HOME
DETAILS

മത്സരപരീക്ഷയ്ക്ക് ഒരുങ്ങുന്നവർക്ക് മാസം 1000 രൂപ; കണക്‌ട് ടു വർക്കിന് അപേക്ഷിക്കാം

  
Web Desk
January 02, 2026 | 12:57 PM

monthly rupees thousand assistance for competitive exam aspirants apply now under connect to work scheme in kerala

തിരുവനന്തപുരം: മത്സരപരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്കും നൈപുണ്യ പരിശീലനം (Skill Training) നടത്തുന്നവർക്കും കൈത്താങ്ങുമായി സംസ്ഥാന സർക്കാർ. 'മുഖ്യമന്ത്രിയുടെ കണക്‌ട് ടു വർക്ക്' പദ്ധതി പ്രകാരം പ്രതിമാസം 1,000 രൂപ വീതം സാമ്പത്തിക സഹായം നൽകുന്നതിലേക്ക് അപേക്ഷ ക്ഷണിച്ചു.

ആർക്കൊക്കെ അപേക്ഷിക്കാം?

18 വയസ്സ് പൂർത്തിയായവർക്കും 30 വയസ്സ് കവിയാത്തവർക്കും അപേക്ഷിക്കാം. കുടുംബത്തിന്റെ വാർഷിക വരുമാനം ഒരു ലക്ഷം രൂപയിൽ താഴെയായിരിക്കണം. അപേക്ഷ സമർപ്പിക്കുന്നവർ കേരളത്തിൽ സ്ഥിരതാമസക്കാരായിരിക്കണം.

യുപിഎസ് സി, പിഎസ്‌സി, ബാങ്ക്, റെയിൽവേ, ഡിഫൻസ് തുടങ്ങിയ മത്സരപരീക്ഷകൾക്ക് അപേക്ഷ നൽകി തയ്യാറെടുക്കുന്നവർക്കും, അംഗീകൃത സ്ഥാപനങ്ങളിൽ നൈപുണ്യ പരിശീലനം നടത്തുന്നവർക്കും അപേക്ഷ നൽകാം.

ഒരാൾക്ക് പരമാവധി 12 മാസത്തേക്ക് മാത്രമേ ഈ ആനുകൂല്യം ലഭിക്കൂ. സാമൂഹിക ക്ഷേമ പെൻഷനുകൾ, സർവീസ് പെൻഷൻ, ഇപിഎഫ് പെൻഷൻ എന്നിവ ലഭിക്കുന്നവർക്ക് അപേക്ഷിക്കാൻ കഴിയില്ല. കൂടാതെ മറ്റ് സർക്കാർ സ്കോളർഷിപ്പുകൾ ലഭിക്കുന്നവരെയും പദ്ധതിയിൽ ഉൾപ്പെടുത്തില്ല. JEE, NEET, SET, NET തുടങ്ങിയ പ്രവേശന പരീക്ഷകൾക്ക് തയ്യാറെടുക്കുന്നവർക്ക് ഈ ആനുകൂല്യം ലഭിക്കില്ല.

എങ്ങനെ അപേക്ഷിക്കണം?

താൽപ്പര്യമുള്ളവർ eemployment.kerala.gov.in എന്ന പോർട്ടൽ വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. അപേക്ഷ ലഭിക്കുന്ന മുൻഗണനാ ക്രമത്തിലായിരിക്കും സാമ്പത്തിക സഹായം അനുവദിക്കുക.

അപേക്ഷയ്‌ക്കൊപ്പം സമർപ്പിക്കേണ്ട രേഖകൾ

1. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ.
2. തിരിച്ചറിയൽ രേഖ (വോട്ടർ ഐഡി/പാസ്‌പോർട്ട്/ലൈസൻസ്).
3. വരുമാന സർട്ടിഫിക്കറ്റ്.
4. ബാങ്ക് പാസ് ബുക്കിന്റെ പകർപ്പ്.
5. പരിശീലന സ്ഥാപനത്തിൽ നിന്നുള്ള സർട്ടിഫിക്കറ്റ് അല്ലെങ്കിൽ പരീക്ഷയ്ക്ക് അപേക്ഷിച്ചതിന്റെ രേഖ.

 

 

connect to work scheme offers monthly rupees thousand support for competitive exam aspirants helping with preparation expenses application process eligibility details benefits aim to empower job seekers improve skills reduce financial burden and encourage sustained study across kerala statewide program

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഉറങ്ങിക്കിടക്കുമ്പോൾ വീട് പുറത്തുനിന്ന് പൂട്ടി തീയിട്ടു; തമിഴ്‌നാട്ടിൽ ഡിഎംകെ പ്രവർത്തകനും ഭാര്യയും വെന്തു മരിച്ചു; രാഷ്ട്രീയ പകപോക്കലെന്ന് സംശയം

National
  •  4 hours ago
No Image

ലൈം​ഗികാതിക്രമത്തിന് ഇരയായ വിദ്യാർഥിനി മരിച്ച നിലയിൽ; പ്രൊഫസറും സഹപാഠികളുമടക്കം 4 പേർക്കെതിരെ കേസ്

National
  •  4 hours ago
No Image

കൊയിലാണ്ടിയിൽ ദേശീയപാത നിർമ്മാണത്തിനിടെ അപകടം: കോൺക്രീറ്റ് സ്ലാബ് തകർന്നു വീണു; ഒഴിവായത് വൻ ദുരന്തം

Kerala
  •  4 hours ago
No Image

മത്സരിക്കാൻ ഈടാക്കുന്ന ഫീസ് ഒഴിവാക്കണം; എഐഎഫ്എഫിന് കത്തയച്ച് 13 ക്ലബുകൾ 

Football
  •  4 hours ago
No Image

ഫോണില്ലെങ്കിൽ പരിഭ്രാന്തിയാണോ? 'നോമോഫോബിയ'യ്ക്കെതിരെ മുന്നറിയിപ്പുമായി യുഎഇയിലെ ഡോക്ടർമാർ

uae
  •  4 hours ago
No Image

ഇൻഡോർ ജലമലിനീകരണം: മരണം ഒമ്പത് ആയി, രോഗബാധിതർ ആയിരത്തിലധികം; കടുത്ത പ്രതിസന്ധിയിൽ ന​ഗരം

National
  •  4 hours ago
No Image

ഇന്ത്യൻ ടീമിൽ നിന്നും അവനെ പുറത്താക്കാൻ നിങ്ങൾക്ക് കഴിയില്ല: ബിസിസിഐയോട് മുൻ താരം

Cricket
  •  4 hours ago
No Image

റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്ക് ഇനി കൂടുതൽ സുരക്ഷ; യുഎഇ സിവിൽ ട്രാൻസാക്ഷൻസ് നിയമം പരിഷ്കരിച്ചു

uae
  •  4 hours ago
No Image

തീ തുപ്പുന്ന എക്‌സ്‌ഹോസ്റ്റുമായി സൂപ്പർ കാർ; ഡ്രൈവർക്ക് പതിനായിരം ദിർഹം പിഴ ചുമത്തി ദുബൈ പൊലിസ്

uae
  •  5 hours ago
No Image

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ ജാമ്യം തേടി എൻ വാസു സുപ്രീംകോടതിയിൽ

Kerala
  •  5 hours ago