വാജിവാഹനം തന്ത്രിക്ക് അവകാശപ്പെട്ടതല്ല; കുരുക്കായി ദേവസ്വം ഉത്തരവ്
തിരുവനന്തപുരം: ശബരിമല വാജിവാഹനം കൈമാറിയതില്‍ തന്ത്രിക്കും മുന്‍ ദേവസ്വം ബോര്‍ഡിനും കുരുക്കായ് 2012 ലെ ഉത്തരവ്. വാജിവാഹനം തന്ത്രിക്ക് അവകാശപ്പെട്ടതല്ലെന്നാണ് ഉത്തരവ് വ്യക്തമാക്കുന്നത്. ഭൗതികവസ്തുക്കള്‍ ദേവസ്വം സ്വത്തായി സൂക്ഷിക്കണം. ഇവ തന്ത്രിക്ക് കൈമാറാമെന്ന വ്യവസ്ഥ ഉത്തരവിലൂടെ മാറ്റുകയായിരുന്നു.
പുതിയത് സ്ഥാപിക്കുമ്പോള്‍ പഴയ വസ്തുക്കള്‍ പൊതുസ്വത്തായി സൂക്ഷിക്കണമെന്നാണ് ബോര്‍ഡ് തീരുമാനം. ഈ ഉത്തരവ് നിലനില്‍ക്കെയാണ് അക്കാലത്തെ ബോര്‍ഡ് വാജിവാഹനം തന്ത്രിക്ക് നല്‍കിയത്.
മുന്‍കാലങ്ങളില്‍ ഇത്തരം വസ്തുക്കള്‍ തന്ത്രിമാര്‍ കൊണ്ടുപോയിട്ടുണ്ട് എന്നത് തുടര്‍ന്നും കടത്തിക്കൊണ്ടുപോകാനുള്ള ന്യായീകരണമല്ലെന്നും രേഖയില്‍ വ്യക്തമാക്കുന്നുണ്ട്.
2017 ല്‍ ശബരിമലയിലെ പഞ്ചലോഹ കൊടിമരം മാറ്റിസ്ഥാപിച്ചപ്പോള്‍ അതിനുമുകളിലുണ്ടായിരുന്ന വാജിവാഹനം തന്ത്രി കണ്ഠര് രാജീവര് കൊണ്ടുപോയിരുന്നു.
വർഷങ്ങൾ പഴക്കമുള്ള വാജിവാഹനം വിവാദമായപ്പോൾ തിരികെ നൽകാൻ തന്ത്രി സന്നദ്ധത അറിയിച്ചിരുന്നെങ്കിലും, മറ്റ് തട്ടിപ്പ് കേസുകളുടെ അന്വേഷണത്തിനിടെ പോലീസ് ഇത് പിടിച്ചെടുക്കുകയായിരുന്നു. കേസിൽ കൂടുതൽ ഉന്നതർക്ക് പങ്കുണ്ടോ എന്ന കാര്യവും അന്വേഷണ സംഘം പരിശോധിക്കുന്നുണ്ട്.
A 2012 Devaswom Board order has emerged as a major hurdle for the Tantri and the former Travancore Devaswom Board in connection with the handover of the Sabarimala Vajivahanam. The order clearly states that the Vajivahanam does not belong to the Tantri and that all physical objects associated with the temple must be preserved as Devaswom property.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."