HOME
DETAILS
MAL
യാത്രക്കാരെ ദുരിതത്തിലാക്കി ഇൻഡിഗോ; ഉച്ചയ്ക്ക് 1.20-ന് പുറപ്പെടേണ്ട വിമാനം വൈകിയത് നാല് മണിക്കൂറുകളോളം
Web Desk
January 11, 2026 | 1:58 PM
അബൂദബി: യാത്രികരെ വലച്ച് ഇന്‍ഡിഗോ എയര്‍ലൈന്‍സ്. യാതൊരു മുന്നറിയിപ്പുമില്ലാതെ വിമാനം വൈകിയതോടെ യാത്രക്കാര്‍ വലഞ്ഞു.
ഇന്നലെ ഉച്ചയ്ക്ക് പ്രാദേശിക സമയം 1.20-ന് പുറപ്പെടേണ്ട വിമാനമാണ് നാലു മണിക്കൂറോളം വൈകിയത്. നാല് മണിക്കൂറിന് ശേഷം വൈകീട്ട് 5.13-നാണ് പിന്നീട് വിമാനം പുറപ്പെട്ടത്.
വിമാനം വൈകുന്നതിനെക്കുറിച്ച് നേരത്തേ അറിയിപ്പ് ലഭിച്ചിരുന്നില്ലെന്ന് യാത്രക്കാര്‍ പരാതിപ്പെട്ടു. രാവിലെ പത്തു മണിക്ക് തന്നെ എയര്‍പോര്‍ട്ടിലെത്തിയ ചില യാത്രക്കാര്‍ക്ക് എട്ടു മണിക്കൂറോളം വിമാനത്താവളത്തില്‍ കാത്തിരിക്കേണ്ടി വന്നു.
സാങ്കേതിക തകരാര്‍ മൂലം കണ്ണൂരില്‍ നിന്നും അബൂദബിയിലേക്ക് എത്തിയ വിമാനം വൈകിയതാണ് മടക്കയാത്രയും വൈകാന്‍ കാരണമായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."