കോഫി പ്രിയരെല്ലാം എഗ് കോഫി കുടിച്ചിട്ടുണ്ടോ..? ഇതൊരു പ്രാവശ്യം കുടിച്ചാല്‍ മതി, പിന്നെ അഡിക്റ്റാവും
കാപ്പി കുടിക്കാന്‍ ഇഷ്ടമില്ലാത്തവര്‍ ഇന്നത്തെ കാലത്ത് കുറവാണ്. ദിവസം മുഴുവന്‍ ഊര്‍ജത്തോടെയും ഉന്‍മേഷത്തോടെയും ഇരിക്കാന്‍ സഹായിക്കുന്ന ഒന്നാണ് കാപ്പി. എന്നാല്‍ കോഫിയില്‍ മുട്ട ചേര്‍ത്ത് നിങ്ങള്‍ കുടിച്ചിട്ടുണ്ടോ? സ്വീഡിഷ് എഗ് കോഫി അതായത് മുട്ട ചേര്‍ത്ത് ഉണ്ടാക്കുന്ന കോഫി.
കട്ടന്‍ കാപ്പി കുടിക്കാനിഷ്ടമുള്ളവര്‍ കൂടുതല്‍ ഉണ്ട്. പലരും പല തരത്തിലാണ് കാപ്പി കുടിക്കുക. ചിലര്‍ പാല്‍ ചേര്‍ത്ത് കുടിക്കുന്നു മറ്റു ചിലര്‍ മധുരം ഒഴിവാക്കി കാപ്പി ഉണ്ടാക്കി കുടിക്കുന്നു. അങ്ങനെ കാപ്പിയില്‍ വറൈറ്റികള്‍ ഉണ്ടാവുന്നു.
ഇനി മുട്ട ചേര്‍ത്തും കാപ്പി കുടിക്കാം.

കാപ്പിയില്‍ മുട്ട
കാപ്പിയില്‍ മുട്ട ചേര്‍ക്കുന്നതിനെ കുറിച്ചു കേട്ടിട്ടുണ്ടോ? സ്വാദിഷ്ടവും ആരോഗ്യകരവുമായ സ്വീഡിഷ് എഗ് കോഫി കുടിച്ചാല്‍ ഈ സംശയം തീരുന്നതാണ്. അതുകൊണ്ട് തന്നെ ഇങ്ങനെയൊരു കോഫി ഉണ്ടാക്കി നോക്കൂ...
സ്വീഡിഷ് എഗ് കോഫി
സ്വീഡിഷ് എഗ് കോഫ് ആരുടെയും പരീക്ഷണമല്ല. സ്വീഡനിലുള്ളവര്‍ നൂറ്റാണ്ടുകളായി ആസ്വദിച്ച് വരുന്നതാണ് ഈ കാപ്പി. ഇതിന് ലോകമെങും ആരാധകരുമുണ്ട്.
സ്വീഡിഷ് എഗ് കോഫിക്ക് സാധാരണ കാപ്പിയുടെ കടുപ്പം ഉണ്ടാകില്ല. അസിഡിറ്റി കുറയ്്ക്കാനും എഗ് കോഫി സൂപ്പറാണ് .
പോഷകസമ്പന്നം
മുട്ടയിലെ പ്രോട്ടീനും ആരോഗ്യകരമായ കൊഴുപ്പുമെല്ലാം ബി12, ഡി പോലുള്ള വൈറ്റമിനുകളും ഈ കാപ്പി നല്‍കുന്നതായി ആരോഗ്യ വിദഗ്ധര്‍ പറയുന്നുണ്ട്

പ്രീ വര്‍ക്ക് ഔട്ട് ഡ്രിങ്ക്
കൂടാതെ വിശപ്പ് നിയന്ത്രിക്കാനും ശരീരത്തിന് ഊര്‍ജം നല്‍കാനും ഇതു സഹായിക്കുന്നതാണ്. ഇതൊരു നല്ലൊരു പ്രീ വര്‍ക്ക് ഔട്ട് ഡ്രിങ്കാണ്.
കലോറി
സാധാരണ കാപ്പിയേക്കാള്‍ കലോറി കൂടുതലായതിനാല്‍ തന്നെ ഈ സ്വീഡിഷ് എഗ് കോഫി മിതമായ തോതില്‍ മാത്രമേ കുടിക്കാവൂ എന്നും ഡയറ്റീഷ്യന്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു.
എന്നാല്‍ ഗര്‍ഭിണികള്‍, കുട്ടികള്‍, പ്രതിരോധ ശേഷി കുറഞ്ഞവര്‍ തുടങ്ങിയവര്‍ ഈ കാപ്പി കുടിക്കുന്നത് ഒഴിവാക്കണം
സാല്‍മോണല്ല
മുട്ട ശരിയായി പാകം ചെയ്യപ്പെടുന്നില്ല എന്നതിനാല്‍ സാല്‍മോണെല്ല അണുബാധയുടെ സാധ്യത കൂടുതലാണ്. മുട്ട അലര്‍ജിയുള്ളവരും ഈ കോഫി ഒഴിവാക്കുന്നതാണ് നല്ലത്
Coffee lovers today are rarely few, as coffee provides energy and alertness throughout the day. But have you ever tried coffee with egg? Swedish Egg Coffee, made by adding egg to coffee, offers a smooth, flavorful, and nutritious alternative to regular coffee.Unlike regular coffee, Swedish Egg Coffee is less acidic and milder, making it easy on the stomach. It has been enjoyed in Sweden for centuries and has fans worldwide. Nutritional Benefits- The egg adds protein, healthy fats, and vitamins like B12 and D, making the coffee nutritious and energizing. It can also help control appetite, making it suitable as a pre-workout drink. -Cautions-Because it contains egg, Swedish Egg Coffee is higher in calories than regular coffee and should be consumed in moderation. Pregnant women, children, immunocompromised individuals, and those allergic to eggs should avoid it due to the risk of Salmonella if the egg is not properly cooked.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."