റുസ്താഖില്‍ ഗതാഗത നിയമലംഘനങ്ങള്‍ക്കെതിരെ കര്‍ശന നടപടി; മോട്ടോര്‍സൈക്കിളുകളും കാറുകളും പിടിച്ചെടുത്ത് പൊലീസ്
ഒമാന്‍: ഒമാനിലെ സൗത്ത് അല്‍ ബാത്തിനാ ഗവര്‍ണറേറ്റിലെ റുസ്താഖ് മേഖലയില്‍ ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ റോയല്‍ ഒമാന്‍ പോലീസ് ശക്തമായ നടപടികള്‍ സ്വീകരിച്ചു. നടത്തിയ പ്രത്യേക പരിശോധനകളുടെ ഭാഗമായി എട്ട് മോട്ടോര്‍സൈക്കിളുകളും രണ്ട് കാറുകളും പൊലീസ് പിടിച്ചെടുത്തു.
റോഡുകളില്‍ മറ്റ് യാത്രക്കാരുടെ സുരക്ഷയ്ക്ക് ഭീഷണിയായ രീതിയില്‍ അശ്രദ്ധമായ ഡ്രൈവിംഗ്, നിയന്ത്രണം വിട്ട ഡ്രിഫ്റ്റിംഗ്, പൊതുജനങ്ങള്‍ക്ക് അസ്വസ്ഥത ഉണ്ടാക്കുന്ന തരത്തിലുള്ള വാഹന ഓട്ടം തുടങ്ങിയ നിയമലംഘനങ്ങളാണ് നടപടികള്‍ക്ക് കാരണം. ഇത്തരം പ്രവര്‍ത്തനങ്ങള്‍ അപകട സാധ്യത വര്‍ധിപ്പിക്കുന്നതായും നിരവധി പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പരിശോധനകള്‍ ശക്തമാക്കിയതെന്നും പൊലീസ് അറിയിച്ചു.
ഗതാഗത നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരെ മുന്നറിയിപ്പുകള്‍ക്ക് പുറമെ കര്‍ശന നടപടി സ്വീകരിക്കുമെന്ന് റോയല്‍ ഒമാന്‍ പൊലീസ് വ്യക്തമാക്കി. പിടിച്ചെടുത്ത വാഹനങ്ങളുമായി ബന്ധപ്പെട്ട കേസുകളില്‍ ആവശ്യമായ നിയമ നടപടികള്‍ നിലവില്‍ പുരോഗമിക്കുകയാണ്.
റോഡ് സുരക്ഷ ഉറപ്പാക്കുന്നതിനായി ഇനിയും പരിശോധനകള്‍ തുടരുമെന്നും, ഡ്രൈവര്‍മാര്‍ ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും പൊലീസ് ആവശ്യപ്പെട്ടു. നിയമങ്ങള്‍ അവഗണിച്ച് വാഹനം ഓടിക്കുന്നത് സ്വന്തം സുരക്ഷയ്‌ക്കൊപ്പം മറ്റ് റോഡ് ഉപയോക്താക്കളുടെ ജീവനും അപകടത്തിലാക്കുമെന്നും അധികൃതര്‍ അറിയിച്ചു.
Royal Oman Police carried out strict traffic checks in Rustaq, South Al Batinah, and seized several motorcycles and cars for reckless driving and causing public disturbance. Legal procedures against the violators are currently in progress.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."