നിര്‍ബന്ധമായും ഇവ കഴുകി മാത്രമേ ഉപയോഗിക്കാവൂ.... കാരണം അറിഞ്ഞിരിക്കൂ
എന്ത് സാധനം ഉപയോഗിച്ചാലും അത് കഴുകി വൃത്തിയാക്കേണ്ടത് വളരെ പ്രധാനമാണ്. വസ്ത്രങ്ങളാണെങ്കില്‍ നമ്മള്‍
ഉപയോഗം കഴിഞ്ഞാല്‍ കഴുകി സൂക്ഷിക്കുകയാണ് ചെയ്യാറ്. ഇടുന്നതിന് അനുസരിച്ച് നമ്മള്‍ പിന്നെയും കഴുകി ഉപയോഗിച്ചു കൊണ്ടേയിരിക്കും. എന്നാല്‍ വീട്ടില്‍ ഉപയോഗിക്കുന്ന എല്ലാ തുണിത്തരങ്ങളും ഇതുപോലെ നമ്മള്‍ വൃത്തിയാക്കാറുണ്ടോ? ഓര്‍ത്തു നോക്കൂ...
അടുക്കള തുടയ്ക്കാനും കൈപൊള്ളാതിരിക്കാന്‍ പിടിക്കുന്ന തുണികളും പാത്രം തുടയ്ക്കാനെടുക്കുന്ന തുണികളുമൊക്കെ വല്ലപ്പോഴും മാത്രമാണ് അധികപേരും കഴുകി വൃത്തിയാക്കാറുള്ളത്. എന്നാല്‍ ഇവ ആഴ്ചയില്‍ ഒരിക്കലെങ്കിലും കഴുകി ഉപയോഗിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം.
ബാത്ത് ടവല്‍
നിരന്തരമായി ഉപയോഗിക്കുന്ന ഒന്നാണ് ബാത് ടവ്വല്‍. ബാത്ത് ടവലില്‍ ഈര്‍പ്പം തങ്ങി നില്‍ക്കുകയും പൂപ്പല്‍ ഉണ്ടാവുകയും ചെയ്യുന്നു. മാത്രമല്ല, അതിന്റെ നിറം മാറിവരുന്നതും കാണാം. കൂടാതെ ശരീരത്തിലുള്ള എണ്ണമയവും അഴുക്കും ഇതില്‍ പറ്റിപ്പിടിക്കുകയും ചെയ്യും. അതുകൊണ്ട് തന്നെ മൂന്ന് ദിവസം അല്ലെങ്കില്‍ 3 തവണ ഉപയോഗിച്ച് കഴിയുമ്പോള്‍ ടവല്‍ കഴുകാന്‍ ശ്രദ്ധിക്കേണ്ടതാണ്.
വളര്‍ത്തുമൃഗങ്ങളുടെ കിടക്ക
വളര്‍ത്തു മൃഗങ്ങളുള്ളവര്‍ നന്നായി ശ്രദ്ധിക്കേണ്ടതാണ്. വളര്‍ത്തുമൃഗങ്ങളുടെ രോമങ്ങള്‍ കൊഴിയുകയും അഴുക്കും അണുക്കളും കിടക്കയില്‍ ഉണ്ടാവാനുള്ള സാധ്യതയും വളരെ കൂടുതലാണ്. ആഴ്ചയില്‍ ഒരിക്കലെങ്കിലും ഇത് കഴുകി വൃത്തിയാക്കാന്‍ ഒരിക്കലും മറക്കരുത്.
ബെഡ്ഷീറ്റ്
തലയിണകളുടെ കവറുകളിലും കിടക്ക വിരിയിലുമൊക്കെ അഴുക്കും അണുക്കളും ഉണ്ടാകുന്നു. ഈര്‍പ്പവും അഴുക്കും എണ്ണമയവും തങ്ങി നില്‍ക്കുമ്പോള്‍ തന്നെ കിടക്ക വിരിയില്‍ അണുക്കള്‍ പെരുകുന്നതാണ്. ഇത് പലതരം രോഗങ്ങള്‍ക്ക് വഴിവയ്ക്കുന്നു.
എന്നും ഉപയോഗിക്കുന്ന വസ്ത്രങ്ങള്‍
എപ്പോഴും ഇടുന്ന വസ്ത്രങ്ങള്‍ കഴുകാതെ ഒരിക്കലും ഉപയോഗിക്കരുത്. പ്രത്യേകിച്ചും അടിവസ്ത്രങ്ങള്‍ ഉപയോഗം കഴിയുന്നതിന് അനുസരിച്ച് കഴുകാന്‍ ശ്രദ്ധിക്കണം. മാത്രമല്ല, നല്ല വെയിലത്തിട്ടു ഉണക്കിയെടുക്കുന്നതുമാണ് ഗുണം ചെയ്യുക.
ബ്ലാങ്കറ്റ്
എല്ലാവരുടെയും കിടക്കയില്‍ നിത്യവും ഉപയോഗിക്കുന്ന ഒന്നാണ് പുതപ്പ്. പ്രത്യേകിച്ച് തണുപ്പുകാലമാകുമ്പോള്‍ നിര്‍ബന്ധമായും ഇവ നിത്യേന ഉപയോഗിക്കേണ്ടി വരും. അതുകൊണ്ട് തന്നെ സ്ഥിരമായി ഉപയോഗിക്കുന്ന ബ്ലാങ്കറ്റ് കഴുകാന്‍ ഒരിക്കലും മറക്കരുത്. അതിനാല്‍ തന്നെ ഇതില്‍ അഴുക്കും പൊടിപടലങ്ങളും അണുക്കളും ധാരാളം ഉണ്ടാകുന്നു. ഇത് ദിവസങ്ങളോളം കഴുകാതെ ഉപയോഗിക്കുന്നത് ഒഴിവാക്കാവുന്നതാണ്. രണ്ടാഴ്ച കൂടുമ്പോള്‍ എന്തായാലും കഴുകാന്‍ ശ്രദ്ധിക്കണം.
Many household fabrics that are used daily are often overlooked when it comes to proper cleaning, even though washing them regularly is essential for hygiene and health. Kitchen cloths used for wiping surfaces, handling hot utensils, or drying dishes should ideally be washed at least once a week, as they easily collect germs. Bath towels retain moisture, body oil, and dirt, making them a breeding ground for bacteria and mould, so they should be washed after every three uses or every three days. Pet bedding needs weekly cleaning due to fur, dirt, and germs, while bed sheets and pillow covers should be washed frequently as sweat, moisture, and oils can cause bacteria to multiply and lead to health issues. Everyday clothes, especially undergarments, must be washed after each use and dried properly in sunlight. Blankets, which are used regularly—especially during colder months—accumulate dust and germs and should be washed at least once every two weeks to maintain cleanliness and prevent illness.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."