HOME
DETAILS

സമസ്ത നൂറാം വാർഷിക മഹാസമ്മേളനം; ശ്രദ്ധാകേന്ദ്രമായി കുണിയ

  
Web Desk
January 14, 2026 | 1:33 AM

samastha centenary grand conference kuniya becomes the centre of attention

കുണിയ (കാസർകോട്): ഫെബ്രുവരി 04 മുതൽ 08 വരെ കുണിയ വരക്കൽ മുല്ലക്കോയ തങ്ങൾ നഗറിൽ നടക്കുന്ന സമസ്ത നൂറാം വാർഷിക മഹാസമ്മേളനത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ശ്രദ്ധാ കേന്ദ്രമായി കാസർകോട് ജില്ലയിലെ കുണിയ ഗ്രാമം. കാസർകോട് നഗരത്തിൽ നിന്ന് 20 കിലോമീറ്ററും കാഞ്ഞങ്ങാട് നഗരത്തിൽ നിന്ന് 15 കിലോമീറ്ററും അകലെയുള്ള കുണിയയിൽ സമ്മേളന ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. സമസ്ത സമ്മേളനം ഇവിടെ പഖ്യാപിച്ചത് മുതൽ വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ജനങ്ങൾ സന്ദർശനത്തിന് കുണിയയിൽ എത്തുന്നുണ്ട്. സമ്മേളനം അടുത്തതോടെ സന്ദർശകരുടെ ഒഴുക്ക് തുടരുകയാണ്.

രാപകൽ ഭേദമന്യേ സമ്മേളന പ്രവൃത്തികളും നടന്നുവരുന്നുണ്ട്. 33313 പ്രതിനിധികൾ പങ്കെടുക്കുന്ന ലോകത്തിലെ ഏറ്റവും വലിയ റെസിഡൻഷ്യൽ പന്തലിന്റെയും ജനലക്ഷങ്ങൾ പങ്കെടുക്കുന്ന പൊതുസമ്മേളന നഗരിയുടെയും അന്താരാഷ്ട്ര നിലവാരമുള്ള എക്‌സ്‌പോ പവലിയനുകളുടെയും നിർമാണം പുരോഗമിക്കുന്നു. മൂന്നു കിലോമീറ്റർ ചുറ്റളവിലാണ് ഇവയെല്ലാം സജ്ജീകരിക്കുന്നത്. സമസ്ത പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ് രി മുത്തുക്കോയ തങ്ങളും വർക്കിങ് കൺവീനർ എം.ടി അബ്ദുല്ല മുസ്‌ലിയാരും കോഡിനേറ്റർ കെ. മോയിൻകുട്ടി മാസ്റ്ററും നിരന്തരം സൈറ്റ് സന്ദർശിച്ച് കാര്യങ്ങൾ വിലയിരുത്തുന്നുണ്ട്. ജില്ലയിലെ സമസ്തയുടെയും പോഷക സംഘടകളുടെയും നേതാക്കളും പ്രദേശത്തെ മഹല്ല് കമ്മിറ്റി ഭാരവാഹികളും പ്രാദേശിക സ്വാഗതസംഘം ഭാരവാഹികളും ഒത്തൊരുമിച്ചുള്ള പ്രവർത്തനത്തിലാണ്. സ്വാഗത സംഘം ഓഫിസിൽ കാസർകോട് ജില്ലാതല സ്വാഗത സംഘം ഭാരവാഹികളുടെയും കേന്ദ്രതല സ്വാഗത സംഘം സബ് കമ്മിറ്റി ചെയർമാൻ, കൺവീനർ എന്നിവരുടെയും സംയുക്ത യോഗത്തിൽ കാര്യങ്ങൾ അവലോകനം ചെയ്യുകയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്തു.

ഇന്നലെ നടന്ന യോഗം ജംഇയ്യതുൽ മുഅല്ലിമീൻ സെൻട്രൽ കൗൺസിൽ പ്രസിഡന്റ് വാക്കോട് മൊയ്തീൻകുട്ടി മുസ് ലിയാർ ഉദ്ഘാടനം ചെയ്തു. പാണക്കാട് സാബിഖലി ശിഹാബ് തങ്ങൾ അധ്യക്ഷനായി. സമസ്ത മാനേജർ കെ. മോയിൻ മാസ്റ്റർ സമ്മേളന പദ്ധതികൾ വിവരിച്ചു. സമസ്ത കേന്ദ്ര മുശാവറ അംഗങ്ങളായ ബംബ്രാണ അബ്ദുൽഖാദർ ഖാസിമി, ഉസ്മാൻ ഫൈസി തോടാർ, അസ്ഗറലി ഫൈസി പട്ടിക്കാട്, സ്വാഗതസംഘം ജില്ലാ വർക്കിങ് കൺവീനർ അബ്ദുസ്സലാം ദാരിമി ആലംപാടി, എം.എസ് തങ്ങൾ മദനി, ഒ.പി.എം അഷ്‌റഫ്, ചെങ്കള അബ്ദുല്ല ഫൈസി, ജില്ലാ നിരീക്ഷകൻ ഷുഹൈബ് തങ്ങൾ, സലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ, ഹാദി തങ്ങൾ മൊഗ്രാൽ, ഹുസൈൻ തങ്ങൾ മാസ്തിക്കുണ്ട്, സിദ്ദീഖ് നദ് വി തേരൂർ, അബ്ദുൽമജീദ് ബാഖവി, വി.എം ഇബ്രാഹിം ഹാജി, അബ്ബാസ് ഫൈസി പുത്തിഗെ, ഇബ്രാഹിം ഫൈസി പള്ളങ്കോട്, അബ്ദുൽമജീദ് ദാരിമി പയ്യക്കി, അബൂബക്കർ സാലൂദ് നിസാമി, മൊയ്തു നിസാമി, താജുദീൻ ദാരിമി, റഷീദ് ബെളിഞ്ചം, അബ്ദുൽഖാദർ നദ് വി കുണിയ, ഹാരിസ് ഹസനി, ഹാഷിം ദാരിമി ദേലാംപാടി, ഷഫീഖ് റഹ്മാനി വഴിപ്പാറ, എം.എ.എച്ച് മഹമൂദ്, ഹംസ ഹാജി പള്ളിപ്പുഴ, ഇർഷാദ് ഹുദവി, സുഹൈർ അസ്ഹരി, ശരീഫ് ഫൈസി, മൊയ്തു മൗലവി ചെർക്കള, മുഹമ്മദ് കജെ, അബ്ദുൽഖാദർ സഅദി പങ്കെടുത്തു.
പടം) കുണിയയിൽ നടന്ന കാസർകോട് ജില്ലാതല സ്വാഗതസംഘം ഭാരവാഹികളുടെയും കേന്ദ്രതല സ്വാഗതസംഘം ഭാരവാഹികളുടെയും സംയുക്ത യോഗം വാക്കോട് മൊയ്തീൻകുട്ടി മുസ് ലിയാർ ഉദ്ഘാടനം ചെയ്യുന്നു

as the samastha 100th anniversary conference is nearing, kuniya village in kasaragod district has drawn wide attention ahead of the event from february 4 to 8.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വഴക്ക് തീർക്കാൻ ചെന്ന അമ്മാവന് കിട്ടിയത് അമ്മിക്കല്ല് കൊണ്ടുള്ള അടി; വടകരയിൽ യുവാവ് പൊലിസ് പിടിയിൽ

Kerala
  •  17 hours ago
No Image

ക്യാന്റീനുകളിൽ ഇനി ഇവ കിട്ടില്ല; അബൂദബിയിലെ സ്കൂളുകളിൽ ഈ 9 ഭക്ഷണ സാധനങ്ങൾക്ക് കർശന നിരോധനം

uae
  •  17 hours ago
No Image

ഇന്ത്യക്കായി ഏത് പൊസിഷനിലും ബാറ്റ് ചെയ്യാൻ എനിക്ക് സാധിക്കും: ആത്മവിശ്വാസം പ്രകടിപ്പിച്ച് സൂപ്പർതാരം

Cricket
  •  17 hours ago
No Image

റോഡിലെ ശോചനീയാവസ്ഥയെ കുറിച്ച് പരാതി നൽകിയ കെഎസ്ഇബി ജീവനക്കാരന് സ്ഥലംമാറ്റം; ഇടപെട്ട് ഹൈക്കോടതി; സർക്കാരിന് തിരിച്ചടി

Kerala
  •  17 hours ago
No Image

റോഡ് വികസനത്തിന് വമ്പൻ നിക്ഷേപവുമായി ഒമാൻ; അൽ മമ്മൂറ-തഖാ റോഡ് നവീകരണത്തിന് 15 ലക്ഷം റിയാൽ

oman
  •  17 hours ago
No Image

ഇതാണോ 'അത്യന്താധുനിക' ചികിത്സ?: ആശുപത്രി വാർഡിൽ എലികളുടെ വിളയാട്ടം; സർക്കാരിനെ പരിഹസിച്ച് കോൺഗ്രസ്

National
  •  18 hours ago
No Image

പൊങ്കൽ; കേരളത്തിൽ നാളെ(15-01-2025) ആറ് ജില്ലകളിൽ അവധി

Kerala
  •  18 hours ago
No Image

ബുർജ് ഖലീഫയ്ക്ക് വെല്ലുവിളി; ആകാശസീമകൾ ഭേദിച്ച് ജിദ്ദ ടവർ വരുന്നു, ഉയരം ഒരു കിലോമീറ്ററിലധികം

Saudi-arabia
  •  18 hours ago
No Image

ഖത്തര്‍ വിദേശകാര്യ സഹമന്ത്രി ഓസ്‌ട്രേലിയന്‍ സ്പീക്കറുമായി കൂടിക്കാഴ്ച നടത്തി

qatar
  •  18 hours ago
No Image

രാജ്‌കോട്ടിൽ പുതു ചരിത്രം; സെഞ്ച്വറിയടിച്ച് മുൻ ക്യാപ്റ്റനെയും വീഴ്ത്തി ക്ലാസിക് രാഹുൽ

Cricket
  •  18 hours ago