HOME
DETAILS

ഒരു നിമിഷത്തെ അശ്രദ്ധ, കണ്മുന്നിൽ അപകടം; നടുക്കുന്ന സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ട് ഷാർജ പൊലിസ് 

  
January 02, 2026 | 5:15 PM

one moment of negligence leads to shocking accident sharjah police release disturbing cctv footage to raise awareness

ഷാർജ: റോഡിലെ ചെറിയൊരു അശ്രദ്ധ പോലും വലിയ ദുരന്തങ്ങൾക്ക് കാരണമാകുമെന്ന് ഓർമ്മിപ്പിച്ച് ഷാർജ പൊലിസ്. അടുത്തിടെ നഗരത്തിലെ ഒരു കവലയിൽ നടന്ന വാഹനാപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവിട്ടാണ് പൊലിസ് ഡ്രൈവർമാർക്ക് കർശന മുന്നറിയിപ്പ് നൽകിയത്. റോഡ് സുരക്ഷാ ബോധവൽക്കരണ കാമ്പെയ്‌നിന്റെ ഭാഗമായാണ് പൊലിസ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഷാർജ പൊലിസ് ഓപ്പറേഷൻസ് സെന്ററിലെ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്. ഒരു സൈഡ് റോഡിൽ നിന്നും പ്രധാന റോഡിലേക്ക് പ്രവേശിക്കാൻ ശ്രമിക്കുകയായിരുന്നു വെളുത്ത എസ്‌യുവി. എന്നാൽ പ്രധാന റോഡിലൂടെ വരുന്ന വാഹനങ്ങൾ ശ്രദ്ധിക്കാതെ പെട്ടെന്ന് മുന്നോട്ട് എടുത്ത കാറിൽ, അമിതവേഗതയിൽ വന്ന മറ്റൊരു സെഡാൻ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. കൃത്യമായ ട്രാഫിക് നിയമങ്ങൾ പാലിക്കാത്തതാണ് അപകടത്തിന് കാരണമായതെന്ന് ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്.

"നിങ്ങളുടെയും മറ്റുള്ളവരുടെയും സുരക്ഷയ്ക്കായി, റോഡിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് ഇരുവശവും പരിശോധിച്ച് ഉറപ്പുവരുത്തുക. റോഡിലെ നിങ്ങളുടെ ഓരോ തീരുമാനവും മറ്റുള്ളവരോടുള്ള ഉത്തരവാദിത്തമാണ്," ഷാർജ പൊലിസ് വ്യക്തമാക്കി.

വാഹനമോടിക്കുന്നവർ ശ്രദ്ധിക്കാൻ

  • സൈഡ് റോഡുകളിൽ നിന്നും പ്രധാന റോഡിലേക്ക് പ്രവേശിക്കുമ്പോൾ 'സ്റ്റോപ്പ്' സൈനുകളിൽ വാഹനം നിർത്തുക.
  • റോഡിൽ മറ്റ് വാഹനങ്ങൾ ഇല്ലെന്ന് ഉറപ്പുവരുത്തിയ ശേഷം മാത്രം മുന്നോട്ട് നീങ്ങുക.
  • ജം​ഗ്ഷനുകളിലും റൗണ്ട് എബൗട്ടുകളിലും അമിതവേഗത ഒഴിവാക്കുക.

എമിറേറ്റിലെ പ്രധാന ഹൈവേകളും പാർപ്പിട മേഖലകളും 24 മണിക്കൂറും സ്മാർട്ട് ക്യാമറകളുടെ നിരീക്ഷണത്തിലാണെന്നും നിയമലംഘകർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പൊലിസ് ഓർമ്മിപ്പിച്ചു. ചെറിയ അപകടങ്ങൾ റിപ്പോർട്ട് ചെയ്യാനും ട്രാഫിക് സേവനങ്ങൾക്കുമായി ഷാർജ പൊലിസ് ആപ്പ് ഉപയോഗിക്കാമെന്നും അധികൃതർ അറിയിച്ചു.

sharjah police shared alarming cctv footage showing how a moment of carelessness can cause serious accidents urging motorists and pedestrians to stay alert follow traffic rules and prioritize safety to prevent tragedies on roads across cities and busy intersections daily.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ച ശേഷം വഞ്ചിച്ചു; യുവാവ് അറസ്റ്റിൽ; യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

Kerala
  •  4 hours ago
No Image

പുതുവത്സരാഘോഷത്തിനിടെ ഭീകരാക്രമണ നീക്കം: നോർത്ത് കരോലിനയിൽ പതിനെട്ടുകാരനെ എഫ്ബിഐ പിടികൂടി

International
  •  4 hours ago
No Image

സൗദി കിരീടാവകാശിയും ഖത്തർ അമീറും തമ്മിൽ ചർച്ച നടത്തി; പരസ്പര സഹകരണം ശക്തിപ്പെടുത്തും

Saudi-arabia
  •  4 hours ago
No Image

ആലത്തൂരിൽ വയോധികയ്ക്ക് നേരെ ക്രൂരമായ ലൈംഗികാതിക്രമം; ബിജെപി പ്രവർത്തകനെതിരെ കേസ്

Kerala
  •  5 hours ago
No Image

ഒൻപതുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കിയ യുവാവ് അറസ്റ്റിൽ; കുട്ടിയെ കൊന്നുകളയുമെന്ന് ഭീഷണി

Kerala
  •  5 hours ago
No Image

പത്ത് വർഷത്തെ കാത്തിരിപ്പിനൊടുവിൽ ലഭിച്ച കണ്മണി; മലിനജലം കവർന്നത് ആറുമാസം പ്രായമുള്ള കുഞ്ഞിന്റെ ജീവൻ; ധനസഹായം നിരസിച്ച് കുടുംബം

National
  •  5 hours ago
No Image

കുവൈത്തിൽ പുതുവത്സരാഘോഷത്തിനിടെ ബന്ധുക്കൾ തമ്മിൽ ഏറ്റുമുട്ടൽ; യുവാവ് കൊല്ലപ്പെട്ടു

latest
  •  5 hours ago
No Image

ലോകത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റനെ തെരഞ്ഞെടുത്ത് ഇന്ത്യൻ ലോകകപ്പ് ഹീറോ

Cricket
  •  5 hours ago
No Image

യുഎഇയിൽ ഇനി എസ്എംഎസ് ഒടിപി ഇല്ല; ജനുവരി 6 മുതൽ പുതിയ നിയമം, ഇടപാടുകൾ ആപ്പ് വഴി മാത്രം

uae
  •  6 hours ago
No Image

ബത്തേരിയിൽ യുവാക്കളെ എംഡിഎംഎയുമായി പിടികൂടിയ സംഭവം; രണ്ട് മാസത്തെ ഒളിവു ജീവിതത്തിന് ശേഷം മുഖ്യപ്രതി പിടിയിൽ

Kerala
  •  6 hours ago