ഷോപ്പിംഗ് ബാഗുകളില്‍ അല്ലാഹുവിന്റെ നാമങ്ങള്‍ (അസ്മാഉല്‍ ഹുസ്‌ന) അച്ചടിക്കുന്നത് സൗദി അറേബ്യ നിരോധിച്ചു
സൗദി:ഷോപ്പിംഗ് ബാഗുകള്‍, ഉല്‍പ്പന്നങ്ങളുടെ പായ്ക്കുകള്‍, മറ്റ് ഡിസ്‌പോസിബിള്‍ വസ്തുക്കള്‍ എന്നിവയില്‍ അല്ലാഹുവിന്റെ വിശുദ്ധ നാമങ്ങള്‍ (അസ്മാഉല്‍ ഹുസ്‌ന) അച്ചടിക്കുന്നതിന് സൗദി വാണിജ്യ മന്ത്രാലയം കര്‍ശന നിരോധനം ഏര്‍പ്പെടുത്തി.
സാധാരണ ഉപയോഗത്തിന്് ശേഷം ഉപേക്ഷിക്കപ്പെടുന്ന വസ്തുക്കളില്‍ അളളാഹുവിന്റെ വിശുദ്ധ നാമങ്ങള്‍ അച്ചടിക്കുന്നത് ഒഴിവാക്കണമെന്ന് വാണിജ്യ മന്ത്രാലയം അറിയിച്ചു.ഇത്തരം വസ്തുക്കള്‍ മാലിന്യങ്ങളിലേക്കോ നിലത്തേക്കോ വലിച്ചെറിയുന്ന സംഭവങ്ങള്‍ പതിവാകുന്ന സാഹചര്യത്തിലാണ് നിയന്ത്രണം ശക്തമാക്കിയതെന്ന് അധികൃതര്‍ അറിയിച്ചു.
മതപരമായ മൂല്യങ്ങള്‍ കാത്തുസൂക്ഷിക്കേണ്ടത് സമൂഹത്തിന്റെ ഉത്തരവാദിത്വമാണെന്നും, വ്യാപാര ആവശ്യങ്ങള്‍ക്കായി വിശുദ്ധ നാമങ്ങള്‍ ഉപയോഗിക്കുന്നത് ശരിയല്ലെന്നുമാണ് മന്ത്രാലയത്തിന്റെ നിലപാട്. അതിനാലാണ് പാക്കേജിംഗ് സാമഗ്രികളില്‍ ഈ പേരുകള്‍ ഉപയോഗിക്കുന്നത് നിരോധിക്കുന്നതെന്ന് വ്യക്തമാക്കി.
ഈ നിര്‍ദേശം രാജ്യത്തെ എല്ലാ വ്യാപാരസ്ഥാപനങ്ങള്‍ക്കും ബാധകമാണ്. നിര്‍മാതാക്കള്‍, വിതരണക്കാര്‍, കടകള്‍ എന്നിവ ഉള്‍പ്പെടെ എല്ലാവരും പുതിയ നിയമം പാലിക്കണംമെന്നും, നിയമലംഘനം കണ്ടെത്തിയാല്‍ ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്കെതിരെ നടപടികള്‍ സ്വീകരിക്കുമെന്നും മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.
സൗദിയില്‍ നിലവിലുള്ള വ്യാപാര ചട്ടങ്ങള്‍ പ്രകാരം മതപരമായ പദങ്ങള്‍ വ്യാപാരനാമങ്ങളായോ ബ്രാന്‍ഡുകളായോ ഉപയോഗിക്കുന്നതിന് മുമ്പേ നിയന്ത്രണമുണ്ട്. ഇതിന്റെ ഭാഗമായാണ് ഇപ്പോള്‍ ബാഗുകളിലും പായ്ക്കുകളിലും ഈ നിയന്ത്രണം കൊണ്ടുവന്നത്. മതവിശ്വാസങ്ങളോടുള്ള ബഹുമാനം നിലനിര്‍ത്തുന്നതിനുള്ള നടപടിയെന്ന നിലയിലാണ് ഇത് കാണുന്നത്.
രാജ്യത്തെ ചേംബേഴ്‌സ് ഓഫ് കൊമേഴ്‌സുകള്‍ വഴി വ്യാപാരികള്‍ക്ക് ആവശ്യമായ നിര്‍ദേശങ്ങള്‍ കൈമാറിയിട്ടുണ്ട്. ബോധവല്‍ക്കരണത്തിനൊപ്പം പരിശോധനകളും ശക്തമാക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പുതിയ തീരുമാനം പാലിക്കുന്നതിനായി പല സ്ഥാപനങ്ങളും ഇതിനകം തന്നെ പാക്കേജിംഗ് രൂപകല്‍പനകള്‍ മാറ്റിത്തുടങ്ങിയിട്ടുണ്ട്.
പൊതുവേ മതപരമായ ആദരവ് സംരക്ഷിക്കുന്നതിനുള്ള നടപടിയായി ഈ തീരുമാനത്തെ സമൂഹം സ്വാഗതം ചെയ്യുന്നതായാണ് വിലയിരുത്തല്‍.
Saudi Arabia has banned the printing of Allah’s 99 names (Asmaul Husna) on shopping bags and disposable packaging materials to prevent disrespect to religious sentiments, according to the Commerce Ministry.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."