HOME
DETAILS

മഹാരാഷ്ട്രയിലെ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ 'കൈവിട്ട കളി'; വിരലിൽ പുരട്ടുന്ന മായാത്ത മഷിക്ക് പകരം മാർക്കർ പേന; തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ വ്യാപക പ്രതിഷേധം

  
Web Desk
January 15, 2026 | 2:43 PM

maharashtra civic polls marker pens used instead of permanent ink massive outcry against election commission

മുംബൈ: മഹാരാഷ്ട്രയിലെ 29 പ്രധാന നഗരങ്ങളിലായി നടന്ന മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പ് വലിയ വിവാദങ്ങളിലേക്ക് വഴിവെച്ചിരിക്കുന്നു. വോട്ടെടുപ്പ് പൂർത്തിയായെങ്കിലും മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ (SEC) ​ഗുരുതരമായ വീഴ്ചകൾക്കെതിരെ വോട്ടർമാരും പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തി. വോട്ട് ചെയ്തതിന് ശേഷം വിരലിൽ പുരട്ടുന്ന മായാത്ത മഷിക്ക് പകരം 'മാർക്കർ പേന' ഉപയോഗിച്ചതും വോട്ടർ പട്ടികയിലെ ക്രമക്കേടുകളുമാണ് പ്രധാനമായും വോട്ടർമാർക്കിടയിലും പ്രതിപക്ഷ പാർട്ടികൾക്കിടയിലും വലിയ വിമർശനത്തിന് ഇടയാക്കിയത്.

വോട്ട് രേഖപ്പെടുത്തിയ ശേഷം വിരലിൽ പുരട്ടുന്ന മായാത്ത മഷിക്ക് പകരം മാർക്കർ പേനകളാണ് പലയിടത്തും ഉപയോഗിച്ചതെന്ന് പരാതി ഉയർന്നതിന് പിന്നാലെ ഈ മഷി സാനിറ്റൈസർ ഉപയോഗിച്ചോ നെയിൽ പോളിഷ് റിമൂവർ ഉപയോഗിച്ചോ എളുപ്പത്തിൽ മായ്ച്ചു കളയാമെന്ന് മഹാരാഷ്ട്ര നവനിർമ്മാൺ സേന (എംഎൻഎസ്) അധ്യക്ഷൻ രാജ് താക്കറെ ആരോപിച്ചു.

തെരഞ്ഞെടുപ്പ് കമ്മിഷൻ സുതാര്യമായല്ല പ്രവർത്തിക്കുന്നത്. ഭരണകൂടം മുഴുവൻ ഭരണകക്ഷിയെ സഹായിക്കുകയാണ്. മഷി മായ്ച്ചു കളഞ്ഞ് കള്ളവോട്ട് ചെയ്യാൻ സാധ്യതയുണ്ട് എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഇതിനെതിരെ ജനങ്ങൾ ജാഗ്രത പാലിക്കണം എന്ന് രാജ് താക്കറെ ആവശ്യപ്പെട്ടു. കോൺഗ്രസ് വക്താവ് സച്ചിൻ സാവന്തും സമാനമായ ആരോപണം ഉന്നയിച്ചു. എന്നാൽ, നഖത്തിലെ മഷി പോയാലും ചർമ്മത്തിലെ പാട് പോകില്ലെന്നാണ് പ്രാഥമിക നിഗമനമെന്നും പരാതികൾ ഗൗരവമായി അന്വേഷിക്കുമെന്നും മുംബൈ മുനിസിപ്പൽ കമ്മിഷണർ ഭൂഷൺ ഗഗ്രാനി വ്യക്തമാക്കി.

ഓൺലൈൻ വഴി സ്ലിപ്പുകൾ ലഭിച്ചിട്ടും പോളിംഗ് ബൂത്തിലെത്തിയപ്പോൾ പട്ടികയിൽ പേരില്ലാത്തത് നിരവധി വോട്ടർമാരെ സംശയത്തിനടയാക്കി. ബിജെപി നേതാവ് ഗണേഷ് നായിക് ഉൾപ്പെടെയുള്ള പ്രമുഖരുടെ പേരുകൾ ബൂത്തുകളിൽ നിന്ന് അപ്രത്യക്ഷമായത് വലിയ ചർച്ചയായിട്ടുണ്ട്. കൃത്യമായ ആശയവിനിമയമില്ലാതെ വോട്ടർ പട്ടികയിൽ മാറ്റങ്ങൾ വരുത്തിയത് കമ്മിഷന്റെ വീഴ്ചയാണെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ഭരണഘടനാ സ്ഥാപനമായ തെരഞ്ഞെടുപ്പ് കമ്മിഷൻ ഏകപക്ഷീയമായി തീരുമാനങ്ങൾ എടുക്കുന്നുവെന്നും സുതാര്യത ഉറപ്പാക്കുന്നില്ലെന്നുമാണ് ഉയർന്നുവരുന്ന പ്രധാന ആക്ഷേപം.

 

 

During the ongoing Maharashtra Municipal Corporation elections (January 15, 2026), a major controversy erupted over the use of marker pens instead of the traditional bottles of indelible ink.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റിയാദില്‍ പുതിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം; റിയല്‍ എസ്‌റ്റേറ്റ് അനുമതികള്‍ എളുപ്പമാക്കി

Saudi-arabia
  •  3 hours ago
No Image

ബഹ്‌റൈനിൽ രോഗിയുടെ അക്കൗണ്ടിൽ നിന്ന് 61 ലക്ഷം രൂപ തട്ടിയെടുത്തു; പ്രവാസി നഴ്‌സ് പിടിയിൽ

bahrain
  •  3 hours ago
No Image

കൊതുകുകൾ മനുഷ്യരെ തിരഞ്ഞുപിടിച്ച് കടിക്കുന്നത് എന്തുകൊണ്ട്? ആഗോളതലത്തിൽ പടരുന്ന പകർച്ചവ്യാധികൾക്ക് പിന്നിലെ ശാസ്ത്രീയ വശം കണ്ടെത്തി പുതിയ പഠനം

Health
  •  3 hours ago
No Image

പാലക്കാട് ജില്ലയിൽ മഞ്ഞപ്പിത്തം പടരുന്നു: അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പ്

Kerala
  •  3 hours ago
No Image

വടകരയിൽ റോഡിനരികിലെ പറമ്പിൽ കഞ്ചാവ് ചെടികൾ; വേരോടെ പിഴുതെടുത്ത് പോലിസ്

Kerala
  •  3 hours ago
No Image

ലോകകപ്പ് ടിക്കറ്റിനായി വന്‍ ആവേശം;ഫിഫയ്ക്ക് 500 ദശലക്ഷം അപേക്ഷകള്‍ 

oman
  •  3 hours ago
No Image

നെടുമ്പാശ്ശേരിയിൽ 46 ഉംറ തീർത്ഥാടകർ കുടുങ്ങി; കൺഫേംഡ് ടിക്കറ്റുമായി എത്തിയവർക്ക് യാത്ര നിഷേധിച്ച് ആകാശ എയർ

Kerala
  •  3 hours ago
No Image

ക്രൂരതയുടെ മൂന്നാംമുറ; മോഷണക്കുറ്റം സമ്മതിപ്പിക്കാനായി കസ്റ്റഡിയിലെടുത്ത യുവാവിന്റെ സ്വകാര്യഭാഗങ്ങളിൽ പെട്രോൾ ഒഴിച്ചു; മൂന്ന് പൊലിസുകാർക്ക് സസ്‌പെൻഷൻ

crime
  •  3 hours ago
No Image

കുട്ടികൾ ഇനി ആപ്പുകളിൽ കുടുങ്ങില്ല! ടിക്‌ടോക്കിനും ഇൻസ്റ്റാഗ്രാമിനും കടിഞ്ഞാണുമായി യുഎഇ; പുതിയ ഡിജിറ്റൽ സുരക്ഷാ നിയമത്തെക്കുറിച്ചറിയാം

uae
  •  3 hours ago
No Image

ഭക്ഷണത്തിനും ചികിത്സക്കും കൂടുതല്‍ ചെലവ്; കുവൈത്തില്‍ ജീവിതച്ചെലവ് ഉയരുന്നു

Kuwait
  •  4 hours ago