HOME
DETAILS

ഹദീസ്; വ്യാജനിര്‍മിതികളും, നിഷേധപ്രവണതകളും

  
ഡോ. കെ. സെയ്താലി ഫൈസി
January 07, 2026 | 4:54 PM

fabricated haditsh history and preservation methods

ഹദീസ് ക്രോഡീകരണത്തിന്റെ ചരിത്രഘട്ടങ്ങള്‍ (2)

വ്യാജഹദീസുകള്‍ അഥവാ 'അല്‍ഹദീസുല്‍ മൗളൂഅ്' എന്നു പറയുന്നത് സ്വതാല്പര്യ പ്രകാരം കെട്ടിച്ചമയ്ച്ചുണ്ടാക്കുകയും തോന്നിയതുപോലെ ഉപേക്ഷ വരുത്തുകയും ചെയ്യുന്നതിനാണ്. സ്വഹീഹായ ഹദീസിലെ ഒരു പദം സ്വാര്‍ത്ഥതാപൂര്‍വ്വം വിട്ടുകളയുകയോ സ്വന്തം താല്പര്യസംരക്ഷണത്തിനായി ഏതെങ്കിലും പദം കൂട്ടിച്ചേര്‍ക്കുകയോ, നബി(സ) പറഞ്ഞുവെന്ന് വ്യാജമായി ആരോപിക്കുകയോ ചെയ്യുന്നവയാണ് വ്യാജഹദീസുകളുടെ പരിധിയില്‍ വരുന്നത്. സ്വഹാബികള്‍ ആരുംതന്നെ അത്തരം പ്രവണതകള്‍ക്ക് മുതിരുകയില്ലെന്ന് നമുക്കുറപ്പാണ്. ദൈവഭയവും, അളവറ്റ പ്രവാചകസ്‌നേഹവും ഇസ്‌ലാമിക നിയമവിധികളും പ്രയോഗങ്ങളും നബിതിരുമേനി പഠിപ്പിച്ചതപ്പടി വ്യത്യാസങ്ങളില്ലാതെ തനത്ഭാവത്തില്‍ പുലര്‍ത്തുവാനും ആത്മാര്‍ത്ഥമായി ആഗ്രഹിക്കുയും പ്രവര്‍ത്തിക്കുകയും ചെയ്തവരായിരുന്നു അവര്‍.
കള്ളപ്രവാചകന്‍മാരും വിശ്വാസപരിത്യാഗികളും സകാത്ത് നിഷേധികളും ഒക്കെ രംഗപ്രവേശം ചെയ്തപ്പോള്‍ വ്യാജഹദീസുകള്‍ നിര്‍മിച്ചുപയോഗിച്ച് തങ്ങളുടെ നിലപാടു ശരിയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ പരിശ്രമിച്ചിട്ടില്ല എന്നതില്‍ നിന്നുതന്നെ അവര്‍ക്കൊന്നും ആ രീതി വശമുണ്ടായിരുന്നില്ലെന്ന് മനസ്സിലാക്കാം.

വ്യാജഹദീസുകള്‍ പ്രചരിച്ചു തുടങ്ങിയത് ഹിജ്‌റ 40-നു ശേഷമാണെന്നാണ് പണ്ഡിതമതം. ഇസ്‌ലാമികസമൂഹത്തില്‍ ഭിന്നതകളും പക്ഷപാതിത്വങ്ങളും തലപൊക്കിയതോടെയാണ് വ്യാജഹദീസുകളും വ്യാപകമായത്. മുസ്‌ലിംങ്ങള്‍ക്കിടയില്‍ കുഴപ്പങ്ങളുണ്ടാക്കാന്‍ കച്ചകെട്ടിയിറങ്ങിയ കുപ്രസിദ്ധ യഹൂദനേതാവ് അബ്ദുല്ലാഹിബ്‌നു സബഅിന്റെ കുടിലപ്രവര്‍ത്തനങ്ങളിലൂടെയാണ് ആദ്യമായി വ്യാജഹദീസുകള്‍ ഉണ്ടായതെന്നു കരുതപ്പെടുന്നു. എന്നാല്‍ ഉസ്മാന്‍ (റ)വിന്റെ ഖിലാഫത്തിന്റെ അവസാനമായപ്പോഴേക്കും വ്യാജഹദീസുകള്‍ നന്നായി പ്രചരിച്ചു തുടങ്ങിയിരുന്നുവെന്ന് ചില പണ്ഡിതന്‍മാര്‍ പറയുന്നു. കക്ഷിത്വതാല്പര്യം മുന്‍നിര്‍ത്തി ആദ്യമായി വ്യാജഹദീസുകളെ ഉപയോഗിക്കാന്‍ ആരംഭിച്ചത് ശിയാക്കളായിരുന്നു. അലി(റ)വിനെഉയര്‍ത്തിക്കാട്ടി മറ്റു സ്വഹാബികളെ ഇടിച്ചുതാഴ്ത്താനായിരുന്നു അവരിതുവഴി ശ്രമിച്ചത്. അതുപോലെ ഖവാരിജ്, മുഅ്തസില തുടങ്ങിയ പിഴച്ചവിഭാഗക്കാരും തങ്ങളുടെ തെറ്റായ നിലപാടുകളെ ന്യായീകരിക്കുവാന്‍ വ്യാജഹദീസുകള്‍ കെട്ടിച്ചമയ്ക്കുകയുണ്ടായി. ഇസ്‌ലാമിനെദീനെന്ന നിലയിലും രാഷ്ടമെന്ന നിലയിലും അവജ്ഞതയോടെ വീക്ഷിച്ചിരുന്ന സിന്‍ദീഖുകളും വ്യാജഹദീസുകളുടെ നിര്‍മാണത്തില്‍ പിറകിലായിരുന്നില്ല. ഹലാലിനെഹറാമാക്കുകയും ഹറാമിനെഹലാലാക്കുകയും ചെയ്തുകൊണ്ട് ഇസ്‌ലാമിന്റെ തായ്‌വേരറുക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. ജനമനസ്സുകളില്‍ ഇസ്‌ലാമികവിശ്വാസാചാരങ്ങളിലും ദര്‍ശനങ്ങളിലും സംശയങ്ങളുണ്ടാക്കാന്‍ അവര്‍ ശ്രമിച്ചു.
വ്യാജഹദീസുകള്‍ നിര്‍മിക്കുവാനും പ്രചരിപ്പിക്കുവാനും തത്പരകക്ഷികളെ പ്രേരിപ്പിച്ചതിന് പ്രത്യേകകാരണങ്ങളുണ്ട്. രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങളായിരുന്നു അവയില്‍ പ്രധാനമായ ഒന്ന്. ശിആ, ഖവാരിജ്, റാഫിള് മുതലായ അവാന്തരവിഭാഗങ്ങള്‍ വ്യാജഹദീസുകളുമായി ഇറങ്ങിത്തിരിച്ചത് ഇക്കാരണത്താലായിരുന്നു. വര്‍ഗം, ഗോത്രം, ഭാഷ, ദേശം, ഇമാം എന്നീ പക്ഷപാതിത്തങ്ങളുടെ അടിസ്ഥാനത്തില്‍ തങ്ങളുടെ നിലപാടുകള്‍ ന്യായീകരിക്കുവാനും, രാജാക്കന്‍മാരെ സ്വാധീനിച്ച് ചില ഭൗതികതാല്പര്യങ്ങള്‍ നേടിയെടുക്കാനും അടിസ്ഥാനമില്ലാത്ത സാരോപദേശകഥകള്‍ക്കുവേണ്ടിയും കര്‍മശാസ്ത്രഭിന്നതകളുടെ പേരില്‍ തങ്ങളുടെ ചിന്താധാരകളെ ശക്തിപ്പെടുത്തുവാനും നന്‍മ ഉദ്ദേശിച്ചുകൊണ്ടാണെങ്കിലും ദീനിനെക്കുറിച്ചുള്ള അജ്ഞതകൊണ്ടുമെല്ലാം വ്യാജഹദീസുകള്‍ വ്യാപകമായി ഉപയോഗിക്കപ്പെടുകയുണ്ടായി.

വ്യാജഹദീസുകള്‍ പ്രചരിപ്പിച്ചുകൊണ്ട് ഹദീസിനെവികലമാക്കുവാനും നബിവചനങ്ങളില്‍ മായം ചേര്‍ക്കാനും ഇസ്‌ലാമിന്റെ ശത്രുക്കള്‍ തയ്യാറായപ്പോള്‍ ഹദീസുകള്‍ സത്യസന്ധമായി നിലനിര്‍ത്തുവാനും അതിന്റെ അനിവാര്യതയെ സംരക്ഷിക്കുവാനും പൂര്‍വ്വസൂരികളായ പണ്ഡിതവര്യന്‍മാര്‍ ചെറുത്തുനില്‍പ്പിനായി രംഗത്തിറങ്ങി. അവരുണ്ടാക്കിയ മാനദണ്ഡങ്ങളും തത്വങ്ങളുമാണ് ഹദീസ് വിജ്ഞാനശാസ്ത്രത്തിന്റെ ആധാരശിലകള്‍. അല്ലാഹുവിന്റെ പുണ്യറസൂലിന്റെ തിരുമൊഴികളില്‍ കളവുകലരാതിരിക്കാന്‍ നബി(സ)മിനെക്കുറിച്ച് കളവുപറയുന്നവര്‍, സാധാരണജീവിതത്തില്‍ കളവുപറയുന്നവരെന്ന് അറിയപ്പെട്ടവര്‍, സ്വാര്‍ത്ഥതാല്പര്യസംരക്ഷകര്‍, ബിദ്അത്തുകാര്‍, സിന്‍ദീഖുകള്‍, അധര്‍മികള്‍ മുതലായവരുടെ പക്കല്‍നിന്നുദ്ധരിക്കപ്പെടുന്ന ഹദീസുകള്‍ സ്വീകാര്യയോഗ്യമല്ലെന്ന് ഹദീസ് പണ്ഡിതന്‍മാര്‍ ഏകകണ്ഠമായി  തീരുമാനിച്ചിട്ടുണ്ട്.

വ്യാജഹദീസുകള്‍ പ്രചാരത്തിലാവുന്ന സാഹചര്യത്തില്‍ അവയെയും അവയ്ക്കു പിറകിലുള്ളവരെയും തുറന്നുകാട്ടുന്നതിന്നായും സത്യാസത്യങ്ങളെ വേര്‍ത്തിരിക്കുന്നതിനുമായും അവര്‍ ചില നിര്‍ണിതമാനദണ്ഡങ്ങളെ സ്വീകരിച്ചു. ഹദീസ് നിവേദകരുടെ സത്യസന്ധത, പരമ്പരകള്‍ തമ്മിലുള്ള ചേര്‍ച്ച, പരമ്പരയില്‍ കാണപ്പെടുന്ന വിള്ളലുകള്‍ എന്നിവയെ അടിസ്ഥാനമാക്കി പലയിനങ്ങളായി ഹദീസുകളെ വേര്‍തിരിച്ചു. പ്രബലമായ ഹദീസുകള്‍, ദുര്‍ബലമായ ഹദീസുകള്‍ എന്നിങ്ങനെപ്രഥമദൃഷ്ട്യാ രണ്ടുതരവും പിന്നെ അതിനെത്തന്നെ അപഗ്രഥിച്ചുകൊണ്ട് ഖുദ്‌സീ, സ്വഹീഹ്, ഹസന്‍, ളഈഫ് എന്നും വേര്‍തിരിച്ചു. മുര്‍സല്‍, മര്‍ഫൂഅ്, മുന്‍ഖത്വിഅ്, മുഅ്തദല്‍ എന്നീ അടിസ്ഥാനത്തില്‍ നിവേദകപരമ്പകളുടെ വര്‍ഗ്ഗീകരണവും നടത്തി. ഹദീസുകള്‍ ക്രോഢീകരണം നടത്തിയതും, നബിവചനങ്ങളെ അപഗ്രഥനം നടത്തിയ രീതിയും പഠിപ്പിക്കുന്നതിനായി ഉസ്വൂലുല്‍ ഹദീസ്(ഹദീസ് നിദാനശാസ്ത്രം), സാങ്കേതികമായ ശാസ്ത്രജ്ഞാനം തെര്യപ്പെടുത്തുന്നതിനായി മുസ്ത്വലിഹുല്‍ ഹദീസ് (ഹദീസ് സാങ്കേതികശാസ്ത്രം) എന്നീ ശാഖകള്‍ ആവിഷ്‌കരിക്കപ്പെട്ടു. ശത്രുക്കളുടെ നിഗൂഢപ്രവര്‍ത്തനങ്ങളെ പ്രതിരോധിക്കുവാന്‍ അങ്ങിനെ ഹദീസ് പണ്ഡിതര്‍ക്കു സാധിച്ചു.
കള്ളഹദീസുകള്‍ കെട്ടിപ്പൊക്കുന്നതുപോലെത്തന്നെയുള്ള കടുത്ത അപരാധമാണ് ഹദീസ് നിഷേധപ്രവണതകളും. ഈ രംഗത്ത് പ്രവര്‍ത്തിച്ചവര്‍, സംഘങ്ങള്‍, അവരെ അതിലേക്കു നയിച്ച കാരണങ്ങള്‍ എന്നിവ വിശകലനം ചെയ്താല്‍ നാലുസാഹചര്യങ്ങളിലാണ് സുപ്രധാനമായും നിഷേധരൂപങ്ങള്‍ തലപൊക്കിയതെന്ന് കാണാം. ഉസ്മാന്‍(റ)വിന്റെ വധത്തെത്തുടര്‍ന്ന് അലി(റ) അധികാരത്തില്‍ വന്നതിന്റെ സ്വഭാവം, അലി(റ) മുആവിയ(റ) എന്നിവരുമായി ബന്ധപ്പെട്ടുണ്ടായ സംഭവവികാസങ്ങള്‍, അക്കാലത്ത് രംഗപ്രവേശം ചെയ്ത് ഖവാരിജുകള്‍, ശീഇകള്‍, മുഅ്തസിലികള്‍ അതോടൊപ്പം അവരുയര്‍ത്തിയ പക്ഷപാതിത്തങ്ങളും കിടമത്സരവുമെല്ലാം ഹദീസ് നിഷേധത്വരയുണ്ടാവാനുള്ള ചില കാരണങ്ങളാണ്.

What is Hadith? Discover the second source of Islamic law—the sayings and actions of Prophet Muhammad (PBUH). This guide explores the meticulous history of Hadith compilation, the rise of fabricated (Mawdu) narrations after 40 AH, and the rigorous scientific methods used by scholars to preserve the authenticity of the Sunnah.

Archive Note  : Digitized archival content published on Suprabhaatham.com is officially reproduced from the original print publications of Samastha Kerala Jemiyyathul Ulama.This article forms part of the authorized digital preservation of Samastha’s historical records.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചെങ്ങന്നൂർ മാന്നാർ പഞ്ചായത്ത് തെരഞ്ഞെടുപ്പ്: ബിജെപിക്ക് വോട്ട് നൽകി സിപിഎം അംഗങ്ങൾ

Kerala
  •  2 days ago
No Image

വീടുപണിയിൽ വഞ്ചന: 56 ചാക്ക് സിമന്റ് കട്ടപിടിച്ചു: കരാറുകാരന് വൻതുക പിഴയിട്ട് എറണാകുളം ഉപഭോക്തൃ കമ്മിഷൻ

Kerala
  •  2 days ago
No Image

മൂന്നാം തവണയും അധികാരം പിടിക്കാൻ പദ്ധതിയുമായി മുഖ്യമന്ത്രി; 110 മണ്ഡലത്തിൽ വിജയിക്കാനുള്ള പദ്ധതി മന്ത്രിമാർക്ക് മുന്നിൽ അവതരിപ്പിച്ചു

Kerala
  •  2 days ago
No Image

പ്രവേശനം നേടിയ വിദ്യാർഥികളിൽ 90 ശതമാനവും മുസ്‌ലിംകൾ; തീവ്ര ഹിന്ദുത്വവാദികളുടെ പ്രതിഷേധത്തെത്തുടർന്ന് വൈഷ്‌ണോദേവി മെഡിക്കൽ കോളജിലെ കോഴ്‌സിന്റെ അംഗീകാരം റദ്ദാക്കി

National
  •  2 days ago
No Image

ഇസ്റാഈൽ ചാരനെ തൂക്കിലേറ്റി ഇറാൻ; നടപടി ക്രിപ്‌റ്റോകറൻസി വാങ്ങി വിവരങ്ങൾ ചോർത്തിയതിന്

International
  •  2 days ago
No Image

ഫലസ്തീനിലെ ബിർസിറ്റ് സർവകലാശാലയിൽ ഇസ്റാഈൽ ആക്രമണം; 11 വിദ്യാർഥികൾക്ക് പരുക്ക്

International
  •  2 days ago
No Image

ആർത്തവം പരിശോധിക്കാൻ വസ്ത്രം ഊരി നോക്കണോ? എൻ.എസ്.എസ് ക്യാമ്പിനിടെ വിദ്യാർഥിനികൾക്ക് നേരെ കോളേജ് അധ്യാപകരുടെ അശ്ലീല പരാമർശം; പരാതിയുമായി 14 പെൺകുട്ടികൾ

Kerala
  •  2 days ago
No Image

പുതുവർഷത്തിൽ യുഎഇയിലെ ആദ്യ മഴ ഫുജൈറയിൽ; എമിറേറ്റിന്റെ വിവിധ ഭാഗങ്ങളിൽ കനത്ത മഴ

uae
  •  2 days ago
No Image

100 സീറ്റിൽ കുറഞ്ഞൊന്നുമില്ല; സച്ചിൻ പൈലറ്റും കനയ്യയും കേരളത്തിലേക്ക്; പടയൊരുക്കവുമായി കോൺഗ്രസ്

Kerala
  •  2 days ago
No Image

പരിക്കിനെ അതിജീവിച്ച് സൂപ്പർതാരം കളത്തിലേക്ക്; ഇന്ത്യക്ക് കരുത്ത് കൂടുന്നു

Cricket
  •  2 days ago