HOME
DETAILS

ഒന്നിച്ചു ജീവിക്കാന്‍ അസമില്‍ നിന്ന് കൊച്ചിയിലേക്ക്; ട്രെയിന്‍ ഇറങ്ങിയ പാടെ 'പണി കിട്ടി'; 14കാരിയും കാമുകനും പിടിയില്‍

  
January 13, 2026 | 3:34 AM

assam youth held in aluva for abducting minor girl

 

ആലുവ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുമായി കേരളത്തില്‍ സുരക്ഷിതമായി കഴിയാമെന്ന മോഹവുമായി അസമില്‍ നിന്നെത്തിയ യുവാവും സംഘവും റെയില്‍വേ പൊലിസിന്റെ വലയിലായി. അസം നാഗോണ്‍ സ്വദേശിയായ സദ്ദാം ഹുസൈന്‍, ഇയാളുടെ ബന്ധു ഹബീബുല്‍ റഹ്മാന്‍, ഭാര്യ അഫ്‌സാന ബീഗം എന്നിവരെയാണ് ആലുവയില്‍ വെച്ച് ആര്‍.പി.എഫ് കസ്റ്റഡിയിലെടുത്തത്.

ഡിബ്രുഗഡ്  കന്യാകുമാരി എക്‌സ്പ്രസില്‍ കേരളത്തിലെത്തിയ സംഘം ഞായറാഴ്ച വൈകുന്നേരമാണ് ആലുവ റെയില്‍വേ സ്റ്റേഷനില്‍ ഇറങ്ങിയത്. ബന്ധുവായ യുവതിയുടെ കൈക്കുഞ്ഞും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ അസമിലെ സദര്‍ പൊലിസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു.

മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ സംഘം കേരളത്തിലേക്ക് കടന്നതായി അസം പൊലിസ് കണ്ടെത്തുകയും ഉടന്‍ തന്നെ കേരള റെയില്‍വേ പൊലിസിനെ വിവരമറിയിക്കുകയും ചെയ്തു. ട്രെയിന്‍ ആലുവയില്‍ എത്തിയ ഉടന്‍ തന്നെ ആര്‍.പി.എഫ് സംഘം ഇവരെ തിരിച്ചറിഞ്ഞ് തടഞ്ഞുവെക്കുകയായിരുന്നു.

നിയമനടപടികള്‍:
പ്രതികള്‍ക്കെതിരെ അസമില്‍ പോക്‌സോ നിയമപ്രകാരവും തട്ടിക്കൊണ്ടുപോകലിനുമാണ് കേസെടുത്തിരിക്കുന്നത്. പ്രതികള്‍ മുന്‍പ് പെരുമ്പാവൂര്‍ മേഖലയില്‍ ജോലി ചെയ്തിട്ടുള്ളവരാണ്. അതുകൊണ്ടാണ് ഒളിച്ചുതാമസിക്കാന്‍ കൊച്ചി തിരഞ്ഞെടുത്തതെന്ന് കരുതുന്നു. നിലവില്‍ പെണ്‍കുട്ടിയെയും യുവതിയെയും കുഞ്ഞിനെയും സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയിട്ടുണ്ട്. മറ്റു രണ്ട് പ്രതികള്‍ പൊലിസ് കസ്റ്റഡിയിലാണ്. ചൊവ്വാഴ്ച അസം പൊലിസ് സംഘം കേരളത്തിലെത്തിയ ശേഷം പ്രതികളെയും പെണ്‍കുട്ടിയെയും അസമിലേക്ക് കൊണ്ടുപോകും.

 

Railway Police arrested an Assam youth and two relatives in Aluva after tracking them down for abducting a minor girl and attempting to hide in Kerala, with cases registered under the POCSO Act and kidnapping charges in Assam.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ബലാത്സംഗക്കേസ്: രാഹുല്‍ മാങ്കൂട്ടത്തിലിനെ കോടതിയില്‍ ഹാജരാക്കി; പുറത്ത് വന്‍പ്രതിഷേധം

Kerala
  •  an hour ago
No Image

ദുബൈ വിമാനത്താവളത്തിൽ പാർക്കിംഗ് ഇനി കൂടുതൽ എളുപ്പം; പേയ്‌മെന്റിനായി സാലിക് ഇ-വാലറ്റ് വരുന്നു

uae
  •  an hour ago
No Image

ജോസ് കെ. മാണിയെ സോണിയ ഗാന്ധി ഫോണിൽ വിളിച്ചതായി സൂചന; യുഡിഎഫിലേക്ക് മടങ്ങിയേക്കും, 'തുടരു'മെന്ന് റോഷി അഗസ്റ്റിൻ

Kerala
  •  an hour ago
No Image

മലയാളി യുവാവ് ഷാർജയിൽ ഹൃദയാഘാതംമൂലം അന്തരിച്ചു

uae
  •  3 hours ago
No Image

'പരീക്ഷിക്കാനാണ് തീരുമാനമെങ്കില്‍ യുദ്ധത്തിനും തയാര്‍'- യു.എസിനോട് ഇറാന്‍; ട്രംപ് 'ബുദ്ധിപൂര്‍വ്വം' തീരുമാനമെടുക്കാമെന്നാണ് പ്രതീക്ഷയെന്നും വിദേശകാര്യ മന്ത്രി

International
  •  3 hours ago
No Image

ട്രംപിന്റെ ഒരു വർഷത്തെ ഭരണം കൊണ്ട് റദ്ദാക്കിയത് ഒരു ലക്ഷത്തിലധികം വിസകൾ, ഇരകൾ കൂടുതലും ഇന്ത്യക്കാർ; യു.എസ് വാതിലുകൾ അടയ്ക്കുമ്പോൾ ഗൾഫിലേക്ക് ഇന്ത്യക്കാരുടെ ഒഴുക്ക്

Saudi-arabia
  •  3 hours ago
No Image

ഇറാനുമായി വ്യാപാരം നടത്തുന്ന രാജ്യങ്ങൾക്ക് 25 ശതമാനം തീരുവ; ഭീഷണിയുമായി ട്രംപ്

International
  •  3 hours ago
No Image

ആധുനിക ബഹ്‌റൈന്റെ ശില്പിയെ മറക്കാനാകില്ല; 2026 'ഈസ അൽ കബീർ വർഷം'; പ്രഖ്യാപനവുമായി ബഹ്‌റൈൻ രാജാവ്

bahrain
  •  4 hours ago
No Image

പ്രിസൺമീറ്റ്; സ്‌പോൺസറെ തേടി ജയിൽ ജീവനക്കാരുടെ 'മാരത്തൺ'; ജീവനക്കാർ വക 500 രൂപ

Kerala
  •  4 hours ago
No Image

വിശ്വസ്തന്റെ രണ്ടാം വീഴ്ച; പി.എസ്.എൽ.വിക്ക് തിരിച്ചടി; ഭാവി ദൗത്യങ്ങളിൽ കൂടുതൽ ജാഗ്രത ‌പുലർത്തുമെന്ന് ഐ.എസ്.ആർ.ഒ 

National
  •  4 hours ago