പുതിയ പാസ്‌പോർട്ടുള്ള പ്രവാസികൾക്ക് എസ്ഐആർ വോട്ടർ പട്ടികയിൽ പേര് ചേർക്കാനാവുന്നില്ല; നടപടിയാവശ്യപ്പെട്ട് കെ. സൈനുൽ ആബിദീൻ
കോഴിക്കോട്/ദോഹ: പുതിയ പാസ്‌പോർട്ടുള്ള പ്രവാസികൾക്ക് എസ്ഐആറിൽ പേര് ചേർക്കുന്നതിലെ സാങ്കേതിക തടസ്സം നീക്കണമെന്നാവശ്യപ്പെട്ട് സുപ്രഭാതം വൈസ് ചെയർമാനും മുസ് ലിം ലീഗ് ദേശീയ വൈസ് പ്രസിഡന്റും പ്രവാസി വ്യവസായിയുമായ കെ. സൈനുൽ ആബിദീൻ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും കേരളത്തിലെ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്കുമാണ് അദ്ദേഹം കത്തയച്ചത്.
പുതിയ പാസ്‌പോർട്ടുകളുടെ നമ്പറിലെ രണ്ടാമത്തെ അക്ഷരം ടൈപ്പ് ചെയ്യാൻ വെബ്‌സൈറ്റിൽ സൗകര്യമില്ലാത്തതാണ് വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് തടസ്സമാകുന്നത്. പഴയ പാസ്‌പോർട്ട് നമ്പറുകൾക്ക് അനുസൃതമായ ഫോർമാറ്റാണ് നിലവിൽ വെബ്‌സൈറ്റിൽ നൽകിയിരിക്കുന്നത്. പുതിയ സീരീസിലുള്ള പാസ്‌പോർട്ടുകൾ അപ്‌ലോഡ് ചെയ്യാൻ കഴിയുന്ന രീതിയിൽ സൈറ്റിൽ സാങ്കേതിക മാറ്റം വരുത്തിയാൽ മാത്രമേ ഈ പ്രശ്നം പരിഹരിക്കാനാകൂ എന്ന് സൈനുൽ ആബിദീൻ ചൂണ്ടിക്കാട്ടി.
പുതിയ പാസ്‌പോർട്ട് ഫോർമാറ്റ് സ്വീകരിക്കുന്ന രീതിയിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്‌സൈറ്റിൽ അടിയന്തര മാറ്റം വരുത്തണമെന്ന് അദ്ദേഹം കത്തിൽ ആവശ്യപ്പെട്ടു.
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനും കേരളത്തിലെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ ഖേൽക്കറിനുമാണ് അദ്ദേഹം പരാതി നൽകിയിരിക്കുന്നത്. വോട്ടർ പട്ടിക പുതുക്കൽ നടപടികൾ പുരോഗമിക്കവേ, ഈ സാങ്കേതിക പിഴവ് മൂലം ആയിരക്കണക്കിന് പ്രവാസികൾക്ക് വോട്ടർ പട്ടികയിൽ ഉൾപ്പെടാൻ കഴിയാത്ത സാഹചര്യം നിലനിൽക്കുന്നുണ്ട്.
expatriates report difficulties adding their names to the sir voter list after receiving new passports, prompting k sainul abideen to demand immediate corrective measures from authorities.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."