ബഹ്‌റൈനിലെ ശഅ്ബാന്‍ മാസപ്പിറവി: ഞായറാഴ്ച രാത്രിക്ക് സാധ്യതയെന്ന് ജ്യോതിശാസ്ത്ര ഗവേഷകന്‍
മനാമ: ബഹ്‌റൈനില്‍ ഹിജ്‌റ വര്‍ഷം 1447ലെ ശഅ്ബാന്‍ മാസത്തിന് തുടക്കം കുറിക്കുന്ന മാസപ്പിറവി ഞായറാഴ്ച (ജനുവരി 18) രാത്രി ദൃശ്യമാകാന്‍ നല്ല സാധ്യതയുണ്ടെന്ന് പ്രമുഖ ജ്യോതിശാസ്ത്ര ഗവേഷകന്‍ മുഹമ്മദ് രിദ അല്‍ അസ്ഫൂര്‍ അറിയിച്ചു. ബഹ്‌റൈന്‍ പ്രാദേശിക സമയം രാത്രി 10:52നായിരിക്കും മാസപ്പിറവി സംഭവിക്കുക. ജ്യോതിശാസ്ത്ര കണക്കുകൂട്ടലുകള്‍ പ്രകാരം ഞായറാഴ്ച സൂര്യാസ്തമയത്തിന് ശേഷമാണ് മാസപ്പിറവി ഉണ്ടാകുന്നത് എന്നതിനാല്‍ അന്ന് ചന്ദ്രനെ കാണാന്‍ സാധിക്കില്ല. എന്നാല്‍ തിങ്കളാഴ്ച (ജനുവരി 19) വൈകുന്നേരം 5:11ന് സൂര്യന്‍ അസ്തമിക്കുമ്പോള്‍, ചന്ദ്രന്‍ ചക്രവാളത്തില്‍ നിന്ന് ആറ് ഡിഗ്രി ഉയരത്തിലുണ്ടാകുമെന്നും അദ്ദേഹം പ്രവചിച്ചു.
നിരീക്ഷണത്തിനുള്ള സാധ്യതകള്‍:
തിങ്കളാഴ്ചത്തെ പ്രത്യേകത: ചന്ദ്രന് ഏകദേശം 18 മണിക്കൂര്‍ 18 മിനിറ്റ് പ്രായമുണ്ടാകും. 0.6 ശതമാനമായിരിക്കും പ്രകാശം.
സൂര്യാസ്തമയത്തിന് ശേഷം ഏകദേശം 34 മിനിറ്റോളം ചന്ദ്രന്‍ ചക്രവാളത്തില്‍ ദൃശ്യമാകും. രാത്രി 5:45ഓടെ ചന്ദ്രന്‍ അസ്തമിക്കും. കാലാവസ്ഥ അനുകൂലമാണെങ്കില്‍ ബൈനോക്കുലറുകളോ മറ്റ് ഒപ്റ്റിക്കല്‍ ഉപകരണങ്ങളോ ഉപയോഗിച്ച് ബഹ്‌റൈനില്‍ ചന്ദ്രനെ വ്യക്തമായി കാണാന്‍ സാധിക്കുമെന്നുമാണ് റിപ്പോര്‍ട്ട്.
വിശുദ്ധ റമദാന്‍ മാസത്തിനായുള്ള ഒരുക്കങ്ങളുടെ തുടക്കമാണ് ശഅ്ബാന്‍ മാസം. ലോകമെമ്പാടുമുള്ള ഇസ്‌ലാം മത വിശ്വാസികള്‍ക്ക് ഐശ്വര്യവും അനുഗ്രഹവും നിറഞ്ഞ സമയംകൂടിയാണിത്.
Astronomical researcher Mohammed Redha Al Asfour said that, based on astronomical data and calculations, the crescent moon marking the start of Sha’ban 1447 AH will be born on Sunday evening, January 18, 2026, at 10:52 pm local time in the Kingdom of Bahrain.
to be sighted in Bahrain on January 18
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."