മെസി യൂറോപ്പിലേക്ക് മടങ്ങിയെത്തുന്നു? ഇതിഹാസത്തെ നോട്ടമിട്ട് വമ്പന്മാർ
ലണ്ടൻ: അർജന്റൈൻ സൂപ്പർതാരം ലയണൽ മെസി ഇംഗ്ലിഷ് പ്രീമിയർ ലീഗിലേക്കെത്തുമെന്ന് അഭ്യൂഹങ്ങൾ. താരത്തെ ഹ്രസ്വകാല വായ്പാ കരാറിൽ ക്ലബിലെത്തിക്കാൻ ശ്രമിക്കുന്നത് ലിവർപൂളാണ്. നിലവിൽ മെസി കളിക്കുന്ന അമേരിക്കൻ മേജർ ലീഗ് സോക്കർ സീസൺ സമാപിച്ചിരിക്കുകയാണ്. ലോകകപ്പ് മത്സരങ്ങൾക്ക് ആരംഭിക്കാൻ ഇനിയും മാസങ്ങൾ ബാക്കിയുണ്ട്.
ഈ കാലയളവിൽ ലിവർപൂളിനായി മെസിയെ കളിപ്പിക്കാനാണ് നീക്കം. ഇ.പി.എല്ലിൽ ജനുവരി ട്രാൻസ്ഫർ വിൻഡോ ആരംഭിച്ചതിന് പിന്നാലെയാണ് മെസി എത്തുമെന്ന റിപ്പോർട്ടുകൾ ശക്തമായത്.
ബാഴ്‌സലോണ, പി.എസ്.ജി എന്നീ ക്ലബുകളിൽ കളിച്ച ശേഷമാണ് മെസി എം.എൽ.എസിൽ കളിക്കാനെത്തിയത്. നാല് ആഴ്ച്ച മുതൽ അഞ്ച് ആഴ്ച്ച വരെയുള്ള കരാറിൽ താരത്തെ കളിപ്പിക്കാനാണ് ലിവർപൂളിന്റെ ശ്രമം. ഫെബ്രുവരിയിൽ മാത്രമേ ഇനി എം.എൽ.എസിന്റെ പുതിയ സീസൺ ആരംഭിക്കൂ. ദീർഘകാലം കളിക്കാതെയിരിക്കുന്നത് ലോകകപ്പ് ടീമിലേക്കുള്ള സാധ്യത ബാധിക്കാൻ ഇടയുണ്ട്. അതിനാൽ താരം ലിവർപൂളിനായി കളിക്കാൻ സാധ്യതയുണ്ട്.
ബെക്കാം റൂൾ എന്നറിയപ്പെടുന്ന ഇടക്കാല തന്ത്രമാണ് മെസിയുടെ നീക്കത്തിലും പിന്തുടരുന്നത്. മുമ്പ് ഡേവിഡ് ബെക്കാം ഇത്തരമൊരു ഇടവേളയിൽ മറ്റ് ക്ലബുകൾക്കായി കളിച്ചിരുന്നു.
Argentine superstar Lionel Messi is reportedly set to join the English Premier League. Liverpool are reportedly keen to bring the player to the club on a short-term loan deal. The American Major League Soccer season, where Messi currently plays, has come to an end.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."