HOME
DETAILS

ടി.പി കേസില്‍ വീണ്ടും പരോള്‍; ഒന്നാം പ്രതി എം.സി അനൂപിന് അനുവദിച്ചത് 20 ദിവസത്തെ പരോള്‍

  
January 12, 2026 | 5:35 AM

tp-chandrasekharan-murder-case-mc-anoop-granted-20-days-parole

കണ്ണൂര്‍: ടി.പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതിക്ക് വീണ്ടും പരോള്‍. ഒന്നാം പ്രതി എം.സി അനൂപിനാണ് പരോള്‍ അനുവദിച്ചത്. 20 ദിവസത്തേക്കാണ് പരോള്‍. നിലവില്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ് അനൂപ് ഇപ്പോള്‍. സ്വാഭാവിക പരോള്‍ എന്നാണ് ജയില്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം.

ടി.പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതികള്‍ക്ക് ലഭിച്ച എല്ലാ പരോളിനെക്കുറിച്ചും അന്വേഷിക്കേണ്ടതുണ്ടെന്ന് രണ്ടാഴ്ച്ച മുന്‍പ് ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഈ കേസിലെ പ്രതികള്‍ക്ക് മാത്രം എന്താണിത്ര പ്രത്യേകതയെന്നും കോടതി ചോദിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇതേ കേസിലെ ഒന്നാം പ്രതിയെ തന്നെ പരോളില്‍ പുറത്തിറക്കുന്നത്. 

അതേസമയം, ടി.പി കേസിലെ പ്രതിയായ ജ്യോതിബാബുവിന്റെ ഭാര്യ പി.ജി സ്മിത നല്‍കിയ ജാമ്യാപേക്ഷ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് എം.എം സുന്ദരേഷ് അധ്യക്ഷനായ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്. 

ബന്ധുവിന്റെ മരണത്തെത്തുടര്‍ന്ന് ആചാരപരമായ ചടങ്ങുകള്‍ക്കായി ഭര്‍ത്താവിന് 10 ദിവസത്തെ പരോള്‍ അനുവദിക്കണമെന്നായിരുന്നു ഹരജിയിലെ ആവശ്യം.

 

The first accused in the TP Chandrasekharan murder case, MC Anoop, has been granted 20 days of parole while serving his sentence at Kannur Central Jail. Prison authorities stated that the leave was granted as a routine parole. The development comes weeks after the Kerala High Court questioned the frequent parole granted to convicts in the case and sought a detailed inquiry.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃപ്പൂണിത്തുറയിൽ ആന ഇടഞ്ഞു; രണ്ടാം പാപ്പാന് പരുക്ക്

Kerala
  •  6 days ago
No Image

സവർക്കർക്ക് ഭാരതരത്‌ന നൽകുന്നത് എന്തിന്? വിഭജനത്തിന് അടിത്തറ പാകിയതിനോ?': ആർഎസ്എസിന് മറുപടിയുമായി കോൺഗ്രസ്

National
  •  6 days ago
No Image

സംസ്ഥാന ഹജ്ജ് കമ്മിറ്റി: വെയ്റ്റിംഗ് ലിസ്റ്റിലുള്ള കൂടുതൽ പേർക്ക് അവസരം; രേഖകൾ സമർപ്പിക്കാൻ നിർദ്ദേശം

Kerala
  •  6 days ago
No Image

പാലക്കാട് അമിതവേഗതയിലെത്തിയ കാറിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala
  •  6 days ago
No Image

രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ച അളക്കുന്നതിന് ജിഡിപി മാനദണ്ഡമാക്കുന്നതിനെതിരെ ആര്‍എസ്എസ് മേധാവി 

National
  •  6 days ago
No Image

ഡൽഹിയിൽ കാറിനുള്ളിൽ സ്ത്രീയും രണ്ട് പുരുഷന്മാരും മരിച്ച നിലയിൽ; ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

National
  •  6 days ago
No Image

ഒമാനിലെ പ്ലാസ്റ്റിക് സര്‍ജറി രംഗത്തെ മുന്‍ഗാമിയായ മലയാളി ഡോ. സി. തോമസ് അന്തരിച്ചു

oman
  •  6 days ago
No Image

പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കിടയിൽ ഉദ്യോ​ഗസ്ഥരുടെ മിന്നൽ പരിശോധന; 9 കേസുകൾ, 3 സ്ത്രീകൾ കസ്റ്റഡിയിൽ

Kerala
  •  6 days ago
No Image

ഗതാഗത ലംഘനങ്ങൾ കണ്ടെത്താൻ ഒമാനിൽ പുതിയ ക്യാമറ സംവിധാനം; റോഡുകളിൽ നിരീക്ഷണം കൂടുതൽ ശക്തമാകും

oman
  •  6 days ago
No Image

ദേശീയ, അന്തര്‍ദേശീയ ദൗത്യവുമായി സമസ്ത ശതാബ്ദി സമാപന സമ്മേളനത്തിന് പ്രൗഢ്വോജ്വല തുടക്കം

Kerala
  •  6 days ago