HOME
DETAILS

ഈ തണുപ്പില്‍ ചുണ്ട് വരണ്ടു പൊട്ടുന്നുണ്ടോ? നാവ് കൊണ്ട് ഒരിക്കലും നനയ്ക്കരുത്, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക

  
January 01, 2026 | 9:31 AM

dont lick dry lips simple habits to prevent chapped lips

 

കാലാവസ്ഥാ വ്യതിയാനം, ശരീരത്തില്‍ വെള്ളക്കുറവ്, അധിക ചൂട്, തണുപ്പ്, അല്ലെങ്കില്‍ ചില ശീലങ്ങള്‍-എന്നിവയെല്ലാം ചേരുമ്പോഴാണ് പലരിലും ചുണ്ടുകള്‍ വരണ്ടു പൊട്ടുന്ന പ്രശ്‌നം ഉണ്ടാകുന്നത്. ചുണ്ട് വരണ്ടാല്‍ പലരും അറിയാതെ തന്നെ നാവ് കൊണ്ട് നനയ്ക്കുന്ന ശീലം കാണാറുണ്ട്. എന്നാല്‍ ഇത് താല്‍ക്കാലിക ആശ്വാസം നല്‍കുമെങ്കിലും കുറേനാള്‍ കഴിഞ്ഞാല്‍ പ്രശ്‌നം കൂടുതല്‍ രൂക്ഷമാവുന്നതാണ്.

നാവിലെ ഉമിനീര്‍ ചുണ്ടില്‍ പതിഞ്ഞാല്‍ കുറച്ച് നിമിഷം നനവ് തോന്നും. എന്നാല്‍ ഉമിനീര്‍ വേഗത്തില്‍ വറ്റുമ്പോള്‍ ചുണ്ടിലെ സ്വാഭാവിക ഈര്‍പ്പം കൂടി നഷ്ടപ്പെടുന്നു. ഇതാണ് ചുണ്ട് കൂടുതല്‍ വരണ്ടതാക്കുകയും പൊട്ടലുകള്‍ വര്‍ധിപ്പിക്കുകയും ചെയ്യുന്നത്. കൂടാതെ നാവിലുള്ള എന്‍സൈമുകള്‍ ചുണ്ടിന്റെ ത്വക്കിന് അനുയോജ്യമല്ലാത്തതിനാല്‍ ചൊറിച്ചിലും വേദനയും ഉണ്ടാകാം.

ചുണ്ട് സംരക്ഷിക്കാന്‍ ഏറ്റവും നല്ലത് മതിയായ വെള്ളം കുടിക്കുന്നതാണ്. ശരീരത്തിനുള്ളിലെ ജലത്തിന്റെ അളവ് ശരിയായാല്‍ ചുണ്ടുകളും സ്വാഭാവികമായി ഈര്‍പ്പമുള്ളതായിരിക്കും. പുറമേ ലിപ് ബാം, തേന്‍, നെയ്യ്, വെളിച്ചെണ്ണ തുടങ്ങിയ പ്രകൃതിദത്ത മോയ്‌സ്ചറൈസറുകള്‍ ഉപയോഗിക്കുന്നതും നല്ലതാണ്. രാത്രി ഉറങ്ങാന്‍ മുമ്പ് ഇവ പുരട്ടിയാല്‍ മികച്ച ഫലം ലഭിക്കും.

 

കൂടാതെ, അമിതമായി ചൂടുള്ള ഭക്ഷണം, മസാല കൂടുതലുള്ള ആഹാരം, പുകവലി എന്നിവ ഒഴിവാക്കുന്നതും ചുണ്ടുകളുടെ ആരോഗ്യത്തിന് സഹായകരമാണ്. പുറത്തുപോകുമ്പോള്‍ നേരിട്ട് കാറ്റും സൂര്യപ്രകാശവും ഏല്‍ക്കുന്നത് കുറയ്ക്കാനും ശ്രദ്ധിക്കണം.

ചുണ്ടുകള്‍ വരണ്ടു പൊട്ടുമ്പോള്‍ നാവ് കൊണ്ട് നനയ്ക്കുന്ന ശീലം ഒഴിവാക്കി ശരിയായ പരിചരണം നല്‍കിയാല്‍, ചുണ്ടുകള്‍ വീണ്ടും മൃദുവും ആരോഗ്യകരവുമായി മാറും. ചെറിയ ശീലങ്ങള്‍ തന്നെയാണ് പലപ്പോഴും വലിയ ആശ്വാസം നല്‍കുന്നത്.

 

Dry and cracked lips are commonly caused by weather changes, dehydration, extreme heat or cold, and certain daily habits. Many people instinctively lick their lips when they feel dry, but this only provides temporary relief and actually worsens the problem over time. Saliva evaporates quickly, stripping away the lips’ natural moisture and making them drier and more prone to cracking. Enzymes in saliva can also irritate the delicate skin of the lips, leading to soreness and discomfort. Staying well hydrated, using natural moisturisers like lip balm, honey, ghee, or coconut oil—especially before bedtime—and avoiding very spicy foods, smoking, and excessive sun or wind exposure can help keep lips soft, healthy, and protected.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല സ്വര്‍ണക്കൊള്ള; മുഖ്യപ്രതികളുടെ 1.3 കോടി രൂപയുടെ സ്വത്തുക്കള്‍ മരവിപ്പിച്ച് ഇ.ഡി

Kerala
  •  9 hours ago
No Image

ഗ്രീന്‍ലാന്‍ഡില്‍ റഷ്യയും ചൈനയും കണ്ണുവെയ്ക്കുന്നു; രക്ഷിക്കാന്‍ അമേരിക്കയ്ക്ക് മാത്രമേ കഴിയൂ; ലോക സാമ്പത്തിക ഫോറത്തില്‍ ട്രംപ് 

International
  •  9 hours ago
No Image

കിവികളെ നിലംതൊടാതെ പറത്തി; ആദ്യ ടി-20യിൽ ഇന്ത്യക്ക് വമ്പൻ ജയം

Cricket
  •  10 hours ago
No Image

മെട്രോ നഗരങ്ങളോട് പ്രിയം, കേരളത്തോട് അവഗണന; ദുബൈ-കൊച്ചി സർവീസ് നിർത്തലാക്കാൻ ഒരുങ്ങി എയർ ഇന്ത്യ 

uae
  •  10 hours ago
No Image

താമരശ്ശേരി ചുരത്തില്‍ നാളെ മുതല്‍ ഗതാഗത നിയന്ത്രണം; നവീകരണ പ്രവര്‍ത്തികള്‍ പുനരാരംഭിക്കുന്നു

Kerala
  •  10 hours ago
No Image

ഇങ്ങനെയും 5000 അടിക്കാം! ലോക റെക്കോർഡ് സ്വന്തമാക്കി അഭിഷേക് ശർമ്മ

Cricket
  •  10 hours ago
No Image

വിവാഹത്തെ എതിര്‍ത്ത ഉമ്മയെ മകന്റെ പെണ്‍സുഹൃത്ത് കറിക്കത്തി കൊണ്ട് ആക്രമിച്ചു 

Kerala
  •  10 hours ago
No Image

പള്ളിക്കകത്ത് ഇഫ്താർ പാടില്ല, ഉച്ചഭാഷിണികൾക്കും നിയന്ത്രണം; സഊദിയിലെ പുതിയ റമദാൻ ചട്ടങ്ങൾ ഇവയാണ്

Saudi-arabia
  •  11 hours ago
No Image

യുഎഇയിൽ 'ഡാർബ്' ടോൾ പേയ്‌മെന്റ് തട്ടിപ്പ് വ്യാപകം; മുന്നറിയിപ്പുമായി ക്യു മൊബിലിറ്റി

uae
  •  11 hours ago
No Image

സുനിത വില്യംസ് വിരമിച്ചു; ബഹിരാകാശത്ത് റെക്കോഡിട്ട യാത്രയ്ക്ക് ബ്രേക്ക്

International
  •  11 hours ago