നാലുദിവസം പിന്നിട്ടു; കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും ചാടിപ്പോയ ദൃശ്യ വധക്കേസ് പ്രതിയെ കണ്ടെത്താനായില്ല
കോഴിക്കോട്: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ നിന്നും ചാടിപ്പോയ ദൃശ്യ വധക്കേസ് പ്രതിയെ നാലുദിവസം കഴിഞ്ഞിട്ടും കണ്ടെത്താൻ സാധിച്ചില്ല. പ്രതി സംസ്ഥാനം വിട്ടിട്ടില്ലെന്ന നിഗമനത്തിലാണ് പോലീസ്. പുറത്തു നിന്നും ഇയാൾക്ക് സഹായമൊന്നും കിട്ടിയിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. സിസിടിവി ദൃശ്യങ്ങളിലും പ്രതിയെ കണ്ടെത്താനായിട്ടില്ല. പ്രതിക്കായി കഴിഞ്ഞ ദിവസം ലുക് ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു.
സ്വദേശമായ പെരിന്തൽമണ്ണയിലോ, ബന്ധുക്കളുടെ അടുത്തോ പ്രതി എത്തിയിട്ടില്ലെന്നാണ് വിവരം. റെയിൽവേ സ്റ്റേഷനുകളും ,ബസ് സ്റ്റാൻറുകളും കേന്ദ്രീകരിച്ച് പരിശോധന തുടരുകയാണ്.
ഇത് രണ്ടാം തവണയാണ് വിനീഷ് രക്ഷപ്പെടുന്നത്. തിങ്കളാഴ്ച രാത്രി പതിനൊന്നു മണിയോടെ ശുചിമുറിയുടെ ചുമര് തുരന്നാണ് പ്രതി രക്ഷപ്പെട്ടത്. കണ്ണൂർ സെൻട്രൽ ജയിലിൽ വിചാരണ തടവുകാരനായി കഴിഞ്ഞിരുന്ന വിനീഷിനെ മാനസിക പ്രശ്നങ്ങളെ തുടർന്ന് ഡിസംബർ പത്തിനാണ് കുതിരവട്ടത്ത് എത്തിച്ചത്.
the accused in a murder case who escaped from the kuthiravattam mental health centre has not been found even after four days.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."