HOME
DETAILS

ഉദ്യോഗസ്ഥര്‍ കൂടുതല്‍ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിക്കണം: മന്ത്രി ഇ.ചന്ദ്രശേഖന്‍

  
Web Desk
September 10 2016 | 01:09 AM

%e0%b4%89%e0%b4%a6%e0%b5%8d%e0%b4%af%e0%b5%87%e0%b4%be%e0%b4%97%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%95%e0%b5%82%e0%b4%9f%e0%b5%81%e0%b4%a4%e0%b4%b2%e0%b5%8d%e2%80%8d


മലപ്പുറം:  ഉദ്യോഗസ്ഥര്‍ ജനങ്ങളോടു ബാധ്യസ്ഥപ്പെട്ടവരാണെന്നും കൂടുതല്‍ ഉത്തരവാദിത്തത്തോടെ  പ്രവര്‍ത്തിക്കണമെന്നും റവന്യൂമന്ത്രി ഇ. ചന്ദ്രശഖര്‍ പറഞ്ഞു. സധാരണക്കാരന്റെ ഏല്ലാ  പ്രശ്‌നങ്ങളും നിയമത്തിന്റെ പരിധിയില്‍ നിന്നു പരിഹരിക്കാന്‍  കഴിയണമെന്നില്ല ഇതു വ്യക്തിയെ ബോധ്യപ്പെടുത്തുന്നതില്‍ നാം പരാജയപ്പെടരുതെന്നും മന്ത്രി പറഞ്ഞു. വകുപ്പുകളുടെ വകുപ്പെന്നു വിശേഷിപ്പിക്കുന്ന റവന്യൂവകുപ്പിന്റെ പ്രൗഡി  നിലനിര്‍ത്താന്‍ കഴിയണം. വില്ലേജുകള്‍ മാതൃക സ്ഥാപനങ്ങളായി വളരണം. ഓരോ  ഫയലുകളും ഓരോ ജീവിതമാണെന്നു പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്റെ വാക്കുകള്‍  ഓര്‍മിപ്പിച്ച മന്ത്രി ഫയലുകള്‍ വ്യാഖ്യാനിക്കുമ്പോള്‍ ജനപക്ഷത്തു നിന്നു നിലപാടു സ്വീകരിക്കാന്‍ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു.
    ജില്ലയിലെ റവന്യൂ  മേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളും നിര്‍ദേശങ്ങളും ജില്ലാ കലക്ടര്‍ എ.ഷൈനാമോള്‍  മന്ത്രിയുടെ മുന്നില്‍ അവതരിപ്പിച്ചു. കഴിഞ്ഞ വര്‍ഷം റവന്യൂ പിരിവില്‍ ജില്ല മികച്ച രണ്ടാം  സ്ഥാനം നേടിയതായും ഈ വര്‍ഷം അത് ഒന്നാം സ്ഥാനമാക്കുന്നതിനുള്ള നടപടികള്‍  ജീവനക്കാരുടെ സഹകരണത്തോടെ നടന്നുവരികയാണെന്നും ജില്ലാ കലക്ടര്‍ അറിയിച്ചു.  ജില്ലയിലെ വില്ലേജ് ഓഫിസുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ക്ക് ആവശ്യമായ വികസന  പ്രവര്‍ത്തനങ്ങളും അവതരിപ്പിച്ചു. ഓണത്തിനു മുമ്പായി ജില്ലയില്‍ 50 ഒ.ഡി.എഫ്  പഞ്ചായത്തുകള്‍ ഉണ്ടാകും. നിലവില്‍ 34 ഗ്രാമപഞ്ചായത്തുകള്‍ ഒ.ഡി.എഫ് ആയി  പ്രഖ്യാപിച്ചിട്ടുണ്ട്.
    വില്ലേജുകള്‍ കേന്ദ്രീകരിച്ചു ജനകിയ സഭകള്‍ വേണമെന്നും കെട്ടിക്കിടക്കുന്ന 9000 വാഹനങ്ങള്‍ നിക്കം ചെയ്യുന്നതിനു നടപടികളുണ്ടാകണമെന്ന് ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടു. റീസര്‍വെ, ഫെയര്‍ വാല്യു  വിഷയങ്ങള്‍ തുടങ്ങിയവയും മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി.  
ഡെപ്യൂട്ടി കലക്ടര്‍മാര്‍,  തഹസില്‍ദാര്‍മാര്‍ തുടങ്ങിയവര്‍ തങ്ങളുടെ മേഖലയിലെ പ്രശ്‌നങ്ങള്‍ മന്ത്രിയുടെ മുന്നില്‍  അവതരിപ്പിച്ചു. യോഗത്തില്‍ എ.ഡി.എം. പി.സെയ്ദലി, ഡെപ്യൂട്ടി കലക്ടര്‍മാരായ ഡോ.  ജെ.ഒ. അരുണ്‍, വി. രാമചന്ദ്രന്‍, പി.എന്‍. പുരുഷോത്തമന്‍, കെ.സി. മോഹനന്‍, എ.  നിര്‍മലകുമാരി, സി. അബ്ദുള്‍ റഷീദ് ,തഹസില്‍ദാര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ

Kerala
  •  20 minutes ago
No Image

ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ

Cricket
  •  24 minutes ago
No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  an hour ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  an hour ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  2 hours ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  2 hours ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  3 hours ago
No Image

നിപ വൈറസ്: കേരളത്തിൽ 425 പേർ സമ്പർക്കപ്പട്ടികയിൽ, 5 പേർ ഐസിയുവിൽ, ജാഗ്രത തുടരുന്നു

Kerala
  •  3 hours ago
No Image

രാഷ്ട്രീയ പാർട്ടി സംഭാവനകൾക്ക് ആദായനികുതി നോട്ടീസ്; എന്തുചെയ്യണമെന്ന് പറ‍ഞ്ഞ് ആദായനികുതി വകുപ്പ്

National
  •  3 hours ago
No Image

ടെസ്റ്റിൽ സെവാഗിനെയും കടത്തിവെട്ടി വീണ്ടും റെക്കോർഡ്; രാഹുലിന്റെ വേട്ട തുടരുന്നു

Cricket
  •  3 hours ago