HOME
DETAILS

മുതിര്‍ന്ന സി.പി.എം നേതാവ് സി.കെ.പി പത്മനാഭന്‍ കോണ്‍ഗ്രസിലേക്ക്? കെ സുധാകരനുമായി കൂടിക്കാഴ്ച്ച 

  
January 14, 2026 | 11:39 AM

ckp-padmanabhan-meeting-k-sudhakaran-speculation-cpm-leader-joining-congress

കണ്ണൂര്‍: സി.പി.എം മുന്‍ സംസ്ഥാന കമ്മിറ്റിയംഗം സി.കെ.പി പത്മനാഭനെ കോണ്‍ഗ്രസിലെത്തിക്കാന്‍ അണിയണ നീക്കം. സി.കെ.പിയുടെ വീട്ടിലെത്തി കെ സുധാകരന്‍ എം.പി കൂടിക്കാഴ്ച്ച നടത്തി. ഇതോടെയാണ് പത്മനാഭന്‍ കോണ്‍ഗ്രസിലെത്തുന്നുവെന്ന തരത്തില്‍ അഭ്യൂഹങ്ങള്‍ ശക്തമായത്. 

സി.പി.എം മുന്‍ സംസ്ഥാന കമ്മിറ്റിയംഗവും കര്‍ഷകസംഘം സംസ്ഥാന സെക്രട്ടറിയുമായിരുന്ന സി.കെ.പി കഴിഞ്ഞ കുറേ നാളുകളുമായി പാര്‍ട്ടിപ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. 2006 മുതല്‍ 2011 വരെ തളിപ്പറമ്പ് എം.എല്‍.എയുമായിരുന്നു. 

കിസാന്‍ സഭ കേന്ദ്ര കമ്മിറ്റി അംഗവും കേരള കര്‍ഷക സംഘത്തിന്റെ സംസ്ഥാന സെക്രട്ടറിയുമായിരിക്കെ ഫണ്ട് കൈകാര്യം ചെയ്യുന്നതില്‍ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് 2011 സെപ്റ്റംബര്‍ 18ന് ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരം താഴ്ത്തുകയും തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തിരുന്നു. പിന്നീട് മാടായി ഏരിയ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും കഴിഞ്ഞ സമ്മേളനത്തില്‍ നിന്നും ഇദ്ദേഹത്തെ ഒഴിവാക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം, കൊട്ടാരക്കര മുന്‍ എം.എല്‍.എയും മുതിര്‍ന്ന സി.പി.എം നേതാവുമായ പി ഐഷാ പോറ്റിയും കോണ്‍ഗ്രസ് പാളയത്തിലെത്തിയിരുന്നു.  ലോക്ഭവന് മുന്നില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച രാപകല്‍ സമരത്തില്‍ കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ് എം.എല്‍.എയാണ് മെമ്പര്‍ഷിപ്പ് നല്‍കി ഐഷാ പോറ്റിയെ സ്വീകരിച്ചത്. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ കൊട്ടാരക്കര മണ്ഡലത്തില്‍നിന്ന് മത്സരിച്ചേക്കുമെന്ന് സൂചനയുണ്ട്. ധനമന്ത്രി കെ.എന്‍ ബാലഗോപാലാണ് കൊട്ടാരക്കര എം.എല്‍.എ.

സി.പി.എം നേതൃത്വവുമായുള്ള വിയോജിപ്പിനു പിന്നാലെ ഐഷാ പോറ്റി കുറച്ചുകാലമായി പാര്‍ട്ടി പരിപാടികളില്‍നിന്ന് വിട്ടുനില്‍ക്കുകയിരുന്നു. സി.പി.എം ജില്ലാ കമ്മിറ്റി അംഗമായിരുന്നിട്ടും കഴിഞ്ഞ ജില്ലാ സമ്മേളനത്തില്‍ അവര്‍ പങ്കെടുത്തിരുന്നില്ല. ഇതോടെ ജില്ലാകമ്മിറ്റിയില്‍നിന്ന് ഒഴിവാക്കപ്പെട്ടു.

പിന്നീട് സി.പി.എമ്മിന്റെ ഒരു ഘടകത്തിലും അവര്‍ പ്രവര്‍ത്തിച്ചിരുന്നില്ല. അഖിലേന്ത്യാ ലോയേഴ്‌സ് യൂനിയന്‍ സംസ്ഥാന ട്രഷററാണെങ്കിലും ചുമതലയില്‍നിന്ന് ഒഴിവാക്കാന്‍ ആവശ്യപ്പെട്ട് കത്ത് നല്‍കിയിരുന്നു.

കഴിഞ്ഞ വര്‍ഷമാദ്യമാണ് ഐഷാ പോറ്റിയെ പാര്‍ട്ടിയിലെത്തിക്കാന്‍ കോണ്‍ഗ്രസിലെ ഒരു വിഭാഗം ശ്രമം തുടങ്ങിയത്. കോണ്‍ഗ്രസ് കൊട്ടാരക്കര നഗരസഭാ പ്രവര്‍ത്തക ക്യാംപില്‍ അവരെ പുകഴ്ത്തി രാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചതോടെ തുടങ്ങിയ അഭ്യൂഹത്തിനാണ് ഇന്നലെ പരിസമാപ്തിയായത്. വര്‍ഷങ്ങളോളം കൊട്ടാരക്കര നിയമസഭാ മണ്ഡലത്തെ പ്രതിനിധാനം ചെയ്ത ആര്‍. ബാലകൃഷ്ണപിള്ളയെ പരാജയപ്പെടുത്തിയാണ് ഐഷാ പോറ്റി ആദ്യമായി നിയമസഭയിലെത്തിയത്. തുടര്‍ച്ചയായി മൂന്ന് തവണ കൊട്ടാരക്കരയെ പ്രതിനിധാനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

 

Speculation is growing that senior CPI(M) leader and former state committee member C.K.P. Padmanabhan may join the Congress, following a meeting with KPCC leader and MP K. Sudhakaran at Padmanabhan’s residence in Kannur. The meeting has triggered strong political buzz about a possible defection.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് സർക്കാർ ആശുപത്രിയിലെ കോൺക്രീറ്റ് പാളികൾ അടർന്നുവീണു; ശസ്ത്രക്രിയ കഴിഞ്ഞ രോഗി രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Kerala
  •  an hour ago
No Image

കുവൈത്തില്‍ ശിശു ഫോര്‍മുല പാക്കറ്റുകള്‍ പിന്‍വലിച്ചു; മുന്‍കുരുതല്‍ നടപടിയെന്ന് അധികൃതര്‍

Kuwait
  •  an hour ago
No Image

ശബരിമല സ്വർണ്ണക്കൊള്ള കേസ്: മുൻ ദേവസ്വം ബോർഡ് അംഗം കെ.പി. ശങ്കരദാസ് അറസ്റ്റിൽ

Kerala
  •  an hour ago
No Image

ഇറാനിൽ സുരക്ഷാ ഭീഷണി; ഇന്ത്യൻ പൗരന്മാർക്ക് അടിയന്തര ജാഗ്രതാ നിർദ്ദേശം; ഉടൻ മടങ്ങണമെന്ന് ഇന്ത്യൻ എംബസി

National
  •  an hour ago
No Image

കുവൈത്തിൽ വൻ കള്ളനോട്ട് വേട്ട; 1.30 ലക്ഷം വ്യാജ യുഎസ് ഡോളർ പിടികൂടി, ആറ് പ്രവാസികൾ അറസ്റ്റിൽ

Kuwait
  •  an hour ago
No Image

ഐപിയു എക്‌സിക്യൂട്ടീവ് കമ്മിറ്റി സമ്മേളനത്തിന് വേദിയായി ദോഹ 

qatar
  •  2 hours ago
No Image

ചരിത്ര സെഞ്ച്വറിയിൽ ധോണി വീണു; രാജ്‌കോട്ടിൽ രാഹുലിന് രാജകീയനേട്ടം

Cricket
  •  2 hours ago
No Image

വഴക്ക് തീർക്കാൻ ചെന്ന അമ്മാവന് കിട്ടിയത് അമ്മിക്കല്ല് കൊണ്ടുള്ള അടി; വടകരയിൽ യുവാവ് പൊലിസ് പിടിയിൽ

Kerala
  •  2 hours ago
No Image

ക്യാന്റീനുകളിൽ ഇനി ഇവ കിട്ടില്ല; അബൂദബിയിലെ സ്കൂളുകളിൽ ഈ 9 ഭക്ഷണ സാധനങ്ങൾക്ക് കർശന നിരോധനം

uae
  •  2 hours ago
No Image

ഇന്ത്യക്കായി ഏത് പൊസിഷനിലും ബാറ്റ് ചെയ്യാൻ എനിക്ക് സാധിക്കും: ആത്മവിശ്വാസം പ്രകടിപ്പിച്ച് സൂപ്പർതാരം

Cricket
  •  2 hours ago