ്ക്ക് കളിക്കാനായി കളിപ്പാട്ടങ്ങള്‍ നല്‍കുക, വീട്ടില്‍ നിന്ന് പുറത്തു പോകുന്നതിന് മുമ്പ് കുറച്ചു നേരം പൂച്ചയോടൊപ്പം ചിലവഴിക്കുക തുടങ്ങിയവയാണ് ഇത്തരം സാഹചര്യങ്ങളില്‍ ചെയ്യാവുന്ന കാര്യങ്ങളായി വിദഗ്ധര്‍ നിര്‍ദേശിക്കുന്നത്.

 

പൂച്ചയുടെ ഈ 'ലക്ഷ്വറി' അസുഖത്തെക്കുറിച്ച് വളരെ രസകരമായ കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. 'എന്റെ പൂച്ചയ്ക്കും ഇതേ പ്രശ്‌നമുണ്ട്' എന്ന് ചിലര്‍ പറയുമ്പോള്‍ പൂച്ചകളുടെ ഇത്തരം വിചിത്രമായ സ്വഭാവങ്ങള്‍ പലപ്പോഴും ഉടമകളെ കുഴപ്പിക്കാറുണ്ട് എന്നായിരുന്നു ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്.

 

A woman sought veterinary help after noticing strange behavior in her pet cat and was surprised to learn, after spending about $400 on tests, that the cat was suffering from separation anxiety. Shared on Reddit by user “LilaFowler88,” the case highlights that despite their reputation for independence, cats can experience stress and anxiety when separated from their owners. Common signs include loss of appetite, excessive crying, hiding, destructive behavior, and improper toileting.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇരട്ട ഗോളടിച്ച് ചരിത്രത്തിലേക്ക്; വീണ്ടും ലോക ഫുട്ബോളിന്റെ നെറുകയിൽ റൊണാൾഡോ

Football
  •  12 hours ago
No Image

പുതുവർഷത്തിൽ അവധി പ്രഖ്യാപിച്ചു; കുവൈത്തിൽ മൊത്തം മൂന്നു ദിവസത്തെ ഒഴിവ്

Kuwait
  •  12 hours ago
No Image

റിട്ട.വ്യോമസേനാ ഉദ്യോഗസ്ഥനെ കബളിപ്പിച്ച് 12 ലക്ഷം രൂപ തട്ടിയെടുത്തു; മുഖ്യപ്രതി അറസ്റ്റില്‍

Kerala
  •  13 hours ago
No Image

ത്രിപുരയില്‍ മുസ്‌ലിം പള്ളിക്ക് നേരെ ഹിന്ദുത്വരുടെ അതിക്രമം; അകത്തളത്തില്‍ മദ്യക്കുപ്പികള്‍, ബജ്‌റംഗ്ദള്‍ പതാക, ജയ് ശ്രീ റാം എന്നെഴുതിയ ഭീഷണിക്കുറിപ്പ്

National
  •  13 hours ago
No Image

സന്ദേശയാത്രയെ എല്ലാ വിഭാഗം ജനങ്ങളും സ്വീകരിച്ചു: ജിഫ്‌രി തങ്ങൾ

Kerala
  •  13 hours ago
No Image

കണ്ണൂരിൽ രാജകീയ വരവേൽപ്പ്; ജനനിബിഡമായി തെരുവീഥികൾ

Kerala
  •  13 hours ago
No Image

സമസ്തയുടെ ആശയങ്ങൾ എല്ലാവർക്കും ഉൾക്കൊള്ളാനാകുന്നത്: മന്ത്രി കടന്നപ്പള്ളി

Kerala
  •  13 hours ago
No Image

ഇന്ത്യയുടെ പരിശീലകസ്ഥാനത്ത് നിന്നും ഗംഭീർ പുറത്തേക്ക്? പകരക്കാരൻ ഇന്ത്യൻ ഇതിഹാസം

Cricket
  •  14 hours ago
No Image

തലശ്ശേരി സ്വദേശിയായ യുവാവ് ബഹ്‌റൈനില്‍ അന്തരിച്ചു

bahrain
  •  14 hours ago
No Image

മലപ്പുറം സ്വദേശിയായ പ്രവാസി യുവാവ് റിയാദിൽ ഹൃദയാഘാതംമൂലം അന്തരിച്ചു

Saudi-arabia
  •  14 hours ago