HOME
DETAILS

'ശബരിമല കേസ് നിലവിലെ എസ്‌ഐടി അന്വേഷിച്ചാൽ തെളിയുന്നില്ല'; മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെയും പിണറായിക്കെതിരെയും രൂക്ഷവിമർശനവുമായി പി.വി. അൻവർ

  
Web Desk
January 13, 2026 | 1:45 PM

sabarimala case wont be solved if current sit investigates pv anwar lashes out at pinarayi vijayan and cms office

മലപ്പുറം: ശബരിമല കേസിലും സ്വർണ്ണക്കടത്ത് ആരോപണങ്ങളിലും സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിയുടെ ഓഫീസിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി തൃണമൂൽ കോൺഗ്രസ് നേതാവ് പി.വി. അൻവർ. നിലവിലെ പ്രത്യേക അന്വേഷണ സംഘം (SIT) അന്വേഷിച്ചാൽ ശബരിമല കേസ് ഒരിക്കലും തെളിയില്ലെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. കേസിൽ തന്ത്രിയെ അറസ്റ്റ് ചെയ്തത് എന്തിനാണെന്ന് സർക്കാർ വ്യക്തമാക്കണമെന്നും അൻവർ ആവശ്യപ്പെട്ടു.

സ്വർണ്ണക്കള്ളക്കടത്തിന് പിന്നിൽ അതിശക്തരായ വ്യക്തികളുണ്ടെന്നും അൻവർ ആരോപിച്ചു. മുഖ്യമന്ത്രിയുടെ ഓഫീസിനെതിരെ പരിഹാസരൂപേണയുള്ള വിമർശനമാണ് ഉന്നയിച്ചത്. "സ്വർണം കണ്ടാൽ കാന്തികശേഷിയുള്ളവർ മുഖ്യമന്ത്രിയുടെ ഓഫീസിലുണ്ട്" എന്ന് അദ്ദേഹം പറഞ്ഞു.

വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫ് എവിടെ മത്സരിക്കാൻ ആവശ്യപ്പെട്ടാലും താൻ തയ്യാറാണെന്ന് അൻവർ വ്യക്തമാക്കി. യുഡിഎഫ് 100 സീറ്റുകൾക്ക് മുകളിൽ നേടുമെന്നും ഇടതുപക്ഷത്തിന്റെ 15 ശതമാനത്തോളം വോട്ടുകൾ ഇത്തവണ യുഡിഎഫിലേക്ക് മറിയുമെന്നും അദ്ദേഹം അവകാശപ്പെട്ടു. ഫെബ്രുവരി ആറിന് ആരംഭിക്കുന്ന പ്രതിപക്ഷ നേതാവിന്റെ ജാഥയിൽ തന്റെ ഭാഗത്തുനിന്ന് ശക്തമായ പങ്കാളിത്തമുണ്ടാകും. നിലമ്പൂരിൽ താൻ മത്സരിച്ചത് കൊണ്ടാണ് എം. സ്വരാജ് പരാജയപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിപിഎമ്മിലെ ആഭ്യന്തര കാര്യങ്ങളിലും പി.വി. അൻവർ ആഞ്ഞടിച്ചു. എളമരം കരീം, പി. മോഹനൻ മാസ്റ്റർ എന്നിവരെ പാർട്ടിയിൽ വെട്ടിനിരത്തിയെന്ന് അദ്ദേഹം ആരോപിച്ചു. മന്ത്രി മുഹമ്മദ് റിയാസ് ഇപ്പോൾ 'സേഫ്' ആയതുകൊണ്ടാണ് പഴയ നേതാക്കളെ മുഖ്യമന്ത്രി ഇപ്പോൾ തിരികെ കൊണ്ടുവരുന്നതെന്നും അൻവർ പരിഹസിച്ചു. യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെയും അദ്ദേഹം വിമർശനം ഉന്നയിച്ചു. രാഹുലിന്റെ 'ഗ്യാസ്' തീർന്നെന്നും എന്നാൽ അത് തെരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

 

 

 

Nilambur MLA P.V. Anwar has raised serious allegations against the Kerala Chief Minister's Office and the current Special Investigation Team (SIT) regarding the Sabarimala-related cases. He stated that the truth will not come out if the current team continues the probe, suggesting a lack of transparency and interference from the CMO and Pinarayi Vijayan.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പഴയ സൂപ്പർതാരത്തെ വീണ്ടും ടീമിലെത്തിച്ച് ബാഴ്സ; കറ്റാലന്മാർക്ക് കരുത്ത് കൂടുന്നു

Football
  •  3 hours ago
No Image

ലോകത്തിന്റെ മനം കവർന്ന കാരുണ്യം; മസ്ജിദുൽ ഹറമിലെ പ്രവാസി തൊഴിലാളിയെ ആദരിച്ച് മക്ക മേയർ

Saudi-arabia
  •  3 hours ago
No Image

മാസപ്പടി കേസ്: അന്തിമവാദം വീണ്ടും മാറ്റി; വീണ വിജയനെതിരെയുള്ള ഹരജികൾ പരിഗണിക്കാൻ സമയമില്ലെന്ന് കോടതി

National
  •  4 hours ago
No Image

പാക് ഡ്രോണുകൾ അതിർത്തി കടക്കരുത്; പാകിസ്ഥാന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ കരസേനാ മേധാവി

National
  •  4 hours ago
No Image

നിയമങ്ങള്‍ മാത്രം പോര; പരിസ്ഥിതി സംരക്ഷണത്തിന് പെരുമാറ്ററ്റം ആവശ്യമെന്ന് ഖത്തര്‍

qatar
  •  4 hours ago
No Image

ഇതിഹാസം പുറത്ത്; 'ചെന്നൈ'യുടെ സൂപ്പർ കിങ്സിന്റെ പുതിയ ക്യാപ്റ്റൻ രാജസ്ഥാൻ താരം

Cricket
  •  4 hours ago
No Image

ഒമാനിൽ മന്ത്രിസഭ പുനഃസംഘടിപ്പിച്ചു; സയ്യിദ് തിയാസിൻ പുതിയ ഉപപ്രധാനമന്ത്രി

oman
  •  4 hours ago
No Image

'കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചു'; അധ്യാപകനും പഞ്ചായത്തംഗവുമായ സിപിഎം നേതാവിനെതിരെ വീട്ടമ്മയുടെ പരാതി

Kerala
  •  4 hours ago
No Image

ഹജ്ജ് 2026; മുന്‍ഗണനാ പാക്കേജുകള്‍ ആരംഭിച്ച് സഊദി

uae
  •  4 hours ago
No Image

രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ പീഡനക്കേസ്: പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗത്തിനെതിരെ പരാതി നൽകി അതിജീവിത

Kerala
  •  4 hours ago