HOME
DETAILS

വെള്ളാപ്പള്ളി മൂന്ന് ലക്ഷം രൂപ തന്നു; പണം വാങ്ങിയെങ്കില്‍ വാങ്ങിയെന്ന് തന്നെ പറയും: ബിനോയ് വിശ്വം

  
January 05, 2026 | 9:54 AM

vellappally-gave-three-lakh-rupees-binoy-viswam-confirms-fund-collection

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയില്‍ എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കാണാന്‍ പോയിരുന്നുവെന്നും അദ്ദേഹം മൂന്ന് ലക്ഷം രൂപ തന്നുവെന്നും ബിനോയ് വിശ്വം. വെള്ളാപ്പള്ളി തന്ന പണത്തിന് കണക്കുണ്ട്. വഴിവിട്ട സഹായം ചെയ്യില്ലെന്ന് പറഞ്ഞാണ് പണം വാങ്ങിയത്. പണം വാങ്ങിയെങ്കില്‍ വാങ്ങിയെന്ന് തന്നെ പറയുമെന്നും അദ്ദേഹം പറഞ്ഞു. 

''ആലപ്പുഴയിലെ വ്യവസായ പ്രമുഖന്‍ എന്നനിലയിലാണ് വെള്ളാപ്പള്ളിയുടെ അടുത്ത് ഫണ്ട് പിരിക്കാന്‍ പോയത്. അദ്ദേഹത്തോട് രാഷ്ട്രീയവും പറഞ്ഞു. അതിനിടയില്‍ വിരോധം ഇല്ലെങ്കില്‍ ചെറിയ സംഭാവനയും വേണമെന്ന് പറഞ്ഞു. 'എത്രയാ വേണ്ടത്' എന്ന് അദ്ദേഹം ചോദിച്ചു. ഇത്രവേണമെന്ന് പറഞ്ഞില്ല. വഴിവിട്ട സഹായം പ്രതീക്ഷിക്കണ്ടയെന്നും പറഞ്ഞു. ആകാവുന്നതുപോലെ ഒരു സംഖ്യയെന്ന് പറഞ്ഞു. 'ഒന്നാണോ' എന്ന് അദ്ദേഹം ചോദിച്ചു. ഒന്നെങ്കില്‍ ഒന്ന് എന്ന് ഞങ്ങള്‍ പറഞ്ഞു. ഒരുവിലപേശലിനും പോയില്ല. അദ്ദേഹം ചിരിച്ചുകൊണ്ട് അകത്തേക്ക് പോയി തിരിച്ചുവന്നു. ഒരുപേപ്പര്‍ പൊതി തന്ന് എത്രയുണ്ടെന്ന് അറിയാമോയെന്ന് ചോദിച്ചു. ഒന്നുമല്ല, രണ്ടുമല്ല മൂന്ന് ലക്ഷമുണ്ടെന്ന് പറഞ്ഞു. സന്തോഷത്തോടെ ഞങ്ങള്‍ മേടിച്ചു. സി.പി.ഐക്കാര്‍ വന്ന് കാശ് വാങ്ങി എന്ന് കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞതായി വാര്‍ത്തകള്‍ കണ്ടു. കാശ് മേടിച്ച് മുങ്ങുന്ന പാര്‍ട്ടിയല്ല സി.പി.ഐ. മേടിച്ചാല്‍ മേടിച്ചെന്ന് പറയും. തെരഞ്ഞെടുപ്പുകാലത്തും സമ്മേളനകാലത്തും സി.പി.ഐ ഫണ്ട് പിരിക്കാറുണ്ട്. അതിന് കൃത്യമായ കണക്കുമുണ്ട്. അതാരും വിഴുങ്ങില്ല. അതിന് പകരമായി തോന്നിവാസം ചെയ്യാറുമില്ല. ഇതാണ് സി.പി.ഐയുടെ ഫണ്ട് പിരിവ്''- ബിനോയ് വിശ്വം പറഞ്ഞു.

വര്‍ഗീയ പരാമര്‍ശങ്ങള്‍ നടത്തിയതിന് വെള്ളാപ്പള്ളിയെ വിമര്‍ശിച്ച ബിനോയ് വിശ്വത്തിനെതിരെ വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തിയിരുന്നു. ബിനോയ് തന്റെ പക്കല്‍ നിന്നും മൂന്നു മാസം മുന്‍പ് പണം വാങ്ങിയിട്ടുണ്ടെന്നാണ് വെള്ളാപ്പള്ളിയുടെ ആരോപണം, 

കമ്യൂണിസ്റ്റുകാര്‍ ജനങ്ങളെ ഭയപ്പെടേണ്ടവരാണ്. അല്ലാതെ ജനത്തെ ഭയപ്പെടുത്തേണ്ടവരല്ല. എസ്.ഐ.ആര്‍ പരമാവധി പേര്‍ക്ക് വോട്ട് നിഷേധിക്കാനാണ് ലക്ഷ്യമിടുന്നത്. ബി.ജെ.പിക്ക് ഉറപ്പില്ലാത്ത വോട്ടുകള്‍ ഒഴിവാക്കുകയാണ് ചെയ്യുന്നത്. വി ഡി സതീശനെതിരായ പുനര്‍ജനി കേസ് അന്വേഷണത്തില്‍ പ്രതിപക്ഷത്തിന് അങ്കലാപ്പുണ്ട്. വി ഡി സതീശനെ ഇതുവരെയും പിന്തുണയ്ക്കാത്തവരും ഇപ്പോള്‍ അദ്ദേഹത്തിനൊപ്പം എത്തി. പേടിയുള്ളവര്‍ എല്ലാവരും ഒപ്പം നിന്നോളൂ എന്ന് പറഞ്ഞ പുരാണ കഥാപാത്രമാണ് ഇപ്പോള്‍ വിഡി സതീശന്‍. എല്‍.ഡി.എഫിന് തെരഞ്ഞെടുപ്പ് സ്റ്റണ്ടിന്റെ ആവശ്യമില്ല. വെള്ളാപ്പള്ളിയുമായി തര്‍ക്കത്തിന് ഇല്ലെന്ന് വ്യക്തമാക്കിയ ബിനോയ് വിശ്വം സി.പി.ഐ നേതാക്കള്‍ ഒറ്റയ്ക്ക് പോയി ആരില്‍ നിന്നും പാര്‍ട്ടി ഫണ്ടിലേക്ക് പണം വാങ്ങാന്‍ പാടില്ലെന്നും പറഞ്ഞു.

 

CPI leader Binoy Viswam has stated that SNDP Yogam General Secretary Vellappally Natesan had given him ₹3 lakh during the Lok Sabha election period and that there is a proper account of the money received. Binoy Viswam said he had no hesitation in admitting that the money was accepted and clarified that it was taken transparently, without expecting or offering any improper favours in return.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബസ് ശരീരത്തിലൂടെ കയറിയിറങ്ങി സ്‌കൂട്ടര്‍ യാത്രികയ്ക്ക് ദാരുണാന്ത്യം

Kerala
  •  20 hours ago
No Image

മുന്‍ കേന്ദ്രമന്ത്രി സുരേഷ് കമാല്‍ഡി അന്തരിച്ചു

National
  •  20 hours ago
No Image

ഇനി ഈസിയായി പാര്‍ക്ക് ചെയ്യാം; കാരവാനുകള്‍, ട്രെയിലറുകള്‍, ഫുഡ് ട്രക്കുകള്‍ എന്നിവയ്ക്കായി 335 പാര്‍ക്കിങ് സ്ഥലങ്ങള്‍; അല്‍റുവയ്യ യാര്‍ഡ് പദ്ധതിയാരംഭിച്ചു

uae
  •  20 hours ago
No Image

എസ്.ഐ.ആര്‍:ഹിയറിങ് നോട്ടിസിലും വ്യക്തതയില്ല, ഹാജരാക്കേണ്ട രേഖകള്‍ കൃത്യമായി പറയുന്നില്ലെന്ന് റിപ്പോര്‍ട്ട്

Kerala
  •  21 hours ago
No Image

രാത്രി വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയ യുവാവിന്റെ മൃതദേഹം കായലില്‍ കണ്ടെത്തി

Kerala
  •  21 hours ago
No Image

UAE Weather updates: അബൂദാബി റോഡുകളിൽ കനത്ത മൂടൽമഞ്ഞ്; ചില എമിറേറ്റുകളിൽ മഴയ്ക്ക് സാധ്യത; ഓറഞ്ച്, മഞ്ഞ അലർട്ടുകൾ

uae
  •  21 hours ago
No Image

ഖത്തർ ജനസംഖ്യ 32 ലക്ഷം പിന്നിട്ടു; 3.2 ശതമാനം വർദ്ധനവ്

qatar
  •  21 hours ago
No Image

സംസ്ഥാനത്ത് കോഴിയിറച്ചിയുടെ വില കുതിച്ചുയരുന്നു; ഉപഭോക്താക്കള്‍ പ്രതിസന്ധിയില്‍

Kerala
  •  21 hours ago
No Image

കേരളത്തെ നടുക്കിയ ആലുവ കൂട്ടക്കൊല നടന്നിട്ട് ഇന്നേക്ക് 25 വര്‍ഷം; ശിക്ഷാകാലാവധി കഴിഞ്ഞ് പുറത്തിറങ്ങി ആന്റണി - ഇനിയും ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍ ബാക്കി

Kerala
  •  a day ago
No Image

ശബരിമല ഡ്യൂട്ടിക്കിടെ പൊലിസ് ഉദ്യോഗസ്ഥന്‍ ഹൃദയാഘാതം മൂലം മരിച്ചു

Kerala
  •  a day ago