ഓടിക്കൊണ്ടിരുന്ന ക്വാളിസിന് തീപിടിച്ചു; കുടുംബാംഗങ്ങള്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്, കാര്‍ പൂര്‍ണമായി കത്തിനശിച്ചു
തിരുവനന്തപുരം: കല്ലമ്പലം കടമ്പാട്ടുകോണത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. വര്‍ക്കല ഹരിഹരപുരം സ്വദേശി സുഗന്ധകുമാറിന്റെ ഉടമസ്ഥതയിലുള്ള ക്വാളിസ് വാഹനമാണ് കത്തിയത്. ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു അപകടം. സുഗന്ധകുമാറും കുടുംബവും വാഹനത്തിലുണ്ടായിരുന്ന സമയത്താണ് എന്‍ജിന്‍ ഭാഗത്ത് നിന്ന് പുക ഉയര്‍ന്നത്.
അപകടം മണത്ത ഉടന്‍ വാഹനം റോഡരികിലേക്ക് ഒതുക്കി നിര്‍ത്തി എല്ലാവരും പുറത്തിറങ്ങിയതിനാല്‍ വലിയൊരു ദുരന്തം ഒഴിവായി. നിമിഷങ്ങള്‍ക്കകം കാര്‍ ആളിപ്പടരുകയായിരുന്നു. കല്ലമ്പലത്ത് നിന്നും ഫയര്‍ഫോഴ്‌സ് യൂണിറ്റ് എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്. അപകടത്തില്‍ കാര്‍ പൂര്‍ണമായും അസ്ഥിപഞ്ജരമായി മാറി. കല്ലമ്പലം പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
A moving Qualis car caught fire at Kadambattukonam in Kallambalam near Thiruvananthapuram late at night, but the occupants escaped safely after noticing smoke from the engine, though the vehicle was completely gutted.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."