HOME
DETAILS

സൗദിയില്‍ ഇന്ത്യന്‍ ടെക്കി യുവതി മരിച്ചു; ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ സ്ത്രീധന പീഡന പരാതി; സ്ത്രീധനം ഏറെ നല്‍കിയിട്ടും വീണ്ടും പീഡനം

  
January 16, 2026 | 4:58 AM

Indian woman dies in Saudi Arabia as parents allege dowry harassment

റിയാദ്: സൗദി അറേബ്യയില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറായ ഉത്തര്‍പ്രദേശ് സ്വദേശിനിയുടെ മരണത്തില്‍ ഭര്‍ത്താവിനും കുടുംബത്തിനുമെതിരെ സ്ത്രീധന പീഡന പരാതി. ലഖ്‌നൗ സ്വദേശിനിയായ ഐമന്‍ ഖാന്‍ ആണ് ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. യുവതിയുടെ പിതാവും ഫയര്‍ ഫോഴ്‌സ് സബ് ഇന്‍സ്‌പെക്ടറുമായ ഷേര്‍ അലി ഖാന്‍ നല്‍കിയ പരാതിയില്‍ ലഖ്‌നൗ ചിന്‍ഹാട്ട് പോലീസ് അന്വേഷണം ആരംഭിച്ചു.
2025 ഏപ്രില്‍ 10നാണ് കമ്പ്യൂട്ടര്‍ സയന്‍സ് ബിരുദധാരിയായ ഐമനും ആമിര്‍ ഖാനും തമ്മിലുള്ള വിവാഹം നടന്നത്.  വിവാഹസമയത്ത് വന്‍തോതില്‍ സ്വര്‍ണ്ണാഭരണങ്ങളും ഗൃഹോപകരണങ്ങളും ഭര്‍തൃവീട്ടുകാര്‍ക്ക് നല്‍കിയിരുന്നുവെന്നും എന്നാല്‍ കാര്‍ ആവശ്യപ്പെട്ട് ആമിറിന്റെ കുടുംബം ഐമനെ പീഡിപ്പിക്കുകയായിരുന്നുവെന്നും പിതാവ് ആരോപിച്ചു. പിന്നീട് ഇവര്‍ ആവശ്യപ്പെട്ട പ്രകാരം കാര്‍ വാങ്ങി നല്‍കുകയും ചെയ്തു.
സൗദിയില്‍ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ആമിറിനൊപ്പം 2025 ജൂണിലാണ് ഐമന്‍ വിദേശത്തേക്ക് പോയത്. അവിടെയെത്തിയ ശേഷം വീട്ടില്‍ നിന്ന് 20 ലക്ഷം രൂപ വാങ്ങി നല്‍കാന്‍ ആമിര്‍ നിര്‍ബന്ധിക്കുകയും ഇതിന്റെ പേരില്‍ മാനസികമായും ശാരീരികമായും പീഡിപ്പിക്കുകയും ചെയ്തു. ജോലിക്ക് പോകാന്‍ ഐമന് അനുവാദം നല്‍കിയിരുന്നില്ലെന്നും പരാതിയില്‍ പറയുന്നു.

കഴിഞ്ഞ ഒക്ടോബറില്‍ നാട്ടിലെത്തിയ ഐമന്‍ പീഡനവിവരങ്ങള്‍ വീട്ടുകാരെ അറിയിച്ചിരുന്നു. എന്നാല്‍ ആമിറിന്റെ ഉറപ്പിന്മേല്‍ വീണ്ടും സൗദിയിലേക്ക് മടങ്ങി. ഡിസംബര്‍ 17നാണ് ഐമന്‍ അവസാനമായി വീട്ടുകാരോട് സംസാരിച്ചത്. തനിക്ക് ഭക്ഷണം നല്‍കുന്നില്ലെന്നും വീട്ടില്‍ തടഞ്ഞുവെച്ചിരിക്കുകയാണെന്നും പാസ്‌പോര്‍ട്ടും രേഖകളും ആമിര്‍ പിടിച്ചുവാങ്ങിയെന്നും ഐമന്‍ അന്ന് പറഞ്ഞിരുന്നു.

പിറ്റേദിവസം ഐമന്‍ ആത്മഹത്യ ചെയ്തു എന്ന വിവരമാണ് വീട്ടുകാര്‍ക്ക് ലഭിച്ചത്. എന്നാല്‍ ലഖ്‌നൗവില്‍ എത്തിച്ച മൃതദേഹത്തിന്റെ തലയിലും പുറത്തും മര്‍ദ്ദനമേറ്റ പാടുകള്‍ കണ്ടതായി ബന്ധുക്കള്‍ ആരോപിച്ചു.
സംഭവത്തില്‍ ഐമന്റെ ഭര്‍ത്താവ് ആമിര്‍ ഖാന്‍, അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍ എന്നിവര്‍ക്കെതിരെ ചിന്‍ഹാട്ട് പോലീസ് സ്റ്റേഷനിലാണ് ഷേര്‍ അലി ഖാന്‍ പരാതി നല്‍കിയത്. 

According to a report by the Hindustan Times, the woman was identified as Aiman Khan, a computer science graduate and a native of Lucknow. Aiman’s father, Sher Ali Khan, a Sub Inspector in the Fire Department, filed a complaint with the Chinhat Police in Lucknow against Aiman’s husband Aamir Khan and his family members.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റമദാന്‍ മാസത്തില്‍ നോമ്പ് തുറയ്ക്ക് സൗകര്യം ചോദിച്ച കശ്മീരി വിദ്യാര്‍ഥികളെ അധിക്ഷേപിച്ചു; സി.ടി യൂനിവേഴ്‌സിറ്റി വൈസ് ചാന്‍സിലറെ പുറത്താക്കി 

National
  •  8 days ago
No Image

സൂപ്പർതാരം നാട്ടിലേക്ക് മടങ്ങി; ലോകകപ്പിൽ ഇന്ത്യക്ക് കനത്ത തിരിച്ചടി

Cricket
  •  8 days ago
No Image

ഭാവിയിൽ ആരംഭിക്കുന്ന സർക്കാർ ഉടമസ്ഥതയിലുള്ള ഒരു വിദ്യാഭ്യാസ സ്ഥാപനത്തിനും മതാധിഷ്ഠിത പേര് നൽകാൻ പാടില്ല; മന്ത്രിസഭായോഗത്തിൽ തീരുമാനം

Kerala
  •  8 days ago
No Image

സമുദ്ര അതിര്‍ത്തി വിഷയത്തില്‍ കുവൈത്തിന് പിന്തുണ; ഔദ്യോഗിക നിലപാട് വ്യക്തമാക്കി ഒമാന്‍

oman
  •  8 days ago
No Image

പശുവിന്റെ പാല്‍ ബുദ്ധി വര്‍ധിപ്പിക്കും; എരുമപ്പാല്‍ കുട്ടികളെ മടിയന്‍മാരാക്കും; വിചിത്ര വാദമുയര്‍ത്തി രാജസ്ഥാന്‍ വിദ്യാഭ്യാസ മന്ത്രി 

National
  •  8 days ago
No Image

ലോകത്തിൽ ആറാമൻ; ഇന്ത്യക്കാരിൽ ഒരാൾ മാത്രം നേടിയ റെക്കോർഡിലേക്ക് പാക് താരം

Cricket
  •  8 days ago
No Image

തമിഴകം പിടിക്കാന്‍ പുതിയ പാര്‍ട്ടിയുമായി ശശികല; ജയലളിതയുടെ ജന്മദിനത്തില്‍ പ്രഖ്യാപനം

National
  •  8 days ago
No Image

കൊച്ചിയിൽ കായലിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തി

Kerala
  •  8 days ago
No Image

പ്ലസ് ടുക്കാര്‍ക്ക് 1000, കുടുംബത്തിന് 10,000; വാഗ്ദാനപ്പോരില്‍ ഡിഎംകെയോട് മുട്ടാന്‍ അണ്ണാ ഡിഎംകെ 

National
  •  8 days ago
No Image

തോൽവിക്കൊപ്പം മറ്റൊരു തിരിച്ചടി; ഇന്ത്യയുടെ നെടുംതൂൺ പരുക്കേറ്റ് പുറത്ത്

Cricket
  •  8 days ago