ബാറിൽ ഗ്ലാസുകൾ എറിഞ്ഞുപൊട്ടിച്ചു; ചോദ്യം ചെയ്തയാളെ ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ചു: മൂന്നുപേർ പിടിയിൽ
തൃശൂർ: മദ്യലഹരിയിൽ ബാറിനുള്ളിൽ അക്രമാസക്തരാകുകയും ഇത് തടയാൻ ശ്രമിച്ചയാളെ മാരകമായി മർദിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത മൂന്നു യുവാക്കളെ പൊലിസ് അറസ്റ്റ് ചെയ്തു. കാട്ടൂർ അശോക ബാറിലായിരുന്നു നാടകീയ സംഭവങ്ങൾ അരങ്ങേറിയത്.
സംഭവം ഇങ്ങനെ
ബാറിനുള്ളിലിരുന്ന് മദ്യപിക്കുന്നതിനിടെ പ്രതികൾ ഗ്ലാസുകൾ തറയിലെറിഞ്ഞ് പൊട്ടിക്കുകയും ബഹളമുണ്ടാക്കുകയും ചെയ്തു. ഇത് അവിടെയുണ്ടായിരുന്ന ബിജുമോൻ ചോദ്യം ചെയ്തതാണ് പ്രതികളെ പ്രകോപിപ്പിച്ചത്. ബിജുമോനെ തടഞ്ഞുനിർത്തി അസഭ്യം പറയുകയും കൈവശമുണ്ടായിരുന്ന ബിയർ കുപ്പി കൊണ്ട് തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു.സംഭവത്തിൽ കൃഷ്ണകുമാർ (37),ബബീഷ് (43), ജയേഷ് (35) എന്നിവരെ തൃശ്ശൂർ റൂറൽ ജില്ലാ പോലൊസ് മേധാവി ബി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടി.
അറസ്റ്റിലായവരിൽ ബബീഷ് എന്നയാൾ സ്ഥിരം കുറ്റവാളിയാണെന്ന് പോലീസ് അറിയിച്ചു. ഇയാൾക്കെതിരെ കാട്ടൂർ സ്റ്റേഷനിൽ മാത്രം നിരവധി കേസുകളുണ്ട്.3 വധശ്രമക്കേസുകൾ,സ്ത്രീയെ ക്രൂരതയ്ക്ക് വിധേയയാക്കിയ കേസ്,ലഹരി ഉപയോഗിച്ച് പൊതുജനങ്ങളെ ശല്യം ചെയ്തതിന് 3 കേസുകൾ,അപകടകരമായ രീതിയിൽ വാഹനമോടിച്ച് ഒരാൾക്ക് ഗുരുതര പരിക്കേൽപ്പിച്ച കേസ്,മറ്റ് അഞ്ച് ക്രിമിനൽ കേസുകൾ ഉൾപ്പെടെ ആകെ 13 കേസുകളാണ് ഇയാൾക്കെതിരെയുള്ളത്കാട്ടൂർ എസ്.ഐ സബീഷ്, ജി.എസ്.ഐ സുധീർ, സി.പി.ഒമാരായ സിജു, ഫെബിൻ, സുനിൽ അനന്തരാജ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."