HOME
DETAILS

U19 ലോകകപ്പ്; അമേരിക്കയെ തകർത്ത് ഇന്ത്യൻ യുവനിര തേരോട്ടം തുടങ്ങി

  
January 15, 2026 | 2:57 PM

india beat usa in 2026 ICC Under-19 World Cup

2026 ഐസിസി അണ്ടർ 19 ലോകകപ്പിൽ ഇന്ത്യക്ക് വിജയത്തുടക്കം. ആദ്യ മത്സരത്തിൽ യുഎസ്എയെ ആറ് വിക്കറ്റുകൾക്കാണ് ഇന്ത്യൻ കൗമാരപട തകർത്തത്. ബുലവായോയിലെ ക്വീൻസ് സ്പോർട്സ് ക്ലബ്ബിൽ നടന്ന മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത യുഎസ്എ 35.2 ഓവറിൽ 107 റൺസിന്‌ പുറത്തായി. മഴക്ക് പിന്നാലെ ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം മത്സരം 37 ഓവറിൽ 96 റൺസാക്കി ചുരുക്കി. ഈ ലക്ഷ്യത്തിലേക്ക് ബാറ്റെടുത്ത ഇന്ത്യ 17.2 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം മറികടന്നു. 

മത്സരത്തിൽ 41 പന്തിൽ പുറത്താവാതെ 43 റൺസ് നേടി അഭിഗ്യാൻ കുണ്ടു ഇന്ത്യൻ നിരയിൽ തിളങ്ങി. അഞ്ചു ഫോറുകളും ഒരു സിക്‌സും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം. ക്യാപ്റ്റൻ ആയുഷ് മാത്രേ 19 റൺസും വിഹാർ മൽഹോത്ര 18 റൺസും സ്വന്തമാക്കി. വൈഭവ് സൂര്യവംശി നിരാശപ്പെടുത്തി. നാല് പന്തിൽ രണ്ട് റൺസ് നേടിയാണ് വൈഭവ് മടങ്ങിയത്. 

ഇന്ത്യൻ ബൗളിങ്ങിൽ അഞ്ചു വിക്കറ്റുകൾ വീഴ്ത്തി ഹെനിൻ പട്ടേൽ മിന്നും പ്രകടനമാണ് നടത്തിയത്. ഏഴ് ഓവറിൽ ഒരു മെയ്ഡൻ അടക്കം 16 റൺസ് വിട്ടുനൽകിയാണ് താരം അമേരിക്കയുടെ അഞ്ചു വിക്കറ്റുകൾ സ്വന്തമാക്കിയത്. 

ജയത്തോടെ ഗ്രൂപ്പ് എയിൽ ഒന്നാം സ്ഥാനത്തെത്താനും ഇന്ത്യക്ക് സാധിച്ചു. ജനുവരി 17ന് ബംഗ്ലാദേശിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. 

India secured victory in the 2026 ICC Under-19 World Cup. The Indian youth team defeated the USA by six wickets in the first match. Abhigyan Kundu shone for the Indian team by scoring an unbeaten 43 runs off 41 balls. The player's performance included five fours and a six.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുവൈത്തില്‍ ഡോക്ടര്‍ പരിശീലനത്തിന് കൂടുതല്‍ പ്രാധാന്യം; ആരോഗ്യ സേവനങ്ങള്‍ മെച്ചപ്പെടുത്തും

Kuwait
  •  4 hours ago
No Image

മഹാരാഷ്ട്രയിലെ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ 'കൈവിട്ട കളി'; വിരലിൽ പുരട്ടുന്ന മായാത്ത മഷിക്ക് പകരം മാർക്കർ പേന; തെരഞ്ഞെടുപ്പ് കമ്മിഷനെതിരെ വ്യാപക പ്രതിഷേധം

National
  •  4 hours ago
No Image

ബഹ്‌റൈന്‍-ഇന്ത്യ ബന്ധം ശക്തിപ്പെടുത്താന്‍ ചര്‍ച്ച

bahrain
  •  4 hours ago
No Image

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആത്മഹത്യ; മരത്തിൽ നിന്നും ചാടി രോഗി മരിച്ചു

Kerala
  •  4 hours ago
No Image

ഇപ്പൊ പെട്ടേനേ! ഇറാൻ വ്യോമാതിർത്തി അടയ്ക്കാൻ മിനിറ്റുകൾ ബാക്കി നിൽക്കേ ഇന്ത്യയിലേക്ക് പറന്ന് ഇൻഡിഗോ വിമാനം 

National
  •  5 hours ago
No Image

ജോസ് കെ മാണിയുടെ 'യൂ-ടേൺ'; മുന്നണി മാറ്റത്തിൽ നേരിട്ട് ഇടപെട്ടത് മുഖ്യമന്ത്രി; കേരള കോൺഗ്രസിൽ ഭിന്നത?

Kerala
  •  5 hours ago
No Image

പട്ടം പറത്തുന്ന നൂൽ കഴുത്തിൽ കുരുങ്ങി; ഫ്ലൈഓവറിൽ നിന്ന് 70 അടി താഴ്ചയിലേക്ക് വീണ് ദമ്പതികളും മകളും മരിച്ചു

National
  •  5 hours ago
No Image

വേണ്ടത് വെറും നാല് ഗോളുകൾ; ലോക ഫുട്ബോൾ കീഴടക്കാനൊരുങ്ങി റൊണാൾഡോ

Football
  •  5 hours ago
No Image

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാ നേതാവ് പിടിയിലായ സംഭവം; സ്വർണം പൊട്ടിക്കൽ കേസിൽ തമിഴ്‌നാട് പൊലിസിന് കൈമാറാൻ ആലോചന

Kerala
  •  5 hours ago
No Image

പ്രവാസികൾക്ക് സന്തോഷവാർത്ത; കോഴിക്കോട് നിന്നും കുവൈത്തിലേക്കും സലാലയിലേക്കുമുള്ള സർവീസുകൾ വർധിപ്പിക്കാൻ എയർ ഇന്ത്യ എക്സ്പ്രസ്

Kuwait
  •  5 hours ago