ഭക്ഷണം കരിഞ്ഞ് അടിക്കു പിടിച്ചോ..? ടെന്‍ഷന്‍ വേണ്ട, പുകച്ചുവ ഒഴിവാക്കാന്‍ ഈ പൊടിക്കൈകള്‍ പ്രയോഗിച്ചാല്‍ മതി
ഭക്ഷണം ഉണ്ടാക്കുമ്പോള്‍ സാധാരണയായി സംഭവിക്കുന്ന ഒരു അബദ്ധമാണ് ഭക്ഷണം പാത്രത്തിന്റെ അടിയില്‍ അല്ലെങ്കില്‍ കരിഞ്ഞു പിടിക്കുക എന്നത്. മിക്കവാറും അവസരങ്ങളില്‍ ഇങ്ങനെ അടിയില്‍ പിടിച്ച ഭക്ഷണം കരിഞ്ഞു പോയാല്‍ അതെടുത്ത് അപ്പാടെ ഒഴിവാക്കുകയാവും പതിവ്. ഭക്ഷണത്തിന് പുകച്ചുവ ഉള്ളതു കൊണ്ട് തന്നെ അവ കഴിക്കാന്‍ ബുദ്ധിമുട്ടായിരിക്കും.
എന്നാല്‍ കരിഞ്ഞ ഭാഗം നീക്കിയ ശേഷം ബാക്കിയുള്ള ഭക്ഷണത്തിന്റെ പുകച്ചുവ ഒഴിവാക്കി, ഇത് കൂടുതല്‍ രുചികരമാക്കാന്‍ ചില സിംപിള്‍ ടിപ്‌സ് ഉണ്ട്. എന്തൊക്കെയാണെന്നു നോക്കാം
കരിഞ്ഞു പിടിച്ച ഭാഗം നീക്കി, കറിയില്‍ അല്‍പം സവാളയും തക്കാളിയും കൂടെ വഴറ്റി ചേര്‍ക്കുക. ഇത് പുകച്ചുവ കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.
തേങ്ങാപ്പാല്‍ ചേര്‍ത്ത കറിയാണെങ്കില്‍ അതിലേക്ക് കുറച്ചുകൂടി തേങ്ങപ്പാല്‍ ചേര്‍ത്തു കൊടുക്കാം. ഇത് കറി രുചികരമാക്കാന്‍ സഹായിക്കുന്നതാണ്.
ബിരിയാണിയാണി അല്ലെങ്കില്‍ ഗീ റൈസ് പോലുള്ളവയാണ് കരിഞ്ഞു പിടിച്ചിരിക്കുന്നതെങ്കില്‍, കരിഞ്ഞ ഭാഗം നീക്കിയ ശേഷം മുകള്‍ ഭാഗത്തെ ബിരിയാണിയിലേക്ക് ഒരു കഷണം ബ്രെഡ് അല്ലെങ്കില്‍ രണ്ടായിട്ട് മുറിച്ച ഒരു കഷണം സവാളയോ വച്ച് 10 മിനിറ്റ് അടച്ചുവക്കുക.

ഇങ്ങനെ ചെയ്യുമ്പോള്‍ പുകച്ചുവ വലിച്ചെടുക്കാന്‍ ഇവയ്ക്ക് സാധിക്കും. ശേഷം കുറച്ച് ബേ ലീഫ് ചേര്‍ത്തു നന്നായിട്ട് സ്റ്റീം ചെയ്യുകയാണെങ്കില്‍ കരിഞ്ഞ മണവും ചുവയും കുറച്ചു കൂടി കുറയും.
ചിക്കനോ ബീഫ് പോലെയുള്ള ഇറച്ചിയാണ് അടിയില്‍ പിടിച്ചതെങ്കില്‍ അടിയില്‍ പിടിച്ച ഭാഗം നീക്കിയ ശേഷം ഒരു കഷണം ബട്ടറോ അല്ലെങ്കില്‍ ഒരു മുറി നാരങ്ങനീരോ പിഴിഞ്ഞൊഴിക്കാവുന്നതാണ്. വിളമ്പി കൊടുക്കുമ്പോള്‍ ഇതിനോടൊപ്പം ഗാര്‍ലിക് ഡിപ്പോ അല്ലെങ്കില്‍ സോസോ ചേര്‍ത്ത് കൊടുക്കാവുന്നതാണ്.
യോഗര്‍ട്ട് അല്ലെങ്കില്‍ ക്രീമോ ചേര്‍ത്തുള്ള കറികളാണ് അടിയില്‍ പിടിച്ചതെങ്കില്‍ ഇതുപോലെ തന്നെ അടിയില്‍ പിടിക്കാത്ത ഭാഗം നീക്കിയ ശേഷം കുറച്ചു കൂടി യോഗര്‍ട്ടും അല്ലെങ്കില്‍ കുറച്ചു കൂടി ക്രീമും ചേര്‍ത്ത് നന്നായി ഒന്നു മിക്‌സ് ചെയ്യാവുന്നതാണ്.
ഇതൊന്നുമല്ലെങ്കില്‍ ഒരു ഉരുളക്കിഴങ്ങിന്റെ കഷണം കറിയിലിട്ട് വച്ചാല്‍ ആ ഉരുളക്കിഴങ്ങ് കഷണം പുകച്ചുവ മുഴുവനും വലിച്ചെടുക്കുകയും കറിക്ക് പഴയ രുചി തിരിച്ചു കിട്ടുകയും ചെയ്യുന്നതാണ്. കറി വിളമ്പുന്നതിനു മുന്‍പ് ഈ കിഴങ്ങ് കഷണം എടുത്ത് മാറ്റിയാല്‍ മതിയാകും.
മീന്‍ കറിയാണ് കരിഞ്ഞു പിടിച്ചതെങ്കില്‍ തേങ്ങയുടെ ഒന്നാം പാല്‍ കുറച്ച് കട്ടിയില്‍ ചേര്‍ക്കുക. മുളകിട്ട മീന്‍കറിയാണെങ്കില്‍ പുളി വെള്ളം കുറച്ച് കൂടി ചേര്‍ക്കുക അല്ലെങ്കില്‍ രണ്ട് തക്കാളി കഷണം ഇട്ട് 5-7 മിനിറ്റ് അടച്ച് വേവിക്കുക.
Burning food at the bottom of the vessel is a common cooking mistake, and it often leaves an unpleasant smoky smell and taste. However, after carefully removing the burnt portion, the remaining food can still be saved using a few simple tricks. Adding sautéed onions and tomatoes can reduce the smoky flavor, while extra coconut milk works well for coconut-based curries. For biryani or ghee rice, placing a piece of bread or a halved onion on top and covering the pot for a few minutes helps absorb the burnt smell. Bay leaves and steaming further improve aroma. In meat dishes, adding butter or lemon juice can enhance flavor, while yogurt or cream helps restore taste in creamy gravies. A piece of potato can absorb excess burnt odor and should be removed before serving. For fish curry, adding thick coconut milk or extra tamarind water and tomatoes helps balance the flavor and reduce the burnt smell.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."