'ബംഗാളില്‍ ദോസ്തി, കേരളത്തില്‍ ഗുസ്തി'; ആക്ഷേപം പേടിച്ച് പരസ്പരം പോരടിക്കുമോ? സഖ്യം സംബന്ധിച്ച് തീരുമാനമെടുക്കാനാകാതെ കോണ്‍ഗ്രസും ഇടതുപക്ഷവും
കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ നില്‍ക്കെ, ഇടതുപക്ഷത്തിന്റെയും കോണ്‍ഗ്രസ് സഖ്യത്തിന്റെയും ഭാവി അനിശ്ചിതത്വത്തില്‍. തൃണമൂല്‍ കോണ്‍ഗ്രസും ബി.ജെ.പിയും നേര്‍ക്കുനേര്‍ പോരാടുന്ന സംസ്ഥാനത്ത്, തങ്ങളുടെ രാഷ്ട്രീയ അസ്തിത്വം വീണ്ടെടുക്കാന്‍ സഖ്യം ഉപേക്ഷിച്ച് തനിച്ചു മത്സരിക്കണമെന്ന വികാരം ഇരുപാര്‍ട്ടികളിലെയും ഒരു വിഭാഗം നേതാക്കള്‍ക്കിടയില്‍ ശക്തമാണ്. സഖ്യങ്ങളെ ആശ്രയിക്കുന്നത് പാര്‍ട്ടിയുടെ താഴെത്തട്ടിലുള്ള വളര്‍ച്ചയെ ബാധിച്ചെന്നാണ് ബംഗാള്‍ പി.സി.സി അധ്യക്ഷന്‍ ശുഭങ്കര്‍ സര്‍ക്കാരിന്റെ നിലപാട്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി ബംഗാളിലെ ഭൂരിഭാഗം മണ്ഡലങ്ങളിലും കോണ്‍ഗ്രസ് ചിഹ്നമോ പതാകയോ വോട്ടര്‍മാര്‍ കാണാത്ത അവസ്ഥയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ദീര്‍ഘകാലാടിസ്ഥാനത്തില്‍ പാര്‍ട്ടിക്ക് ഗുണം ചെയ്യുക ഒറ്റയ്ക്ക് മത്സരിക്കുന്നതാണെന്ന് ഹൈക്കമാന്‍ഡിനെ ബോധിപ്പിക്കാനാണ് സംസ്ഥാന നേതൃത്വത്തിന്റെ നീക്കം.
2016ല്‍ 20 ശതമാനത്തോളം വോട്ടുവിഹിതമുണ്ടായിരുന്ന ഇടതുപക്ഷത്തിന് 2021ലെ സഖ്യത്തിന് ശേഷം അത് 4.71 ശതമാനമായി ഇടിഞ്ഞിരുന്നു. കോണ്‍ഗ്രസുമായുള്ള കൂട്ടുക്കെട്ട് തങ്ങളുടെ വോട്ടുകള്‍ ബി.ജെ.പിയിലേക്ക് മാറാന്‍ കാരണമായോ എന്ന് സി.പി.എം സംശയിക്കുന്നു. കോണ്‍ഗ്രസിനെ ഒരു 'ബാധ്യത'യായി കാണുന്ന നേതാക്കളും ഇടതുമുന്നണിയിലുണ്ട്. തിരുവനന്തപുരത്ത് നടക്കുന്ന സി.പി.എം കേന്ദ്ര കമ്മിറ്റി യോഗത്തില്‍ ബംഗാളിലെ ഈ തെരഞ്ഞെടുപ്പ് അടവുനയങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യും.
സി.പി.എണ്മും കോണ്‍ഗ്രസ്സും നേരിട്ടേറ്റുമുട്ടുന്ന ഏക സംസ്ഥാനമായ കേരളത്തില്‍ ബംഗാളിനൊപ്പം തന്നെയാണ് തെരഞ്ഞെടുപ്പ് നടക്കുക. ഈ സാഹചര്യത്തില്‍ ബംഗാളില്‍ ഒന്നിച്ച് പോരാടുന്നത് കേരളത്തിലെ പാര്‍ട്ടിയുടെ സാധ്യത ഇല്ലാതാക്കുമെന്ന് സി.പി.എം കേന്ദ്രനേതൃത്വത്തിന് ബോധ്യമുണ്ട്. 'ബംഗാളില്‍ ദോസ്തി, കേരളത്തില്‍ ഗുസ്തി' എന്ന് ബി.ജെ.പി പരിഹസിക്കുമെന്ന ആശങ്ക ഇരുപക്ഷത്തിനുമുണ്ട്. 1996 ല്‍ ഒറ്റയ്ക്ക് മത്സരിച്ച കോണ്‍ഗ്രസ് 82 സീറ്റുകള്‍ നേടിയിരുന്നു. 2011ല്‍ തൃണമൂലുമായി സഖ്യം ചേര്‍ന്ന് 42 സീറ്റുകളും സ്വന്തമാക്കി. എന്നാല്‍ 2021ല്‍ സഖ്യംചേര്‍ന്ന് മത്സരിച്ചപ്പോള്‍ ഇരുകക്ഷികള്‍ക്കും ഒരു സീറ്റുപോലും ലഭിച്ചില്ല.
Facing a political landscape in West Bengal that has, for years, been dominated by a direct contest between the ruling Trinamool Congress (TMC) and the principal Opposition BJP, the Congress and the CPI(M)-led Left are once again grappling with the question of whether to forge an alliance for the upcoming Assembly elections.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."